കൃഷിക്കും ടൂറിസത്തിനും പ്രധാന്യം നല്‍കി കാഞ്ഞങ്ങാട് നഗരസഭാ ബജറ്റ്

കാഞ്ഞങ്ങാട്: കൃഷിയെയും ഭാവിയിലെ മുഖ്യ വരുമാനമാര്‍ഗമായ ടൂറിസത്തെയും പ്രോത്സാഹിപ്പിക്കുന്ന പദ്ധതികള്‍ക്ക് പ്രാമുഖ്യം നല്‍കി കാഞ്ഞങ്ങാട് നഗരസഭ ബജറ്റ് വൈസ് ചെയര്‍മാന്‍ ബില്‍ടെക് അബ്ദുള്ള അവതരിപ്പിച്ചു. ആലാമിപ്പള്ളിയിലും പടന്നക്കാട്ടും കുടുംബശ്രീ നേതൃത്വത്തില്‍ നാട്ടു ചന്തകള്‍ തുടങ്ങും. പുതിയ തൊഴില്‍ സംരംഭം, അപ്പാരന്റ് പാര്‍ക്ക്, ആരോഗ്യ പാര്‍ലമെന്റ്, അതിഥി തൊഴിലാളി സഭ, പ്രവാസി കൂട്ടായ്മ, നഷ്ടപ്പെട്ട നഗരചിന്തയുടെ തിരിച്ചെടുപ്പ്, ശിശു സൗഹൃദ അങ്കന്‍വാടികളുടെ നിര്‍മ്മാണം, ഭവന രഹിതര്‍ക്ക് ഭവന നിര്‍മ്മാണ ധനസഹായം, റി ബില്‍ഡ് കേരള പദ്ധതിയില്‍ ഉള്‍പ്പെടുത്തി അധുനിക […]

കാഞ്ഞങ്ങാട്: കൃഷിയെയും ഭാവിയിലെ മുഖ്യ വരുമാനമാര്‍ഗമായ ടൂറിസത്തെയും പ്രോത്സാഹിപ്പിക്കുന്ന പദ്ധതികള്‍ക്ക് പ്രാമുഖ്യം നല്‍കി കാഞ്ഞങ്ങാട് നഗരസഭ ബജറ്റ് വൈസ് ചെയര്‍മാന്‍ ബില്‍ടെക് അബ്ദുള്ള അവതരിപ്പിച്ചു. ആലാമിപ്പള്ളിയിലും പടന്നക്കാട്ടും കുടുംബശ്രീ നേതൃത്വത്തില്‍ നാട്ടു ചന്തകള്‍ തുടങ്ങും. പുതിയ തൊഴില്‍ സംരംഭം, അപ്പാരന്റ് പാര്‍ക്ക്, ആരോഗ്യ പാര്‍ലമെന്റ്, അതിഥി തൊഴിലാളി സഭ, പ്രവാസി കൂട്ടായ്മ, നഷ്ടപ്പെട്ട നഗരചിന്തയുടെ തിരിച്ചെടുപ്പ്, ശിശു സൗഹൃദ അങ്കന്‍വാടികളുടെ നിര്‍മ്മാണം, ഭവന രഹിതര്‍ക്ക് ഭവന നിര്‍മ്മാണ ധനസഹായം, റി ബില്‍ഡ് കേരള പദ്ധതിയില്‍ ഉള്‍പ്പെടുത്തി അധുനിക അറവ് ശാല, മത്സ്യ മാര്‍ക്കറ്റ് കെട്ടിട സമുച്ചയം, സംസ്ഥാന സര്‍ക്കാറുമായി ചേര്‍ന്ന് സമഗ്ര അഴുക്ക് ചാല്‍ പദ്ധതി, വെളിച്ച വിപ്ലവത്തിനായി നിലാവ് പദ്ധതി, ഉറവിട മാലിന്യ സംസ്‌കരണം പ്രോത്സാഹിക്കല്‍, മാലിന്യ സംസ്‌കരണത്തിനായി ഭൂമി ഏറ്റെടുക്കല്‍, പൊതു വിദ്യാലയ സംരക്ഷണത്തിനായി ഡിജിറ്റല്‍ ക്ലാസ്സ് റൂമുകള്‍, സ്റ്റുഡന്‍സ് ബ്രിഗേഡ്, ഡിസ്‌പോസിബിള്‍ സാധനങ്ങളുടെ ഉപയോഗം പൂര്‍ണ്ണമായും ഒഴിവാക്കല്‍, ചിത്രകലാ പരിശീലന പരിപാടി, കമ്യൂണിറ്റി തിയേറ്റര്‍, കമ്മ്യൂണിറ്റി കൗണ്‍സിലിംഗ്, ലിറ്ററേച്ചര്‍, ഫെസ്റ്റിവല്‍, സുജലം സുഫലം പദ്ധതിയിലൂടെ ഹരിതസമൃദ്ധി വാര്‍ഡ്, ബഡ്‌സ് സ്‌കൂള്‍ എന്നിവ പ്രധാന പദ്ധതികളാണ്. നഗരസഭ ഓഫീസ് സമ്പൂര്‍ണ്ണ ഗുണനിലവാര ഓഫീസാക്കി മാറ്റും, തൊഴിലുറപ്പ് പദ്ധതിയില്‍ സാമൂഹിക ആസ്തി സൃഷ്ടിക്കല്‍, വസ്തു നികുതി, തൊഴില്‍ നികുതി രജിസ്റ്റര്‍ കാലിക മാക്കല്‍, പട്ടികജാതി പട്ടികവര്‍ഗ്ഗ സര്‍വെ ഡാറ്റാ പുതുക്കല്‍, സമഗ്ര ക്ഷീര വികസന നഗരം വയോജന സൗഹൃദ നഗരം എന്നിവയും ബജറ്റില്‍ മുന്നോട്ടു വെക്കുന്നു. 769993480 രൂപ വരവും 647981500 രൂപ ചിലവും 12201980 രൂപ മിച്ചവും പ്രതീക്ഷിക്കുന്ന ബജറ്റാണ് അവതരിപ്പിച്ചത്. ചെയര്‍ പേഴ്‌സണ്‍ കെ.വി സുജാത അധ്യക്ഷത വഹിച്ചു.

Related Articles
Next Story
Share it