സംസ്ഥാന സ്‌കൂള്‍ കലോത്സവ റിപ്പോര്‍ട്ടിംഗിനുള്ള കാഞ്ഞങ്ങാട് പ്രസ്‌ഫോറത്തിന്റെ അച്ചടി-ദൃശ്യമാധ്യമ പുരസ്‌കാരങ്ങള്‍ വിതരണം ചെയ്തു

കാഞ്ഞങ്ങാട്: സംസ്ഥാന സ്‌കൂള്‍ കലോത്സവ റിപ്പോര്‍ട്ടിങ്ങിനുള്ള കാഞ്ഞങ്ങാട് പ്രസ്‌ഫോറത്തിന്റെ അച്ചടി-ദൃശ്യമാധ്യമ പുരസ്‌കാരങ്ങള്‍ വിതരണം ചെയ്തു. രാജ്‌മോഹന്‍ ഉണ്ണിത്താന്‍ എം.പിയാണ് അവാര്‍ഡുകള്‍ വിതരണം ചെയ്തത്. മികച്ച കവറേജിനുള്ള എം.വി. ദാമോദരന്‍ സ്മാരക പുരസ്‌കാരം മാതൃഭൂമിക്കുവേണ്ടി കണ്ണൂര്‍ യൂണിറ്റ് ന്യൂസ് എഡിറ്റര്‍ കെ. വിനോദ്ചന്ദ്രനും ദേശാഭിമാനിക്കുവേണ്ടി കാസര്‍കോട് ബ്യൂറോ ചീഫ് ജയകൃഷ്ണന്‍ നരിക്കുട്ടിയും മികച്ച കവറേജിനുള്ള തോട്ടോന്‍ കോമന്‍ മണിയാണി സ്മാരക പുരസ്‌കാരം മലയാള മനോരമയ്ക്കു വേണ്ടി കാസകോട് ബ്യൂറോ ചീഫ് നഹാസ് പി. മുഹമ്മദും എറ്റുവാങ്ങി. ദൃശ്യമാധ്യമങ്ങള്‍ക്ക് മികച്ച […]

കാഞ്ഞങ്ങാട്: സംസ്ഥാന സ്‌കൂള്‍ കലോത്സവ റിപ്പോര്‍ട്ടിങ്ങിനുള്ള കാഞ്ഞങ്ങാട് പ്രസ്‌ഫോറത്തിന്റെ അച്ചടി-ദൃശ്യമാധ്യമ പുരസ്‌കാരങ്ങള്‍ വിതരണം ചെയ്തു. രാജ്‌മോഹന്‍ ഉണ്ണിത്താന്‍ എം.പിയാണ് അവാര്‍ഡുകള്‍ വിതരണം ചെയ്തത്. മികച്ച കവറേജിനുള്ള എം.വി. ദാമോദരന്‍ സ്മാരക പുരസ്‌കാരം മാതൃഭൂമിക്കുവേണ്ടി കണ്ണൂര്‍ യൂണിറ്റ് ന്യൂസ് എഡിറ്റര്‍ കെ. വിനോദ്ചന്ദ്രനും ദേശാഭിമാനിക്കുവേണ്ടി കാസര്‍കോട് ബ്യൂറോ ചീഫ് ജയകൃഷ്ണന്‍ നരിക്കുട്ടിയും മികച്ച കവറേജിനുള്ള തോട്ടോന്‍ കോമന്‍ മണിയാണി സ്മാരക പുരസ്‌കാരം മലയാള മനോരമയ്ക്കു വേണ്ടി കാസകോട് ബ്യൂറോ ചീഫ് നഹാസ് പി. മുഹമ്മദും എറ്റുവാങ്ങി. ദൃശ്യമാധ്യമങ്ങള്‍ക്ക് മികച്ച കവറേജിനുള്ള സുരേന്ദ്രന്‍ നീലേശ്വരം സ്മാരക പുരസ്‌കാരം 24 ചാനലിനു വേണ്ടി ബ്യൂറോ ചീഫ് ആനന്ദ് കൊട്ടിലയും സായാഹ്നപത്രങ്ങള്‍ക്കുള്ള മികച്ച കവറേജിനുള്ള കെ.വി. രാമുണ്ണി സ്മാരക പുരസ്‌കാരം ലേറ്റസ്റ്റിനുവേണ്ടി പത്രാധിപര്‍ അരവിന്ദന്‍ മാണിക്കോത്തും മലബാര്‍ വാര്‍ത്തയ്ക്കുവേണ്ടി മാനേജിങ് എഡിറ്റര്‍ ബഷീര്‍ ആറങ്ങാടിയും ഏറ്റുവാങ്ങി. മികച്ച കലോത്സവ റിപ്പോര്‍ങ്ങിനുള്ള അവാര്‍ഡ് നേടിയ ഇ.വി ജയകൃഷ്ണന്‍ (മാതൃഭൂമി), ഫോട്ടോഗ്രാഫര്‍ക്കുള്ള അവാര്‍ഡ് നേടിയ സുരേന്ദ്രന്‍ മടിക്കൈ(ദേശാഭിമാനി) എന്നിവര്‍ക്കും റോട്ടറി എക്‌സലന്‍സ് പുരസ്‌കാരം നേടിയ ലേറ്റസ്റ്റ് ലേഖകന്‍ ടി. മുഹമ്മദ് അസ്ലമിനും ഉപഹാരം നല്‍കി. ഇ. വി ജയകൃഷ്ണന്‍ അധ്യക്ഷത വഹിച്ചു. മുന്‍ എം.എല്‍.എ മാരായ കെ.പി. കുഞ്ഞിക്കണ്ണന്‍, എം. നാരായണന്‍, വിദ്യാഭ്യാസ ജില്ലാ ഡപ്യൂട്ടി ഡയറക്ടര്‍ കെ. വി പുഷ്പ, കെ. മുഹമ്മദ് കുഞ്ഞി, ജയന്‍ മാങ്ങാട്, സുധാകരന്‍ മടിക്കൈ, ടി.കെ. നാരായണന്‍, ജോയി മാരൂര്‍, പി. പ്രവീണ്‍കുമാര്‍ പ്രസംഗിച്ചു.

Related Articles
Next Story
Share it