കാഞ്ഞങ്ങാട് മര്‍ച്ചന്റ്‌സ് അസോസിയേഷന്‍ പ്രസിഡണ്ട് സ്ഥാനം: സി.കെ. ആസിഫിന് അട്ടിമറി വിജയം

കാഞ്ഞങ്ങാട്: കാഞ്ഞങ്ങാട് മര്‍ച്ചന്റ്‌സ് അസോസിയേഷന്‍ പ്രസിഡണ്ട് സ്ഥാനത്തേക്ക് നടന്ന വാശിയേറിയ തിരഞ്ഞെടുപ്പില്‍ ഔദ്യോഗിക വിഭാഗത്തിനെതിരെ മത്സരിച്ച എക്‌സിക്യൂട്ടീവ് കമ്മിറ്റി അംഗം സി.കെ ആസിഫിന് അട്ടിമറി വിജയം. നിലവിലുള്ള പ്രസിഡണ്ട് സി. യൂസഫ് ഹാജി നിര്‍ദ്ദേശിച്ച സെക്രട്ടറി എം. വിനോദിനെയാണ് ആസിഫ് പരാജയപ്പെടുത്തിയത്. 40 വോട്ടിന്റെ ഭൂരിപക്ഷത്തിനാണ് വിജയിച്ചത്. 801 വോട്ടര്‍മാരാണുള്ളത്. ഇതില്‍ 718 വോട്ടുകള്‍ പോള്‍ ചെയ്തു. ആസിഫിന് 378 വോട്ട് ലഭിച്ചപ്പോള്‍ വിനോദിന് 338 വോട്ടാണ് ലഭിച്ചത്. ഇതോടെ രണ്ട് പതിറ്റാണ്ടുകാലമായി പ്രസിഡണ്ട് പദവിയിലിരിക്കുന്ന സി. […]

കാഞ്ഞങ്ങാട്: കാഞ്ഞങ്ങാട് മര്‍ച്ചന്റ്‌സ് അസോസിയേഷന്‍ പ്രസിഡണ്ട് സ്ഥാനത്തേക്ക് നടന്ന വാശിയേറിയ തിരഞ്ഞെടുപ്പില്‍ ഔദ്യോഗിക വിഭാഗത്തിനെതിരെ മത്സരിച്ച എക്‌സിക്യൂട്ടീവ് കമ്മിറ്റി അംഗം സി.കെ ആസിഫിന് അട്ടിമറി വിജയം. നിലവിലുള്ള പ്രസിഡണ്ട് സി. യൂസഫ് ഹാജി നിര്‍ദ്ദേശിച്ച സെക്രട്ടറി എം. വിനോദിനെയാണ് ആസിഫ് പരാജയപ്പെടുത്തിയത്. 40 വോട്ടിന്റെ ഭൂരിപക്ഷത്തിനാണ് വിജയിച്ചത്. 801 വോട്ടര്‍മാരാണുള്ളത്. ഇതില്‍ 718 വോട്ടുകള്‍ പോള്‍ ചെയ്തു. ആസിഫിന് 378 വോട്ട് ലഭിച്ചപ്പോള്‍ വിനോദിന് 338 വോട്ടാണ് ലഭിച്ചത്. ഇതോടെ രണ്ട് പതിറ്റാണ്ടുകാലമായി പ്രസിഡണ്ട് പദവിയിലിരിക്കുന്ന സി. യൂസഫ് ഹാജി ഉള്‍പ്പെടെയുള്ള ഔദ്യോഗിക വിഭാഗത്തിന് കനത്ത തിരിച്ചടിയാണുണ്ടായത്.
കഴിഞ്ഞമാസം 30നാണ് ജനറല്‍ബോഡി യോഗം നടന്നത്. അന്ന് പ്രസിഡണ്ടിനെ തിഞ്ഞെടുക്കുന്ന അജണ്ട വന്നപ്പോള്‍ ഒന്നില്‍ കൂടുതല്‍ പേരുകള്‍ ഉയര്‍ന്നുവന്നതോടെ യാണ് തിരഞ്ഞെടുപ്പ് വേണ്ടിവന്നത്. അന്ന് നടപടിക്രമങ്ങള്‍ക്ക് സമയം തികയാത്തതിനാലാണ് തിരഞ്ഞെടുപ്പ് ഇന്നലെ നടത്തിയത്. മുന്‍ വര്‍ഷവും വാശിയേറിയ തിരഞ്ഞെടുപ്പ് നടന്നിരുന്നു. അന്ന് യൂസഫ് ഹാജിക്കെതിരെ അരയിലെ സമീര്‍ ആണ് മത്സരിച്ചിരുന്നത്. സമീര്‍ 65 വോട്ടുകള്‍ക്കാണ് പരാജയപ്പെട്ടത്. അസോസിയേഷന്റെ തലപ്പത്ത് മാറ്റം വേണമെന്ന ചിന്തയാണ് ഇന്നലത്തെ തിരഞ്ഞെടുപ്പില്‍ പ്രതിഫലിച്ചത്. കാഞ്ഞങ്ങാട് മര്‍ച്ചന്റ്‌സ് അസോസിയേഷന്റെ നിയമാവലി പ്രകാരം പ്രസിഡണ്ടിനെയാണ് തിരഞ്ഞെടുക്കുന്നത്. ഇനി പ്രസിഡണ്ടാണ് ഭരണസമിതിയെയും ഭാരവാഹികളെയും നിയമിക്കുന്നത്. നേരത്തെ മര്‍ച്ചന്റ്‌സ് യൂത്ത് വിംഗിന്റെ പ്രസിഡണ്ടായിരുന്ന സി.കെ. ആസിഫ് ചിത്താരി സ്വദേശിയാണ്. വ്യാപാരി വ്യവസായി ഏകോപന സമിതി ജില്ലാ പ്രസിഡണ്ട് കെ. അഹമ്മദ് ഷെരീഫായിരുന്നു വരണാധികാരി.

Related Articles
Next Story
Share it