കാഞ്ഞങ്ങാട് റെയില്‍വേ സ്റ്റേഷന്‍; അഞ്ച് കോടിയുടെ മാസ്റ്റര്‍ പ്ലാന്‍ തയ്യാറാക്കുമെന്ന് എ.ഡി.ആര്‍.എം

കാഞ്ഞങ്ങാട്: പാലക്കാട് ഡിവിഷണല്‍ റെയില്‍വേ മാനേജര്‍ അരുണ്‍കുമാര്‍ ചതുര്‍വേദിയുമായി കാഞ്ഞങ്ങാട് ഡവലപ്പ്‌മെന്റ് ഫോറം ഭാരവാഹികള്‍ കൂടിക്കാഴ്ച നടത്തിയതിന് പിന്നാലെ അദ്ദേഹത്തിന്റെ നിര്‍ദ്ദേശപ്രകാരം അഡീഷണല്‍ ഡിവിഷണല്‍ മാനേജര്‍ ജയകൃഷ്ണനും സംഘവും കാഞ്ഞങ്ങാട് റെയില്‍വേ സ്റ്റേഷനിലെത്തി. റെയില്‍വേ സ്റ്റേഷനിലെ വികസന പ്രവര്‍ത്തനങ്ങള്‍ക്ക് രൂപം നല്‍കാനാണ് അദ്ദേഹം എത്തിയത്.അഞ്ച് കോടി രൂപയുടെ വികസന പ്രവര്‍ത്തനങ്ങളുടെ മാസ്റ്റര്‍ പ്ലാന്‍ തയ്യാറാക്കി യാത്രാക്കാരുടെ സൗകര്യങ്ങള്‍ വര്‍ധിപ്പിക്കുമെന്ന് എ.ഡി.ആര്‍.എം പറഞ്ഞു. കൂടുതല്‍ വാഹനങ്ങള്‍ പാര്‍ക്ക് ചെയ്യുന്നതിനായി വടക്ക്-പടിഞ്ഞാര്‍ ഭാഗങ്ങളില്‍ പാര്‍ക്കിങ് ഗ്രൗണ്ടുകള്‍ സജ്ജീകരിക്കും. പുതുതായുള്ള ഫൂട്ട്ഓവര്‍ […]

കാഞ്ഞങ്ങാട്: പാലക്കാട് ഡിവിഷണല്‍ റെയില്‍വേ മാനേജര്‍ അരുണ്‍കുമാര്‍ ചതുര്‍വേദിയുമായി കാഞ്ഞങ്ങാട് ഡവലപ്പ്‌മെന്റ് ഫോറം ഭാരവാഹികള്‍ കൂടിക്കാഴ്ച നടത്തിയതിന് പിന്നാലെ അദ്ദേഹത്തിന്റെ നിര്‍ദ്ദേശപ്രകാരം അഡീഷണല്‍ ഡിവിഷണല്‍ മാനേജര്‍ ജയകൃഷ്ണനും സംഘവും കാഞ്ഞങ്ങാട് റെയില്‍വേ സ്റ്റേഷനിലെത്തി. റെയില്‍വേ സ്റ്റേഷനിലെ വികസന പ്രവര്‍ത്തനങ്ങള്‍ക്ക് രൂപം നല്‍കാനാണ് അദ്ദേഹം എത്തിയത്.
അഞ്ച് കോടി രൂപയുടെ വികസന പ്രവര്‍ത്തനങ്ങളുടെ മാസ്റ്റര്‍ പ്ലാന്‍ തയ്യാറാക്കി യാത്രാക്കാരുടെ സൗകര്യങ്ങള്‍ വര്‍ധിപ്പിക്കുമെന്ന് എ.ഡി.ആര്‍.എം പറഞ്ഞു. കൂടുതല്‍ വാഹനങ്ങള്‍ പാര്‍ക്ക് ചെയ്യുന്നതിനായി വടക്ക്-പടിഞ്ഞാര്‍ ഭാഗങ്ങളില്‍ പാര്‍ക്കിങ് ഗ്രൗണ്ടുകള്‍ സജ്ജീകരിക്കും. പുതുതായുള്ള ഫൂട്ട്ഓവര്‍ ബ്രിഡ്ജ് പടിഞ്ഞാറ് ഭാഗത്ത് നിന്നുള്ള യാത്രക്കാര്‍ക്ക് നേരെ സ്റ്റേഷനില്‍ പ്രവേശിക്കാനുള്ള സൗകര്യത്തിലായിരിക്കും നിര്‍മ്മിക്കുക. പടിഞ്ഞാറ് ഭാഗത്തെ പ്ലാറ്റ് ഫോമില്‍ ടിക്കറ്റ് വെന്‍ഡിങ് മെഷിന്‍ സ്ഥാപിക്കുമെന്നും പ്ലാറ്റ് ഫോമില്‍ മേല്‍ക്കൂര നിര്‍മ്മിക്കുമെന്നും നിലം ഗ്രാനൈറ്റ് വിരിക്കുമെന്നും അദ്ദേഹം പറഞ്ഞു. യാത്രക്കാര്‍ക്ക് ബസ്സ്റ്റാന്റില്‍ എളുപ്പത്തില്‍ എത്തിച്ചേരുന്നതിന് പുതിയ രണ്ട് വഴികള്‍ കൂടി നല്‍കി വണ്‍വേ സൗകര്യം ഏര്‍പ്പെടുത്തുമെന്നും അദ്ദേഹം പറഞ്ഞു.
നഗരസഭ ചെയര്‍പേഴ്‌സണ്‍ കെ.വി സുജാത, എം.എല്‍.എ യെ പ്രതിനിധികരിച്ച് കെ. പത്മനാഭന്‍, വിഷ്ണു, ഡവലപ്പ്‌മെന്റ് ഫോറം ഭാരവാഹികളായ കെ. മുഹമ്മദ്കുഞ്ഞി, കെ.പി മോഹനന്‍, സത്താര്‍ ആവിക്കര, പി.എം നാസര്‍, സന്തോഷ് കുശാല്‍നഗര്‍, തോമസ്, എ. ഹമീദ് ഹാജി, സി.പി.ഐ നേതാക്കളായ ഗോവിന്ദന്‍ പള്ളിക്കാപ്പില്‍, കരുണാകരന്‍ കുന്നത്ത് എന്നിവര്‍ എ.ഡി.ആര്‍.എമ്മിനെയും സംഘത്തെയും സ്വീകരിക്കാനും വികസന കാര്യങ്ങള്‍ ചര്‍ച്ച ചെയ്യാനുമെത്തിയിരുന്നു.

Related Articles
Next Story
Share it