കാഞ്ഞങ്ങാട് പഴയ ബസ്സ്റ്റാന്റ് നവീകരണം അനിശ്ചിതത്വത്തില്‍
കാഞ്ഞങ്ങാട്: കാഞ്ഞങ്ങാട് പഴയ ബസ്സ്റ്റാന്റ് നവീകരണം അനിശ്ചിതത്വത്തിലായി. നവീകരണ പ്രവര്‍ത്തിനായി കാഞ്ഞങ്ങാട് പഴയ ബസ്സ്റ്റാന്റ് അടിച്ചിടുമെന്ന് നഗരസഭ പ്രഖ്യാപിച്ചിരുന്നു. എന്നാല്‍ തുടര്‍ നടപടികളൊന്നും ഉണ്ടായില്ല. കഴിഞ്ഞ വര്‍ഷം ഏപ്രില്‍ മുതല്‍ കോട്ടച്ചേരി സ്റ്റാന്റ് നവീകരണത്തിനായി അടക്കണമന്നും മുഴുവന്‍ ബസുകളും നിര്‍ബന്ധമായും അലാമിപ്പള്ളി സ്റ്റാന്റില്‍ കയറമെന്നും നഗരസഭ നിര്‍ദ്ദേശിച്ചിരുന്നു. എന്നാല്‍ ഇത് യാഥാര്‍ത്ഥ്യമായില്ല. ബസ് സ്റ്റാന്റിലെ യാര്‍ഡ് തകര്‍ന്ന് കിടക്കാന്‍ തുടങ്ങിയിട്ട് വര്‍ഷങ്ങളായി. എന്നാല്‍ വര്‍ഷം ഒന്ന് പിന്നിടുമ്പോഴും കുഴികള്‍ നിറഞ്ഞുകിടക്കുന്ന കോട്ടച്ചേരി സ്റ്റാന്റ് നവീകരിക്കാനോ അലാമിപ്പള്ളി സ്റ്റാന്റ് […]

കാഞ്ഞങ്ങാട്: കാഞ്ഞങ്ങാട് പഴയ ബസ്സ്റ്റാന്റ് നവീകരണം അനിശ്ചിതത്വത്തിലായി. നവീകരണ പ്രവര്‍ത്തിനായി കാഞ്ഞങ്ങാട് പഴയ ബസ്സ്റ്റാന്റ് അടിച്ചിടുമെന്ന് നഗരസഭ പ്രഖ്യാപിച്ചിരുന്നു. എന്നാല്‍ തുടര്‍ നടപടികളൊന്നും ഉണ്ടായില്ല. കഴിഞ്ഞ വര്‍ഷം ഏപ്രില്‍ മുതല്‍ കോട്ടച്ചേരി സ്റ്റാന്റ് നവീകരണത്തിനായി അടക്കണമന്നും മുഴുവന്‍ ബസുകളും നിര്‍ബന്ധമായും അലാമിപ്പള്ളി സ്റ്റാന്റില്‍ കയറമെന്നും നഗരസഭ നിര്‍ദ്ദേശിച്ചിരുന്നു. എന്നാല്‍ ഇത് യാഥാര്‍ത്ഥ്യമായില്ല. ബസ് സ്റ്റാന്റിലെ യാര്‍ഡ് തകര്‍ന്ന് കിടക്കാന്‍ തുടങ്ങിയിട്ട് വര്‍ഷങ്ങളായി. എന്നാല്‍ വര്‍ഷം ഒന്ന് പിന്നിടുമ്പോഴും കുഴികള്‍ നിറഞ്ഞുകിടക്കുന്ന കോട്ടച്ചേരി സ്റ്റാന്റ് നവീകരിക്കാനോ അലാമിപ്പള്ളി സ്റ്റാന്റ് പൂര്‍ണ്ണമായും യാഥാര്‍ത്ഥ്യമാക്കാനോ നടപടികളുണ്ടായില്ല. ഇടക്കാലത്ത് അലാമിപ്പള്ളി സ്റ്റാന്റിലേക്ക് ബസുകള്‍ കയറിയിറങ്ങിയിരുന്നെങ്കിലും പിന്നീട് ഉടമകള്‍ പിന്മാറുകയായിരുന്നു. സംസ്ഥാന സര്‍ക്കാര്‍ പരിപാടിക്കായി രണ്ടാഴ്ചയോളം സ്റ്റാന്റില്‍ ബസുകള്‍ക്ക് പ്രവേശനം നിഷേധിച്ചതാണ് ബസുടമകളെ ചൊടിപ്പിച്ചത്. വര്‍ഷങ്ങളായി പൊടിപിടിച്ചു കിടന്ന ഷോപ്പിങ് കോംപ്ലക്‌സിലെ കടമുറികളും ഓഫീസ് മുറികളും ഒരുമാസം മുമ്പാണ് നഗരസഭയ്ക്ക് ലേലം ചെയ്യാന്‍ സാധിച്ചത്. കോട്ടച്ചേരി സ്റ്റാന്റ് കുഴികള്‍ നിറഞ്ഞ് അപകടാവസ്ഥയിലായിട്ട് ഒരുവര്‍ഷത്തിലേറെയായി. കുഴികളില്‍ ആടിയുലഞ്ഞാണ് ബസുകള്‍ സ്റ്റാന്റിനുള്ളിലൂടെ കടന്നുപോകുന്നത്. കുഴിയില്‍ വീണ് ബസുകളുടെ ലീപ്പ് കട്ടാകുന്നത് പതിവാണ്. യാര്‍ഡ് ഇപ്പോള്‍ തന്നെ തകര്‍ന്ന് കിടക്കുകയാണ്. കാലവര്‍ഷം തുടങ്ങിയാല്‍ ബസുകള്‍ക്കും യാത്രക്കാര്‍ക്കും പൂര്‍ണ്ണമായും കയറാന്‍ സാധിക്കാത്ത സ്ഥിതിയുണ്ടാവും. മഴത്തും വെയിലത്തും ബസ് യാത്രക്കാര്‍ക്ക് കാത്തിരിപ്പിനുള്ള സൗകര്യവും ഇവിടെ പരിമിതമാണ്. മേല്‍ക്കൂര സ്ലാബുകള്‍ തകര്‍ന്നു വീണുതുടങ്ങിയ കെട്ടിടത്തിന് ചുവടെ ഷീറ്റ് പന്തല്‍ ഒരുക്കിയാണ് യാത്രക്കാര്‍ക്കുള്ള കാത്തിരിപ്പ് സ്ഥലമുണ്ടാക്കിയത്. സ്റ്റാന്റിന് എതിര്‍വശത്തുള്ള ചന്ദ്രഗിരി സ്റ്റോപ്പില്‍ യാത്രക്കാര്‍ക്കായി പേരിനുപോലും ബസ്‌ഷെല്‍ട്ടറില്ല. പൊരിവെയിലത്താണ് യാത്രക്കാര്‍ ബസ് കാത്തുനില്‍ക്കുന്നത്. സന്നദ്ധസംഘടനകള്‍ സൗജന്യമായി ഷെല്‍ട്ടര്‍ നിര്‍മിച്ചു നല്‍കാമെന്ന് അറിയിച്ചിട്ടും ഇക്കാര്യത്തില്‍ ബന്ധപ്പെട്ടവര്‍ നടപടി സ്വീകരിച്ചിട്ടില്ല.