കാഞ്ഞങ്ങാട് നഗരസഭാ ബജറ്റില്‍ കുടിവെള്ളം, ശുചിത്വം, നഗരപരിഷ്‌ക്കരണത്തിന് മുന്‍തൂക്കം

കാഞ്ഞങ്ങാട്: കുടിവെള്ളം, ശുചിത്വം നഗര പരിഷ്‌കരണം എന്നിവയ്ക്ക് മുന്‍തൂക്കം നല്‍കിക്കൊണ്ടുള്ള കാഞ്ഞങ്ങാട് നഗരസഭയുടെ ബജറ്റ് വൈസ് ചെയര്‍മാന്‍ ബില്‍ടെക്ക് അബ്ദുല്ല ഇന്ന് രാവിലെ അവതരിപ്പിച്ചു. ജനങ്ങള്‍ക്ക് സേവനങ്ങള്‍ എളുപ്പത്തില്‍ ലഭ്യമാക്കുന്നതിന് കുടുംബശ്രീ വളണ്ടിയര്‍മാരെ ഉപയോഗപ്പെടുത്തി ഫ്രണ്ട് ഓഫീസ് സംവിധാനം തുടങ്ങും. ഓഫീസില്‍ എത്തുന്ന പൊതുജനങ്ങള്‍ക്ക് ആവശ്യമായ സേവനങ്ങള്‍ നല്‍കുന്നതിനാവശ്യമായ ഭൗതിക സാഹചര്യങ്ങള്‍ ഒരുക്കുന്നതിന് പുറമേ സര്‍ക്കാര്‍ നല്‍കുന്ന ഇ-ഗവര്‍ണേഴ്‌സ് സര്‍ട്ടിഫിക്കറ്റ് ഈ ഓഫീസില്‍ നിന്ന് ലഭിക്കും നഗരസഭയെ സമ്പൂര്‍ണ്ണ തരിശു രഹിത നഗരം എന്ന ലക്ഷ്യത്തിലേക്ക് എത്തിക്കുന്നതിന് […]

കാഞ്ഞങ്ങാട്: കുടിവെള്ളം, ശുചിത്വം നഗര പരിഷ്‌കരണം എന്നിവയ്ക്ക് മുന്‍തൂക്കം നല്‍കിക്കൊണ്ടുള്ള കാഞ്ഞങ്ങാട് നഗരസഭയുടെ ബജറ്റ് വൈസ് ചെയര്‍മാന്‍ ബില്‍ടെക്ക് അബ്ദുല്ല ഇന്ന് രാവിലെ അവതരിപ്പിച്ചു.
ജനങ്ങള്‍ക്ക് സേവനങ്ങള്‍ എളുപ്പത്തില്‍ ലഭ്യമാക്കുന്നതിന് കുടുംബശ്രീ വളണ്ടിയര്‍മാരെ ഉപയോഗപ്പെടുത്തി ഫ്രണ്ട് ഓഫീസ് സംവിധാനം തുടങ്ങും. ഓഫീസില്‍ എത്തുന്ന പൊതുജനങ്ങള്‍ക്ക് ആവശ്യമായ സേവനങ്ങള്‍ നല്‍കുന്നതിനാവശ്യമായ ഭൗതിക സാഹചര്യങ്ങള്‍ ഒരുക്കുന്നതിന് പുറമേ സര്‍ക്കാര്‍ നല്‍കുന്ന ഇ-ഗവര്‍ണേഴ്‌സ് സര്‍ട്ടിഫിക്കറ്റ് ഈ ഓഫീസില്‍ നിന്ന് ലഭിക്കും നഗരസഭയെ സമ്പൂര്‍ണ്ണ തരിശു രഹിത നഗരം എന്ന ലക്ഷ്യത്തിലേക്ക് എത്തിക്കുന്നതിന് കര്‍മ്മ പദ്ധതി ആവിഷ്‌കരിക്കും. ഇതിന്റെ ഭാഗമായി നിലവിലുള്ള കാര്‍ഷിക കര്‍മ്മസേന വിപുലീകരിക്കും.
മുഴുവന്‍ വാര്‍ഡുകളില്‍ നിന്നും താല്‍പര്യമുള്ള യുവതി യുവാക്കളെ കണ്ടെത്തി കര്‍മസേന രൂപീകരിക്കും. വിവിധ സര്‍ക്കാര്‍ വകുപ്പുകളുമായി സഹകരിച്ച് മുട്ടക്കോഴി വിതരണം നടത്തും. കുടുംബശ്രീ സംരംഭക യൂണിറ്റുകള്‍ രൂപീകരിച്ച് സ്വയംതൊഴില്‍ പ്രോത്സാഹിപ്പിക്കും. തിരഞ്ഞെടുത്ത കുടുംബശ്രീ യൂണിറ്റുകള്‍ക്ക് കേരള ചിക്കന്‍ സ്റ്റാളുകള്‍ അനുവദിക്കും.
കോഴി ഇറച്ചിയുടെ അമിത വിലയ്ക്ക് പരിഹാരം കാണാനായി കുടുംബശ്രീ അംഗങ്ങളായ കോഴി കര്‍ഷകര്‍ക്ക് സ്ഥിരവരുമാനം ഉറപ്പാക്കുന്ന പദ്ധതി തുടങ്ങും. ഉല്‍പാദനം മുതല്‍ വിപണനം വരെയുള്ള എല്ലാ പ്രവര്‍ത്തനങ്ങളും ഏകോപിപ്പിക്കാന്‍ കുടുംബശ്രീ ബ്രോയിലര്‍ ഫാര്‍മേഴ്‌സ് പ്രൊഡ്യൂസേഴ്‌സ് എന്ന പേരില്‍ നഗരസഭയില്‍ കമ്പനി രൂപീകരിക്കും. പാല്‍ ഉത്പാദനത്തില്‍ സ്വയംപര്യാപ്തത കൈവരിക്കുന്നതിനായി പാലുല്‍പാദനത്തില്‍ മിച്ചം വരുന്ന നഗരമാക്കുക എന്ന ലക്ഷ്യത്തോടെ പദ്ധതികള്‍ ആവിഷ്‌കരിക്കും. നിര്‍മ്മാണം പൂര്‍ത്തിയായ വാഴുന്നോറടി കുടിവെള്ള പദ്ധതി ഉടന്‍ പ്രവര്‍ത്തനമാരംഭിക്കും. പാലായി ഷട്ടര്‍ കം ബ്രിഡ്ജില്‍ നിന്നും പൈപ്പ് ലൈന്‍ വഴി വാഴുന്നോറടി കുടിവെള്ള പദ്ധതിയുടെ ടാങ്കില്‍ വെള്ളമെത്തിച്ച് കുടിച്ച് നഗരസഭയുടെ വിവിധ ഭാഗങ്ങളിലേക്ക് കുടിവെള്ളമെത്തിക്കും. മുന്‍ നീക്കിയിരുപ്പ് ഉള്‍പ്പെടെ 76,78,65,557 രൂപ വരവും 61,82,14,432 രൂപ ചെലവും 14,96,51,125 രൂപ മിച്ചവും പ്രതീക്ഷിക്കുന്ന ബജറ്റാണ് അവതരിപ്പിച്ചത്. നഗരസഭാ ചെയര്‍പേഴ്‌സണ്‍ കെ.വി. സുജാത അധ്യക്ഷത വഹിച്ചു.

Related Articles
Next Story
Share it