നാട്ടിലേക്ക് മടങ്ങാനിരിക്കെ കാഞ്ഞങ്ങാട് സ്വദേശി കാനഡയില്‍ തടാകത്തില്‍ മുങ്ങിമരിച്ചു

കാഞ്ഞങ്ങാട്: നാട്ടിലേക്ക് അടുത്താഴ്ച മടങ്ങാനിരിക്കെ കാഞ്ഞങ്ങാട് സ്വദേശി കാനഡയില്‍ തടാകത്തില്‍ മുങ്ങിമരിച്ചു. ബോട്ടിങ്ങിനിടയില്‍ തടാകത്തില്‍ വീണ കുട്ടികളെ രക്ഷിക്കാനുള്ള ശ്രമത്തിലാണ് ദുരന്തം. കൊവ്വല്‍പ്പള്ളി ബദരിയ മന്‍സിലിലെ ഉവൈസ് മുഹമ്മദ് ഖാസിം (32) ആണ് മരിച്ചത്. എഡ്മണ്ടന്‍ സിറ്റിയിലെ തടാകത്തില്‍ കഴിഞ്ഞ ദിവസമാണ് സംഭവം. കാനഡയിലെ അസഹ്യമായ ചൂട് കാരണം സുഹൃത്തുക്കള്‍ക്കൊപ്പം ബോട്ടുയാത്ര നടത്തുന്നതിനിടയിലാണ് രണ്ടു കുട്ടികള്‍ തടാകത്തിലേക്ക് വീണത്. ഇവരെ രക്ഷിക്കാന്‍ ഉവൈസും സുഹൃത്തും തടാകത്തിലേക്ക് ചാടുകയായിരുന്നു. ഉവൈസ് തടാകത്തില്‍ താഴ്ന്നു പോയായിരുന്നു. പൊലീസിന്റെ നേതൃത്വത്തില്‍ നടത്തിയ […]

കാഞ്ഞങ്ങാട്: നാട്ടിലേക്ക് അടുത്താഴ്ച മടങ്ങാനിരിക്കെ കാഞ്ഞങ്ങാട് സ്വദേശി കാനഡയില്‍ തടാകത്തില്‍ മുങ്ങിമരിച്ചു. ബോട്ടിങ്ങിനിടയില്‍ തടാകത്തില്‍ വീണ കുട്ടികളെ രക്ഷിക്കാനുള്ള ശ്രമത്തിലാണ് ദുരന്തം. കൊവ്വല്‍പ്പള്ളി ബദരിയ മന്‍സിലിലെ ഉവൈസ് മുഹമ്മദ് ഖാസിം (32) ആണ് മരിച്ചത്. എഡ്മണ്ടന്‍ സിറ്റിയിലെ തടാകത്തില്‍ കഴിഞ്ഞ ദിവസമാണ് സംഭവം. കാനഡയിലെ അസഹ്യമായ ചൂട് കാരണം സുഹൃത്തുക്കള്‍ക്കൊപ്പം ബോട്ടുയാത്ര നടത്തുന്നതിനിടയിലാണ് രണ്ടു കുട്ടികള്‍ തടാകത്തിലേക്ക് വീണത്. ഇവരെ രക്ഷിക്കാന്‍ ഉവൈസും സുഹൃത്തും തടാകത്തിലേക്ക് ചാടുകയായിരുന്നു. ഉവൈസ് തടാകത്തില്‍ താഴ്ന്നു പോയായിരുന്നു. പൊലീസിന്റെ നേതൃത്വത്തില്‍ നടത്തിയ തിരച്ചിലിനൊടുവില്‍ ഇന്നലെയാണ് മൃതദേഹം കിട്ടിയത്. കൊവ്വല്‍ പള്ളി ജമാഅത്ത് മുന്‍ പ്രസിഡണ്ട് മുഹമ്മദ് ഖാസിം ഹാജിയുടെയും എം. സുഹറയുടെ മകനാണ്. കാനഡയിലെ വാള്‍മാര്‍ട്ട് കമ്പനിയുടെ അസിസ്റ്റന്റ് മാനേജറാണ്. ഏഴു വര്‍ഷമായി കാനഡയില്‍ല്‍ ജോലി ചെയ്യുകയാണ്. ഒന്നര വര്‍ഷം മുമ്പാണ് അവധി കഴിഞ്ഞ് തിരിച്ചു പോയത്. ഈ മാസം 12ന് നാട്ടിലേക്ക് വരാനിരിക്കെയാണ് അപകടം. സഹോദരങ്ങള്‍: സയ്യിദ് മുഹമ്മദ് ഖാസിം (മംഗളൂരു), സുമയ്യ മുഹമ്മദ് ഖാസിം (ഗവേഷക വിദ്യാര്‍ഥി മംഗളൂരു), ഉബയ് മുഹമ്മദ് ഖാസിം (ഫിസിയോതെറാപ്പി വിദ്യാര്‍ത്ഥി മംഗളൂരു), സാബിത്ത് മുഹമ്മദ് ഖാസിം (പ്ലസ്ടു വിദ്യാര്‍ഥി കൊണ്ടോട്ടി).

Related Articles
Next Story
Share it