പട്ടികജാതി വിഭാഗത്തില്‍പ്പെട്ട കലാകാരന്മാര്‍ക്ക് വാദ്യോപകരണങ്ങള്‍ നല്‍കി കാഞ്ഞങ്ങാട് നഗരസഭ

കാസര്‍കോട്: പട്ടികജാതി വിഭാഗത്തില്‍പ്പെട്ട യുവജനങ്ങളായ കലാകാരന്മാര്‍ക്ക് വാദ്യോപകരണങ്ങള്‍ നല്‍കി കാഞ്ഞങ്ങാട് നഗരസഭ. 2021-2022 വാര്‍ഷിക പദ്ധതിയില്‍ ഉള്‍പ്പെടുത്തിയാണ് വാദ്യോപകരണങ്ങള്‍ വിതരണം ചെയ്തത്. കാഞ്ഞങ്ങാട് നഗരസഭ ഓഫീസില്‍ നടന്ന പരിപാടി നഗരസഭ ചെയര്‍പേഴ്‌സണ്‍ കെ.വി സുജാത വിതരണോദ്ഘാടനം ചെയ്തു. ക്ഷേമകാര്യ സ്ഥിരം സമിതി ചെയര്‍മാന്‍ പി അഹമ്മദലി അധ്യക്ഷനായി. ലഭിച്ച അപേക്ഷകളുടെ അടിസ്ഥാനത്തില്‍ സൊസെറ്റി ആക്റ്റ് പ്രകാരം രജിസ്റ്റര്‍ ചെയ്ത ഗ്രൂപ്പിനാണ് വാദ്യോപകരണങ്ങള്‍ വിതരണം ചെയ്തത്. ഒരു ലക്ഷത്തി ഇരുപത്തിയഞ്ചായിരം രൂപ ചെലവില്‍ 10 മണി ചെണ്ടയും രണ്ട് […]

കാസര്‍കോട്: പട്ടികജാതി വിഭാഗത്തില്‍പ്പെട്ട യുവജനങ്ങളായ കലാകാരന്മാര്‍ക്ക് വാദ്യോപകരണങ്ങള്‍ നല്‍കി കാഞ്ഞങ്ങാട് നഗരസഭ. 2021-2022 വാര്‍ഷിക പദ്ധതിയില്‍ ഉള്‍പ്പെടുത്തിയാണ് വാദ്യോപകരണങ്ങള്‍ വിതരണം ചെയ്തത്. കാഞ്ഞങ്ങാട് നഗരസഭ ഓഫീസില്‍ നടന്ന പരിപാടി നഗരസഭ ചെയര്‍പേഴ്‌സണ്‍ കെ.വി സുജാത വിതരണോദ്ഘാടനം ചെയ്തു. ക്ഷേമകാര്യ സ്ഥിരം സമിതി ചെയര്‍മാന്‍ പി അഹമ്മദലി അധ്യക്ഷനായി. ലഭിച്ച അപേക്ഷകളുടെ അടിസ്ഥാനത്തില്‍ സൊസെറ്റി ആക്റ്റ് പ്രകാരം രജിസ്റ്റര്‍ ചെയ്ത ഗ്രൂപ്പിനാണ് വാദ്യോപകരണങ്ങള്‍ വിതരണം ചെയ്തത്.
ഒരു ലക്ഷത്തി ഇരുപത്തിയഞ്ചായിരം രൂപ ചെലവില്‍ 10 മണി ചെണ്ടയും രണ്ട് ബീക്ക് ചെണ്ടകളുമാണ് അനുവദിച്ചത്. പിന്നോക്കം നില്‍ക്കുന്ന എല്ലാ വിഭാഗക്കാരെയും മുഖ്യധാരയിലേക്ക് കൊണ്ടുവരിക എന്ന ലക്ഷ്യത്തോടെയാണ് പദ്ധതി നടപ്പാക്കുന്നത്. സ്ഥിരം സമിതി അധ്യക്ഷന്മാരായ കെ. ലത, കെ. അനിശന്‍, കെ.വി മായാകുമാരി കൗണ്‍സിലര്‍മാരായ പി.വി മോഹനന്‍, എം.ശോഭന, വി.വി ശോഭ, സൗദാമിനി, പട്ടികജാതി വികസന ഓഫീസര്‍ ഹസൈനാര്‍ തുടങ്ങിയവര്‍ പങ്കെടുത്തു. പട്ടികജാതി വിഭാഗത്തില്‍പ്പെട്ട കലാകാരന്മാര്‍ക്ക് വരുമാനദായക സ്രോതസ്സ് ഒരുക്കുന്നതിനും അവരുടെ കലാപരമായ ഉന്നമനത്തിനും ഈ പദ്ധതി സഹായകമാകുമെന്ന് കാഞ്ഞങ്ങാട് നഗരസഭാ ചെയര്‍പേഴ്‌സണ്‍ കെ.വി സുജാത പറഞ്ഞു.

Related Articles
Next Story
Share it