കാഞ്ഞങ്ങാട് നഗരസഭാ ബജറ്റ്: സമ്പൂര്‍ണ്ണ തരിശു രഹിത നഗരമാക്കാന്‍ പദ്ധതി

കാഞ്ഞങ്ങാട്: കാഞ്ഞങ്ങാട് നഗരസഭയെ സമ്പൂര്‍ണ്ണ തരിശുരഹിത നഗരം എന്ന ലക്ഷ്യത്തിലേക്ക് എത്തിക്കുക എന്ന ലക്ഷ്യത്തിന് മുന്‍തൂക്കം നല്‍കി കാഞ്ഞങ്ങാട് നഗരസഭയുടെ ബജറ്റ് വൈസ് ചെയര്‍മാന്‍ ബില്‍ടെക്ക് അബ്ദുല്ല അവതരിപ്പിച്ചു. തരിശു രഹിത നഗരം എന്ന ലക്ഷ്യം പൂര്‍ത്തീകരിക്കുന്നതിന് കര്‍മ്മ പദ്ധതി ആവിഷ്‌കരിക്കും. ഇതിന്റെ ഭാഗമായി നിലവിലുള്ള കാര്‍ഷിക കര്‍മ്മ സേന വിപുലീകരിക്കും.ക്ഷീര കര്‍ഷകര്‍ക്ക് പാല്‍ ഉല്‍പാദനം കണക്കാക്കി സബ്‌സിഡി വിതരണം, സബ്‌സിഡി നിരക്കില്‍ കാലിത്തീറ്റ, വനിതകള്‍ക്ക് മുട്ടക്കോഴി വിതരണം, മൃഗാസ്പത്രിയില്‍ പുതുതായി ആരംഭിച്ച മൊബൈല്‍ വെറ്റിറനറി യൂണിറ്റിന് […]

കാഞ്ഞങ്ങാട്: കാഞ്ഞങ്ങാട് നഗരസഭയെ സമ്പൂര്‍ണ്ണ തരിശുരഹിത നഗരം എന്ന ലക്ഷ്യത്തിലേക്ക് എത്തിക്കുക എന്ന ലക്ഷ്യത്തിന് മുന്‍തൂക്കം നല്‍കി കാഞ്ഞങ്ങാട് നഗരസഭയുടെ ബജറ്റ് വൈസ് ചെയര്‍മാന്‍ ബില്‍ടെക്ക് അബ്ദുല്ല അവതരിപ്പിച്ചു. തരിശു രഹിത നഗരം എന്ന ലക്ഷ്യം പൂര്‍ത്തീകരിക്കുന്നതിന് കര്‍മ്മ പദ്ധതി ആവിഷ്‌കരിക്കും. ഇതിന്റെ ഭാഗമായി നിലവിലുള്ള കാര്‍ഷിക കര്‍മ്മ സേന വിപുലീകരിക്കും.
ക്ഷീര കര്‍ഷകര്‍ക്ക് പാല്‍ ഉല്‍പാദനം കണക്കാക്കി സബ്‌സിഡി വിതരണം, സബ്‌സിഡി നിരക്കില്‍ കാലിത്തീറ്റ, വനിതകള്‍ക്ക് മുട്ടക്കോഴി വിതരണം, മൃഗാസ്പത്രിയില്‍ പുതുതായി ആരംഭിച്ച മൊബൈല്‍ വെറ്റിറനറി യൂണിറ്റിന് ഷെഡ് നിര്‍മാണം, ആവശ്യമായ മരുന്ന്, ഉപകരണങ്ങള്‍ വാങ്ങല്‍, ക്ഷീരകര്‍ഷകര്‍ക്ക് കറവ യന്ത്രം വിതരണം തുടങ്ങിയവയും ബജറ്റില്‍ നിര്‍ദ്ദേശിക്കുന്നുണ്ട്. വനിതകള്‍ക്ക് ഇലക്ട്രിക് ഓട്ടോറിക്ഷ, സ്വയംതൊഴില്‍ പരിശീലനം എന്നിവ നടപ്പിലാക്കും. സംരംഭങ്ങള്‍ തുടങ്ങാന്‍ ആഗ്രഹിക്കുന്നവര്‍ക്കും തുടങ്ങിയവര്‍ക്കും ജില്ലാ വ്യവസായ കേന്ദ്രത്തിന്റെ പിന്തുണ നഗരസഭ നല്‍കും. സംരംഭം തുടങ്ങാന്‍ താല്‍പര്യം ഉള്ളവര്‍ക്ക് വായ്പ സൗകര്യങ്ങള്‍ സമയബന്ധിതമായി ബജറ്റില്‍ ഉറപ്പിക്കുന്നുണ്ട്. ആഭ്യന്തര വിദേശ ടൂറിസ്റ്റുകളെ ആകര്‍ഷിക്കുന്ന വിധം കാഞ്ഞങ്ങാട് ടൂറിസം സാധ്യതകളും ഉപയോഗപ്പെടുത്താന്‍ നിര്‍ദ്ദേശിക്കുന്നുണ്ട്. നഗര സൗന്ദര്യവല്‍ക്കരണം ബജറ്റില്‍ മുഖ്യ വിഷയമാണ്. നൂറ്റാണ്ടുകള്‍ പഴക്കമുള്ള മാന്തോപ്പ് മൈതാനം സംരക്ഷിച്ച് ചരിത്രനഗരമാക്കി മാറ്റും.
ആധുനിക നഗരസഭ ടൗണ്‍ എന്ന സ്വപ്‌നം സാക്ഷാത്കരിക്കാന്‍ ബജറ്റ് നിര്‍ദ്ദേശിക്കുന്നുണ്ട്. റവന്യൂ സ്ഥലം ലീസിനടുത്ത് ആധുനിക ഹാള്‍ പണിയും. ചെയര്‍പേഴ്‌സണ്‍ കെ.വി സുജാത അധ്യക്ഷത വഹിച്ചു.

Related Articles
Next Story
Share it