കാഞ്ഞങ്ങാട് മര്‍ച്ചന്റ്‌സ് അസോസിയേഷനില്‍ ആദ്യമായി പ്രസിഡണ്ട് സ്ഥാനത്തിന് മത്സരം

കാഞ്ഞങ്ങാട്: കാഞ്ഞങ്ങാട് മര്‍ച്ചന്റ്‌സ് അസോസിയേഷന്റെ ചരിത്രത്തിലാദ്യമായി പ്രസിഡണ്ടു സ്ഥാനത്തേക്ക് മത്സരം. ഇതേ തുടര്‍ന്നു ഇന്നലെ നടത്താനിരുന്ന പ്രസിഡണ്ട് തിരഞ്ഞെടുപ്പ് നാളേയ്ക്കു മാറ്റി. ഇന്നലെ നടന്ന ജനറല്‍ബോഡി യോഗത്തിലാണ് പ്രസിഡണ്ട് സ്ഥാനത്തേക്ക് മത്സരം വന്നത്. നിലവിലുള്ള പ്രസിഡന്റ് സി. യൂസഫ് ഹാജിയുടെ പേര് വീണ്ടും ഈ സ്ഥാനത്തേക്കുയര്‍ന്നു വന്നതിനു പിന്നാലെ അദ്ദേഹത്തിനെതിരായി മറ്റൊരു പേരും ഉയര്‍ന്നു വന്നു. യൂത്ത് വിങ്ങ് വൈസ് പ്രസിഡണ്ട് ഷമീര്‍ഡിസൈന്റെ പേരും അംഗങ്ങളില്‍ നിന്നുയര്‍ന്നു വന്നതോടെ വാശിയേറിയ മത്സരം നടക്കുമെന്നുറപ്പായി. നടപടിക്രമങ്ങള്‍ പൂര്‍ത്തിയാക്കുവാന്‍ വൈകുമെന്നതിനാല്‍ […]

കാഞ്ഞങ്ങാട്: കാഞ്ഞങ്ങാട് മര്‍ച്ചന്റ്‌സ് അസോസിയേഷന്റെ ചരിത്രത്തിലാദ്യമായി പ്രസിഡണ്ടു സ്ഥാനത്തേക്ക് മത്സരം. ഇതേ തുടര്‍ന്നു ഇന്നലെ നടത്താനിരുന്ന പ്രസിഡണ്ട് തിരഞ്ഞെടുപ്പ് നാളേയ്ക്കു മാറ്റി. ഇന്നലെ നടന്ന ജനറല്‍ബോഡി യോഗത്തിലാണ് പ്രസിഡണ്ട് സ്ഥാനത്തേക്ക് മത്സരം വന്നത്. നിലവിലുള്ള പ്രസിഡന്റ് സി. യൂസഫ് ഹാജിയുടെ പേര് വീണ്ടും ഈ സ്ഥാനത്തേക്കുയര്‍ന്നു വന്നതിനു പിന്നാലെ അദ്ദേഹത്തിനെതിരായി മറ്റൊരു പേരും ഉയര്‍ന്നു വന്നു. യൂത്ത് വിങ്ങ് വൈസ് പ്രസിഡണ്ട് ഷമീര്‍ഡിസൈന്റെ പേരും അംഗങ്ങളില്‍ നിന്നുയര്‍ന്നു വന്നതോടെ വാശിയേറിയ മത്സരം നടക്കുമെന്നുറപ്പായി. നടപടിക്രമങ്ങള്‍ പൂര്‍ത്തിയാക്കുവാന്‍ വൈകുമെന്നതിനാല്‍ പ്രസിഡണ്ടു സ്ഥാനത്തേക്കുള്ള വോട്ടെടുപ്പ് നാളേയ്ക്കു മാറ്റുകയായിരുന്നു. സാധാരണയില്‍ വരവ് ചെലവ് കണക്കുകള്‍ അംഗീകരിച്ച ശേഷം കമ്മിറ്റി പിരിച്ച് വിട്ട് പുതിയ പ്രസിഡന്റിനെ തെരഞ്ഞെടുക്കുകയായിരുന്നു പതിവ്. ഇതുവരെയായി പ്രസിഡണ്ടിനെ ഏകകണ്ഠമായാണ് തെരഞ്ഞെടുത്തിരുന്നത്. ജില്ലാ ജനറല്‍ സെക്രട്ടറി കെ ജെ സജിക്കാണു തെരഞ്ഞെടുപ്പ് ചുമതല. അംഗത്വം പുതുക്കുന്ന 829 പേരാണ് നാളെ പ്രസിഡണ്ടിനെ തെരഞ്ഞെടുക്കുവാന്‍ വോട്ട് ചെയ്യേണ്ടത്. ഇന്നലെ 350 അംഗങ്ങള്‍ മാത്രമാണ് ജനറല്‍ ബോഡി മീറ്റിങ്ങിനെത്തിയത്. വ്യാപാരി വ്യവസായി ഏകോപന സമിതി ജില്ലാ പ്രസിഡന്റ് അഹമ്മദ് ഷെരീഫാണ് ഇന്നലത്തെ യോഗം ഉദ്ഘാടനം ചെയ്തത്. നാളെ ജില്ലാ കമ്മിറ്റിയുടെ ചുമതലയിലാണ് തെരഞ്ഞെടുപ്പ് നടക്കുക. രാവിലെ 10 മുതല്‍ വ്യാപാരഭവനിലാണ് തെരഞ്ഞെടുപ്പ്.

Related Articles
Next Story
Share it