കാഞ്ഞങ്ങാട് റോട്ടറി ക്ലബ്ബിന്റെ വൊക്കേഷണല്‍ എക്സലന്‍സ് അവാര്‍ഡുകള്‍ ടി. മുഹമ്മദ് അസ്ലം, ഡോ. റിജിത്ത്കൃഷ്ണന്‍, കെ വേണു എന്നിവര്‍ക്ക്

കാഞ്ഞങ്ങാട്: കാഞ്ഞങ്ങാട് റോട്ടറി ക്ലബ്ബിന്റെ ഈ വര്‍ഷത്തെ വൊക്കേഷണല്‍ എക്സലന്‍സ് അവാര്‍ഡുകള്‍ പ്രഖ്യാപിച്ചു. കാഞ്ഞങ്ങാട്ടെ പത്രപ്രവര്‍ത്തകന്‍ ടി. മുഹമ്മദ് അസ്ലം, ഡോ. റിജിത്ത്കൃഷ്ണന്‍ (നോഡല്‍ ഓഫീസര്‍ സി.എഫ്.എല്‍. ടി.സി. കാസര്‍കോട്), കെ വേണു (സൂപ്രണ്ട്, ജില്ലാ ജയില്‍) എന്നിവര്‍ക്കാണ് അവാര്‍ഡുകള്‍. സമൂഹത്തിന്റെ വിവിധ മേഖലകളില്‍ വ്യക്തിമുദ്ര പതിപ്പിച്ചവര്‍ക്ക് വര്‍ഷങ്ങളായി അവാര്‍ഡുകള്‍ നല്‍കി വരുന്നുണ്ട്. 20ന് രാത്രി എട്ടിന് റോട്ടറി സെന്റില്‍ നടക്കുന്ന ചടങ്ങില്‍ കാഞ്ഞങ്ങാട് നഗരസഭ ചെയര്‍പേഴ്സണ്‍ കെ.വി. സുജാത അവാര്‍ഡുകള്‍ സമ്മാനിക്കുമെന്ന് ഭാരവാഹികള്‍ പത്രസമ്മേളനത്തില്‍ അറിയിച്ചു. […]

കാഞ്ഞങ്ങാട്: കാഞ്ഞങ്ങാട് റോട്ടറി ക്ലബ്ബിന്റെ ഈ വര്‍ഷത്തെ വൊക്കേഷണല്‍ എക്സലന്‍സ് അവാര്‍ഡുകള്‍ പ്രഖ്യാപിച്ചു. കാഞ്ഞങ്ങാട്ടെ പത്രപ്രവര്‍ത്തകന്‍ ടി. മുഹമ്മദ് അസ്ലം, ഡോ. റിജിത്ത്കൃഷ്ണന്‍ (നോഡല്‍ ഓഫീസര്‍ സി.എഫ്.എല്‍. ടി.സി. കാസര്‍കോട്), കെ വേണു (സൂപ്രണ്ട്, ജില്ലാ ജയില്‍) എന്നിവര്‍ക്കാണ് അവാര്‍ഡുകള്‍. സമൂഹത്തിന്റെ വിവിധ മേഖലകളില്‍ വ്യക്തിമുദ്ര പതിപ്പിച്ചവര്‍ക്ക് വര്‍ഷങ്ങളായി അവാര്‍ഡുകള്‍ നല്‍കി വരുന്നുണ്ട്.

20ന് രാത്രി എട്ടിന് റോട്ടറി സെന്റില്‍ നടക്കുന്ന ചടങ്ങില്‍ കാഞ്ഞങ്ങാട് നഗരസഭ ചെയര്‍പേഴ്സണ്‍ കെ.വി. സുജാത അവാര്‍ഡുകള്‍ സമ്മാനിക്കുമെന്ന് ഭാരവാഹികള്‍ പത്രസമ്മേളനത്തില്‍ അറിയിച്ചു.
പ്രസിഡണ്ട് ബി. ഗിരിഷ് നായക്, മുന്‍ പ്രസിഡണ്ട് എം. കെ. വിനോദ് കുമാര്‍, സന്ദീപ് ജോസ്, വി.വി. ഹരീഷ്, സത്യനാഥ് ഷേണായി, എച്ച്. ഗജാനന്‍ കാമ്മത്ത്, എന്‍. സുരേഷ്, എം. വിനോദ് സംബന്ധിച്ചു.

Related Articles
Next Story
Share it