കാഞ്ഞങ്ങാട്ട് കെ.എസ്.ആര്‍.ടി.സി ബസും ആംബുലന്‍സും കൂട്ടിയിടിച്ച് രോഗി മരിച്ചു

കാഞ്ഞങ്ങാട്: പരിയാരത്തേക്ക് രോഗിയെയും കൊണ്ടു പോവുകയായിരുന്ന ആംബുലന്‍സും കെ.എസ്.ആര്‍.ടി.സി ബസ്സും കൂട്ടിയിടിച്ച് രോഗി മരിച്ചു. ഒപ്പമുണ്ടായിരുന്നയാള്‍ക്ക് പരിക്കേറ്റു. പെര്‍മുദെയിലെ പോസ്റ്റുമാന്‍ സായിബാബ (54)യാണ് മരിച്ചത്. ഇന്ന് രാവിലെ ഹൊസ്ദുര്‍ഗ് ടി.ബി റോഡ് ജംഗ്ഷനില്‍ ഫെഡറല്‍ ബാങ്കിന് മുന്നിലായിരുന്നു അപകടം. മംഗല്‍പാടി പഞ്ചായത്ത് മുസ്ലിംലീഗ് കമ്മിറ്റിയുടെ കീഴിലുള്ള ശിഹാബ് തങ്ങള്‍ സ്മാരക ആംബുലന്‍സാണ് അപകടത്തില്‍പെട്ടത്. ഒരു ബൈക്ക് യാത്രികനെ രക്ഷപ്പെടുത്താനായി കെ.എസ്.അര്‍.ടി.സി ബസ് വെട്ടിക്കുന്നതിനിടയില്‍ ആംബുലന്‍സ് പിറകിലിടിക്കുകയായിരുന്നു. ആംബുലന്‍സിന്റെ മുന്‍ഭാഗം പൂര്‍ണമായും തകര്‍ന്നു. ശ്വാസകോശ സംബന്ധമായ അസുഖത്തെ തുടര്‍ന്ന് […]

കാഞ്ഞങ്ങാട്: പരിയാരത്തേക്ക് രോഗിയെയും കൊണ്ടു പോവുകയായിരുന്ന ആംബുലന്‍സും കെ.എസ്.ആര്‍.ടി.സി ബസ്സും കൂട്ടിയിടിച്ച് രോഗി മരിച്ചു. ഒപ്പമുണ്ടായിരുന്നയാള്‍ക്ക് പരിക്കേറ്റു. പെര്‍മുദെയിലെ പോസ്റ്റുമാന്‍ സായിബാബ (54)യാണ് മരിച്ചത്. ഇന്ന് രാവിലെ ഹൊസ്ദുര്‍ഗ് ടി.ബി റോഡ് ജംഗ്ഷനില്‍ ഫെഡറല്‍ ബാങ്കിന് മുന്നിലായിരുന്നു അപകടം. മംഗല്‍പാടി പഞ്ചായത്ത് മുസ്ലിംലീഗ് കമ്മിറ്റിയുടെ കീഴിലുള്ള ശിഹാബ് തങ്ങള്‍ സ്മാരക ആംബുലന്‍സാണ് അപകടത്തില്‍പെട്ടത്. ഒരു ബൈക്ക് യാത്രികനെ രക്ഷപ്പെടുത്താനായി കെ.എസ്.അര്‍.ടി.സി ബസ് വെട്ടിക്കുന്നതിനിടയില്‍ ആംബുലന്‍സ് പിറകിലിടിക്കുകയായിരുന്നു. ആംബുലന്‍സിന്റെ മുന്‍ഭാഗം പൂര്‍ണമായും തകര്‍ന്നു. ശ്വാസകോശ സംബന്ധമായ അസുഖത്തെ തുടര്‍ന്ന് സായിബാബയെ പരിയാരം ആസ്പത്രിയിലേക്ക് കൊണ്ടുപോകുന്നതിനിടെയായിരുന്നു അപകടം. ഇന്നു രാവിലെ ശ്വാസതടസത്തെ തുടര്‍ന്ന് കുമ്പളയിലെ സ്വകാര്യാസ്പത്രിയില്‍ കൊണ്ടുപോയിരുന്നു. അവിടെ നിന്നാണ് പരിയാരത്തേക്ക് കൊണ്ടുപോകാന്‍ നിര്‍ദേശിച്ചത്.അപകടത്തെതുടര്‍ന്ന് അസ്വസ്ഥത പ്രകടിപ്പിച്ച സായിബാബയെ ജില്ലാ ആസ്പത്രിയിലെത്തിച്ചെങ്കിലും രക്ഷിക്കാനായില്ല. ഒപ്പമുണ്ടായിരുന്ന കേശവ(50)യെ പരിക്കേറ്റ് ആസ്പത്രിയില്‍ പ്രവേശിപ്പിച്ചു. ഉഷയാണ് സായിബാബയുടെ ഭാര്യ. കുസുമപ്രിയ, രവിശങ്കര്‍ മക്കളാണ്.

Related Articles
Next Story
Share it