കാഞ്ഞങ്ങാട് സ്വദേശി അജ്മാനില്‍ വാഹനാപകടത്തില്‍ മരിച്ചു

കാഞ്ഞങ്ങാട്: കാഞ്ഞങ്ങാട് സ്വദേശി അജ്മാനില്‍ വാഹനാപകടത്തില്‍ മരിച്ചു. പരപ്പ ഇടത്തോട്ടെ കളിങ്ങോം ചന്ദ്രന്‍(48) ആണ് മരിച്ചത്. ഞായറാഴ്ച രാവിലെയാണ് അപകടം. രാവിലെ ജോലി കഴിഞ്ഞ് നടക്കാനിറങ്ങിയപ്പോള്‍ പിറകില്‍ നിന്ന് വാഹനമിടിക്കുകയായിരുന്നു. എടത്തോട് അടുക്കാടുക്കം കുഞ്ഞിക്കണ്ണന്‍ നായരുടെയും കാര്‍ത്യായനി അമ്മയുടെയും മകനാണ്. 10 വര്‍ഷത്തിലധികമായി പ്രവാസിയായിരുന്നു. നേരത്തെ ഇടത്തോട് റേഷന്‍ കട, പാല്‍ സൊസൈറ്റി എന്നിവിടങ്ങളില്‍ ജോലി ചെയ്തിരുന്നു. മൃതദേഹം അജ്മാന്‍ ഖലീഫ ഹോസ്പിറ്റലില്‍ സൂക്ഷിച്ചിട്ടുണ്ട്. ഇടിച്ചിട്ട വാഹനത്തെക്കുറിച്ച് വിവരങ്ങള്‍ ലഭ്യമായിട്ടില്ല. ഭാര്യ അജിത. മക്കള്‍: കശ്യപ്പ് ചന്ദ്രന്‍, […]

കാഞ്ഞങ്ങാട്: കാഞ്ഞങ്ങാട് സ്വദേശി അജ്മാനില്‍ വാഹനാപകടത്തില്‍ മരിച്ചു. പരപ്പ ഇടത്തോട്ടെ കളിങ്ങോം ചന്ദ്രന്‍(48) ആണ് മരിച്ചത്. ഞായറാഴ്ച രാവിലെയാണ് അപകടം. രാവിലെ ജോലി കഴിഞ്ഞ് നടക്കാനിറങ്ങിയപ്പോള്‍ പിറകില്‍ നിന്ന് വാഹനമിടിക്കുകയായിരുന്നു. എടത്തോട് അടുക്കാടുക്കം കുഞ്ഞിക്കണ്ണന്‍ നായരുടെയും കാര്‍ത്യായനി അമ്മയുടെയും മകനാണ്.

10 വര്‍ഷത്തിലധികമായി പ്രവാസിയായിരുന്നു. നേരത്തെ ഇടത്തോട് റേഷന്‍ കട, പാല്‍ സൊസൈറ്റി എന്നിവിടങ്ങളില്‍ ജോലി ചെയ്തിരുന്നു. മൃതദേഹം അജ്മാന്‍ ഖലീഫ ഹോസ്പിറ്റലില്‍ സൂക്ഷിച്ചിട്ടുണ്ട്. ഇടിച്ചിട്ട വാഹനത്തെക്കുറിച്ച് വിവരങ്ങള്‍ ലഭ്യമായിട്ടില്ല. ഭാര്യ അജിത. മക്കള്‍: കശ്യപ്പ് ചന്ദ്രന്‍, (പ്ലസ്ടു വിദ്യാര്‍ത്ഥി, ദുര്‍ഗ ഹയര്‍ സെക്കന്ററി സ്‌കൂള്‍ കാഞ്ഞങ്ങാട്), വിനായക് ചന്ദ്രന്‍ (ഏഴാം ക്ലാസ് വിദ്യാര്‍ത്ഥി, എടത്തോട്). സഹോദരന്‍ രാജന്‍.

Kanhangad native dies in accident at Ajman

Related Articles
Next Story
Share it