കാഞ്ഞങ്ങാട്-കാണിയൂര്‍ റെയില്‍ പദ്ധതി ഉടന്‍ യാഥാര്‍ത്ഥ്യമാക്കണം- ബില്‍ഡപ്പ്

കാസര്‍കോട്: കേരള, കര്‍ണ്ണാടക സംസ്ഥാനങ്ങളുടെ യാത്രാ രംഗത്തും ചരക്ക് ഗതാഗത രംഗത്തും ഏറെ നേട്ടങ്ങള്‍ക്ക് വഴി തുറക്കുന്ന കാഞ്ഞങ്ങാട്-കാണിയൂര്‍ റെയില്‍ പദ്ധതി ഉടന്‍ യാഥാര്‍ത്ഥ്യമാക്കണമെന്ന് ബില്‍ഡപ്പ് കാസര്‍കോട് സൊസൈറ്റിയുടെ വാര്‍ഷിക പൊതുയോഗം ആവശ്യപ്പെട്ടു. അധികൃതര്‍ക്ക് നിവേദനം നല്‍കാന്‍ തീരുമാനിച്ചു. രവീന്ദ്രന്‍ കണ്ണങ്കൈയുടെ അധ്യക്ഷത വഹിച്ചു. യോഗത്തില്‍ മേല്‍പദ്ധതിയുടെ ആശയം മുന്നോട്ടു വെക്കുകയും അതിന്റെ ഡി.പി.ആര്‍ തയ്യാറാക്കുകയും ചെയ്തു. ഡോ. ജോസ് കൊച്ചിക്കുന്നേല്‍, ഡോ. ഷെയ്ക് ബാവ, സുലൈഖ മാഹിന്‍, ഡോ. രശ്മി പ്രകാശ്, പ്രൊഫ. സുജാത, ബാലാമണി […]

കാസര്‍കോട്: കേരള, കര്‍ണ്ണാടക സംസ്ഥാനങ്ങളുടെ യാത്രാ രംഗത്തും ചരക്ക് ഗതാഗത രംഗത്തും ഏറെ നേട്ടങ്ങള്‍ക്ക് വഴി തുറക്കുന്ന കാഞ്ഞങ്ങാട്-കാണിയൂര്‍ റെയില്‍ പദ്ധതി ഉടന്‍ യാഥാര്‍ത്ഥ്യമാക്കണമെന്ന് ബില്‍ഡപ്പ് കാസര്‍കോട് സൊസൈറ്റിയുടെ വാര്‍ഷിക പൊതുയോഗം ആവശ്യപ്പെട്ടു. അധികൃതര്‍ക്ക് നിവേദനം നല്‍കാന്‍ തീരുമാനിച്ചു. രവീന്ദ്രന്‍ കണ്ണങ്കൈയുടെ അധ്യക്ഷത വഹിച്ചു. യോഗത്തില്‍ മേല്‍പദ്ധതിയുടെ ആശയം മുന്നോട്ടു വെക്കുകയും അതിന്റെ ഡി.പി.ആര്‍ തയ്യാറാക്കുകയും ചെയ്തു. ഡോ. ജോസ് കൊച്ചിക്കുന്നേല്‍, ഡോ. ഷെയ്ക് ബാവ, സുലൈഖ മാഹിന്‍, ഡോ. രശ്മി പ്രകാശ്, പ്രൊഫ. സുജാത, ബാലാമണി ടീച്ചര്‍, അനൂപ് കളനാട്, ഫത്ത ബങ്കാര, അബ്ദുള്‍ നാസിര്‍, ദയാകര്‍ മാട, സാദിക് മഞ്ചേശ്വര്‍, റഫീക് മാസ്റ്റര്‍, ഹാരിസ് കാദിരി എന്നിവര്‍ സംസാരിച്ചു. പുതിയ ഭാരവാഹികള്‍: രവീന്ദ്രന്‍ കണ്ണങ്കൈ (പ്രസി.), ഷെയ്ക് ബാവ (ജന.സെക്ര.), സുലൈഖ മാഹിന്‍ (ട്രഷ.), ഡോ. രശ്മി പ്രകാശ്, പ്രൊഫ. സുജാത, ബാലാമണി ടീച്ചര്‍, അനൂപ് കളനാട്, ഡോ. ജോസ് കൊച്ചികുന്നേല്‍, ഫത്ത ബങ്കാര, അബ്ദുള്‍ നാസിര്‍, ദയാകര്‍ മാട, സാദിക് മഞ്ചേശ്വര്‍, റഫീക് മാസ്റ്റര്‍, ഹാരിസ് കാദിരി (വൈസ് പ്രസിഡണ്ടുമാര്‍).

Related Articles
Next Story
Share it