കാഞ്ഞങ്ങാട് നഗരസഭ സ്റ്റാന്‍ഡിങ്ങ് കമ്മിറ്റി ചെയര്‍പേഴ്‌സണ്‍ സി. ജാനകിക്കുട്ടി അന്തരിച്ചു
കാഞ്ഞങ്ങാട്: കാഞ്ഞങ്ങാട് നഗരസഭ വികസന സ്റ്റാന്‍ഡിങ്ങ് കമ്മിറ്റി ചെയര്‍പേഴ്‌സണ്‍ ചെമ്മട്ടംവയലിലെ സി. ജാനകിക്കുട്ടി (62) അന്തരിച്ചു. നാലു ദിവസം മുമ്പ് മസ്തിഷ്‌കാഘാതത്തെ തുടര്‍ന്ന് കണ്ണൂരിലെ സ്വകാര്യ ആസ്പ പത്രിയില്‍ പ്രവേശിപ്പിച്ചതായിരുന്നു. ഞായറാഴ്ച രാവിലെയായിരുന്നു അന്ത്യം. ജനാധിപത്യ മഹിളാ അസോസിയേഷന്‍ കാഞ്ഞങ്ങാട് ഏരിയ കമ്മിറ്റി പ്രസിഡണ്ട്, ജില്ലാ കമ്മിറ്റിയംഗം, സി.പി.എം ബല്ല ലോക്കല്‍ കമ്മിറ്റിയംഗം എന്നീ സ്ഥാനങ്ങള്‍ വഹിച്ചിരുന്നു. ഹൊസ്ദുര്‍ഗ് ദിനേശ്ബീഡി സഹകരണ സംഘം റിട്ട. ജീവനക്കാരിയാണ്. മൂന്നാം തവണയാണ് നഗരസഭ കൗണ്‍സിലറാകുന്നത്. നിലവില്‍ പതിനൊന്നാം വാര്‍ഡിനെയാണ് പ്രതിനിധീകരിക്കുന്നത്. […]

കാഞ്ഞങ്ങാട്: കാഞ്ഞങ്ങാട് നഗരസഭ വികസന സ്റ്റാന്‍ഡിങ്ങ് കമ്മിറ്റി ചെയര്‍പേഴ്‌സണ്‍ ചെമ്മട്ടംവയലിലെ സി. ജാനകിക്കുട്ടി (62) അന്തരിച്ചു. നാലു ദിവസം മുമ്പ് മസ്തിഷ്‌കാഘാതത്തെ തുടര്‍ന്ന് കണ്ണൂരിലെ സ്വകാര്യ ആസ്പ പത്രിയില്‍ പ്രവേശിപ്പിച്ചതായിരുന്നു. ഞായറാഴ്ച രാവിലെയായിരുന്നു അന്ത്യം. ജനാധിപത്യ മഹിളാ അസോസിയേഷന്‍ കാഞ്ഞങ്ങാട് ഏരിയ കമ്മിറ്റി പ്രസിഡണ്ട്, ജില്ലാ കമ്മിറ്റിയംഗം, സി.പി.എം ബല്ല ലോക്കല്‍ കമ്മിറ്റിയംഗം എന്നീ സ്ഥാനങ്ങള്‍ വഹിച്ചിരുന്നു. ഹൊസ്ദുര്‍ഗ് ദിനേശ്ബീഡി സഹകരണ സംഘം റിട്ട. ജീവനക്കാരിയാണ്. മൂന്നാം തവണയാണ് നഗരസഭ കൗണ്‍സിലറാകുന്നത്. നിലവില്‍ പതിനൊന്നാം വാര്‍ഡിനെയാണ് പ്രതിനിധീകരിക്കുന്നത്. നേരത്തെ ക്ഷേമകാര്യ സ്റ്റാന്‍ഡിങ് കമ്മിറ്റി ചെയര്‍പേഴ്‌സണായിരുന്നു. പരേതനായ പാറക്കാടന്‍ കുഞ്ഞമ്പു നായരുടെയും ചെരക്കര കല്യാണിയമ്മയുടെയും മകളാണ്. ഭര്‍ത്താവ്: എന്‍.കുഞ്ഞമ്പു നായര്‍ (റിട്ട. സിന്‍ഡിക്കേറ്റ് ബാങ്ക്), മക്കള്‍: ശരത് (ലണ്ടന്‍), ശ്വേത. മരുമകന്‍: രാഹുല്‍ (മസ്‌ക്കറ്റ്). സഹോദരങ്ങള്‍ : സി. പാര്‍വ്വതി (റിട്ട. ജീവനക്കാരി മടിക്കൈ സര്‍വീസ് സഹകരണ ബാങ്ക്), സി. രവി (അഡ്വ. ക്ലാര്‍ക്ക്, സി.പി.എം. ബല്ലത്ത് ബ്രാഞ്ച് സെക്രട്ടറി), സി.രാധ, പരേതയായ സി. കാര്‍ത്ത്യായനി.