സി.എ.എ വിരുദ്ധ ബഹുജനറാലി നാളെ കാഞ്ഞങ്ങാട്ട്; മുഖ്യമന്ത്രി ഉദ്ഘാടനം ചെയ്യും

കാഞ്ഞങ്ങാട്: മതത്തെ പൗരത്വത്തിന് അടിസ്ഥാനമാക്കുന്ന വര്‍ഗീയനിയമം നടപ്പാക്കില്ലെന്ന് പ്രഖ്യാപിച്ച് സി.എ.എ വിരുദ്ധ ബഹുജനറാലി നാളെ കാഞ്ഞങ്ങാട്ട് നടക്കും. അലാമിപ്പള്ളിയിലെ മൈതാനത്ത് വൈകിട്ട് ഏഴിന് മുഖ്യമന്ത്രി പിണറായി വിജയന്‍ ഉദ്ഘാടനം ചെയ്യും.'പൗരത്വഭേദഗതി നിയമം അറബിക്കടലില്‍' എന്ന മുദ്രാവാക്യമുയര്‍ത്തിയുള്ള റാലി ബഹുജന മുന്നേറ്റമാകും. സാമൂഹ്യ, രാഷ്ട്രീയ, സാംസ്‌കാരിക മേഖലയിലെ പ്രമുഖര്‍ പങ്കെടുക്കും.മതത്തിന്റെ പേരില്‍ ജനങ്ങളെ വിഭജിക്കുന്ന കേന്ദ്രത്തിലെ ബി.ജെ.പി സര്‍ക്കാറിനുള്ള മുന്നറിയിപ്പായിരിക്കും റാലി. മതേതര ചിന്താഗതിയുള്ള മുഴുവന്‍ സംഘടനകളും വിഭാഗങ്ങളും റാലിയുടെ ഭാഗമാകും. ഇന്ന് കോഴിക്കോട്ട് റാലിക്ക് തുടക്കമാവും. 24ന് […]

കാഞ്ഞങ്ങാട്: മതത്തെ പൗരത്വത്തിന് അടിസ്ഥാനമാക്കുന്ന വര്‍ഗീയനിയമം നടപ്പാക്കില്ലെന്ന് പ്രഖ്യാപിച്ച് സി.എ.എ വിരുദ്ധ ബഹുജനറാലി നാളെ കാഞ്ഞങ്ങാട്ട് നടക്കും. അലാമിപ്പള്ളിയിലെ മൈതാനത്ത് വൈകിട്ട് ഏഴിന് മുഖ്യമന്ത്രി പിണറായി വിജയന്‍ ഉദ്ഘാടനം ചെയ്യും.
'പൗരത്വഭേദഗതി നിയമം അറബിക്കടലില്‍' എന്ന മുദ്രാവാക്യമുയര്‍ത്തിയുള്ള റാലി ബഹുജന മുന്നേറ്റമാകും. സാമൂഹ്യ, രാഷ്ട്രീയ, സാംസ്‌കാരിക മേഖലയിലെ പ്രമുഖര്‍ പങ്കെടുക്കും.
മതത്തിന്റെ പേരില്‍ ജനങ്ങളെ വിഭജിക്കുന്ന കേന്ദ്രത്തിലെ ബി.ജെ.പി സര്‍ക്കാറിനുള്ള മുന്നറിയിപ്പായിരിക്കും റാലി. മതേതര ചിന്താഗതിയുള്ള മുഴുവന്‍ സംഘടനകളും വിഭാഗങ്ങളും റാലിയുടെ ഭാഗമാകും. ഇന്ന് കോഴിക്കോട്ട് റാലിക്ക് തുടക്കമാവും. 24ന് കണ്ണൂരിലും 25ന് മലപ്പുറത്തും 27ന് കൊല്ലത്തും റാലി നടക്കും.

Related Articles
Next Story
Share it