കാഞ്ഞങ്ങാട്: കാഞ്ഞങ്ങാട് മര്‍ച്ചന്റ്സ് അസോസിയേഷന് പ്രസിഡണ്ടായി സി.കെ ആസിഫ് തിരഞ്ഞെടുക്കപ്പെട്ടതിന് പിന്നാലെ ഭാരവാഹികളെയും നിശ്ചയിച്ചു. ഐശ്വര്യ കുമാരനാണ് ജനറല്‍ സെക്രട്ടറി. ട്രഷററായി പി. ഹാസിഫ് മെട്രോയെയും പ്രസിഡണ്ട് നോമിനേറ്റ് ചെയ്തു.
മറ്റു ഭാരവാഹികള്‍: പി. മഹേഷ്, എച്ച്.ഇ സലാം, ബാബുരാജ് അമൃത, ഗിരീഷ് നായക്, നിത്യാനന്ദ നായ്ക്ക് (വൈസ് പ്രസിഡണ്ടുമാര്‍), ഫൈസല്‍ സൂപ്പര്‍, വി. ശരീഖ്, പി.വി അനില്‍, ഷരീഫ് ഫ്രെയിം ആര്‍ട്ട്, ഷറഫുദ്ദീന് മുഹമ്മദ് (സെക്രട്ടറിമാര്‍). ഭാരവാഹികളുടെ സ്ഥാനാരോഹണ ചടങ്ങും നടന്നു. ജില്ലാ വൈസ് പ്രസിഡണ്ട് ഹംസ പാലക്കി സത്യപ്രതിജ്ഞ ചൊല്ലിക്കൊടുത്തു. ജില്ലാ പ്രസിഡണ്ട് അഹമ്മദ് ഷെരീഫ് അധ്യക്ഷത വഹിച്ചു. സി.കെ ആസിഫ്, കെ. ഉമേഷ് കാമത്ത്, സി. യൂസഫ് ഹാജി, കെ.ജെ സജി, ഐശ്വര്യ കുമാരന് സംസാരിച്ചു. നഗരത്തിലെ ട്രാഫിക്ക് സംവിധാനങ്ങളും പാര്‍ക്കിങ്ങും സംബന്ധിച്ച പ്രശ്നങ്ങളില്‍ ഉചിതമായ നടപടിയെടുക്കുക, ഓവുചാലുകള്‍ വൃത്തിയാക്കാത്തത് മൂലം ജനങ്ങളും വ്യാപാരികളും അനുഭവിക്കുന്ന ബുദ്ധിമുട്ടുകള്‍ക്ക് പരിഹാരം കാണുക എന്നീ ആവശ്യങ്ങള്‍ യോഗം ഉന്നയിച്ചു.