റെയില്‍വെയില്‍ ജോലി വാഗ്ദാനം ചെയ്ത് നിരവധി പേരില്‍ നിന്നായി 200 കോടിയോളം രൂപ തട്ടിയെടുത്ത കാഞ്ഞങ്ങാട് സ്വദേശി പിടിയില്‍

കോട്ടയം; റെയില്‍വെയിലെ വിവിധ തസ്തികകളില്‍ ജോലി വാഗ്ദാനം ചെയ്ത് സംസ്ഥാനത്തെ വിവിധ ഭാഗങ്ങളില്‍ നിന്ന് നിരവധി പേരില്‍ നിന്നായി 200 കോടിയോളം രൂപ തട്ടിയെടുത്ത കേസില്‍ കാഞ്ഞങ്ങാട് സ്വദേശിയായ യുവാവ് കോട്ടയത്ത് പൊലീസ് പിടിയിലായി. കാഞ്ഞങ്ങാടിനടുത്ത കമ്മാടം കുളത്തിങ്കല്‍ പി. ഷമീമിനെ(33)യാണ് കോട്ടയം ഡി.വൈ.എസ്.പി ജെ. സന്തോഷ്‌കുമാറിന്റെ നേതൃത്വത്തിലുള്ള പൊലീസ് സംഘം അറസ്റ്റ് ചെയ്തത്. കോട്ടയം ജില്ലയിലെ വിവിധ ഭാഗങ്ങളിലായി നൂറോളം ആളുകള്‍ ഷമീമിന്റെ തട്ടിപ്പിനിരയായതായി പൊലീസ് പറഞ്ഞു. ഇവിടെ നിന്ന് മാത്രം 48 ലക്ഷം രൂപയാണ് […]

കോട്ടയം; റെയില്‍വെയിലെ വിവിധ തസ്തികകളില്‍ ജോലി വാഗ്ദാനം ചെയ്ത് സംസ്ഥാനത്തെ വിവിധ ഭാഗങ്ങളില്‍ നിന്ന് നിരവധി പേരില്‍ നിന്നായി 200 കോടിയോളം രൂപ തട്ടിയെടുത്ത കേസില്‍ കാഞ്ഞങ്ങാട് സ്വദേശിയായ യുവാവ് കോട്ടയത്ത് പൊലീസ് പിടിയിലായി. കാഞ്ഞങ്ങാടിനടുത്ത കമ്മാടം കുളത്തിങ്കല്‍ പി. ഷമീമിനെ(33)യാണ് കോട്ടയം ഡി.വൈ.എസ്.പി ജെ. സന്തോഷ്‌കുമാറിന്റെ നേതൃത്വത്തിലുള്ള പൊലീസ് സംഘം അറസ്റ്റ് ചെയ്തത്. കോട്ടയം ജില്ലയിലെ വിവിധ ഭാഗങ്ങളിലായി നൂറോളം ആളുകള്‍ ഷമീമിന്റെ തട്ടിപ്പിനിരയായതായി പൊലീസ് പറഞ്ഞു. ഇവിടെ നിന്ന് മാത്രം 48 ലക്ഷം രൂപയാണ് ഷമീം കൈക്കലാക്കിയത്. തിരുവനന്തപുരം പൂജപ്പുര ഭാഗത്ത് ഒളിവില്‍ കഴിയുന്നതിനിടെ കഴിഞ്ഞ ദിവസം രാത്രിയാണ് ഷമീം പൊലീസ് പിടിയിലായത്. ഷമീമിനെതിരെ ഹൊസ്ദുര്‍ഗ്, വെള്ളരിക്കുണ്ട്, നീലേശ്വരം, പൂജപ്പുര, കഴക്കൂട്ടം, കോട്ടയം ഈസ്റ്റ്, കൊട്ടാരക്കര, ചാലക്കുടി, എറണാകുളം സൗത്ത്, സുല്‍ത്താന്‍ ബത്തേരി എന്നിവിടങ്ങളിലാണ് തട്ടിപ്പുകേസുകളുള്ളത്. നെടുമ്പാശേരി വിമാനത്താവളം വഴി വിദേശത്തുനിന്ന് 37 കിലോ സ്വര്‍ണം കടത്തിയതിന് നെടുമ്പാശേരി പൊലീസ് ഷമീമിനെ അറസ്റ്റ് ചെയ്തിരുന്നു. ഈ കേസ് പിന്നീട് എന്‍ഫോഴ്സ്മെന്റ് ഡയറക്ടറേറ്റ് ഏറ്റെടുക്കുകയായിരുന്നു. സേലം റെയില്‍വെ പൊലീസിലും ഷമീമിനെതിരെ കേസുണ്ട്. ട്രെയിനില്‍ ടിക്കറ്റ് പരിശോധകന്റെ വേഷം ധരിച്ച് തട്ടിപ്പ് നടത്തിയതിനാണ് ഇവിടെ കേസെടുത്തത്. തട്ടിപ്പിലൂടെ സമ്പാദിച്ച പണം ഉപയോഗിച്ച് ഷമീം ബംഗളൂരുവിലും മറ്റും പബുകളും ബാറുകളും സ്വന്തമാക്കിയിട്ടുണ്ടെന്ന് അന്വേഷണത്തില്‍ തെളിഞ്ഞു. ഹവാല ഇടപാടുകലില്‍ ഇയാള്‍ ഏജന്റായി പ്രവര്‍ത്തിച്ചുവെന്നും വിവരമുണ്ട്.

Related Articles
Next Story
Share it