കാഞ്ഞങ്ങാട്ടെ ജില്ലാ ആസ്പത്രി ഇന്നുമുതല്‍ പൂര്‍വസ്ഥിതിയിലേക്ക്; കോവിഡ് ബാധിച്ച് ചികിത്സയിലായിരുന്നവരെ മെഡിക്കല്‍ കോളേജുകളിലേക്ക് മാറ്റി

കാഞ്ഞങ്ങാട്: രണ്ടുമാസം മുമ്പ്കോവിഡ് ആസ്പത്രിയാക്കി മാറ്റിയ കാഞ്ഞങ്ങാട്ടെ ജില്ലാ ആസ്പത്രി ഇന്നു മുതല്‍ പൂര്‍വസ്ഥിതിയിലേക്ക്. ജനറല്‍ മെഡിസിന്‍, ഇ.എന്‍.ടി, ഓര്‍ത്തോ എന്നിവയുടെ ഒ.പി വിഭാഗവും ഫിസിയോതെറാപ്പിയുമാണ് ഇന്നുമുതല്‍ സജീവമാവുക. കിടത്തിചികിത്സ, ഗൈനക്കോളജി, കുട്ടികളുടെ ഒപി, നേത്രരോഗം എന്നിവ അഞ്ചിനുള്ളില്‍ സജ്ജമാകുമെന്ന് സൂപ്രണ്ട് കെ.വി. പ്രകാശന്‍ പറഞ്ഞു. നിലവില്‍ ഇവിടെ കോവിഡ് ബാധിച്ച് ഗുരുതരാവസ്ഥയിലുണ്ടായിരുന്നവരെ പരിയാരം മെഡിക്കല്‍ കോളേജിലേക്ക് ഇന്നലെ മാറ്റി. ഏറ്റവുമൊടുവിലായി 29 പേരാണ് ഇവിടെ ചികിത്സയിലുണ്ടായിരുന്നത്. ഏഴുപേരെ തെക്കില്‍ ടാറ്റ ആസ്പത്രിയിലേക്കും 11 പേരെ ഉക്കിനടുക്ക […]

കാഞ്ഞങ്ങാട്: രണ്ടുമാസം മുമ്പ്കോവിഡ് ആസ്പത്രിയാക്കി മാറ്റിയ കാഞ്ഞങ്ങാട്ടെ ജില്ലാ ആസ്പത്രി ഇന്നു മുതല്‍ പൂര്‍വസ്ഥിതിയിലേക്ക്. ജനറല്‍ മെഡിസിന്‍, ഇ.എന്‍.ടി, ഓര്‍ത്തോ എന്നിവയുടെ ഒ.പി വിഭാഗവും ഫിസിയോതെറാപ്പിയുമാണ് ഇന്നുമുതല്‍ സജീവമാവുക. കിടത്തിചികിത്സ, ഗൈനക്കോളജി, കുട്ടികളുടെ ഒപി, നേത്രരോഗം എന്നിവ അഞ്ചിനുള്ളില്‍ സജ്ജമാകുമെന്ന് സൂപ്രണ്ട് കെ.വി. പ്രകാശന്‍ പറഞ്ഞു.

നിലവില്‍ ഇവിടെ കോവിഡ് ബാധിച്ച് ഗുരുതരാവസ്ഥയിലുണ്ടായിരുന്നവരെ പരിയാരം മെഡിക്കല്‍ കോളേജിലേക്ക് ഇന്നലെ മാറ്റി. ഏറ്റവുമൊടുവിലായി 29 പേരാണ് ഇവിടെ ചികിത്സയിലുണ്ടായിരുന്നത്. ഏഴുപേരെ തെക്കില്‍ ടാറ്റ ആസ്പത്രിയിലേക്കും 11 പേരെ ഉക്കിനടുക്ക മെഡിക്കല്‍ കോളേജിലേക്കും ബാക്കിയുള്ളവരെ പരിയാരം മെഡിക്കല്‍ കോളജിലേക്കും മാറ്റിയിരുന്നു. കഴിഞ്ഞ രണ്ടുമാസത്തിനിടെ 550 രോഗികളെയാണ് ഇവിടെ പ്രവേശിപ്പിച്ചത്. ഇതില്‍ 250 പേരുടെ നില ഗുരുതരമായിരുന്നു. 35 പേര്‍ മരിച്ചു. ചികിത്സക്കെത്തുന്ന കോവിഡ് ബാധിതരുടെ എണ്ണം പെരുകിയതോടെ പരിയാരം മെഡിക്കല്‍ കോളേജില്‍ കിടത്തിചികിത്സയ്ക്ക് സൗകര്യമില്ലാത്തതിനെതുടര്‍ന്നാണ് ജില്ലാ ആസ് പത്രിയെ പൂര്‍ണമായും കോവിഡ് ആസ്പത്രിയാക്കി മാറ്റിയത്.

ചികിത്സാസൗകര്യങ്ങളുടെ അഭാവം കൊണ്ട് വീര്‍പ്പുമുട്ടുന്ന ജില്ലയിലെ ജനങ്ങള്‍ക്ക് ഇത് വലിയ ദുരിതമാണ് സമ്മാനിച്ചത്. രോഗികളുടെ എണ്ണം കുത്തനെ കുറഞ്ഞിട്ടും ആസ്പത്രിയെ സാധാരണനിലയിലേയ്ക്ക് മാറ്റാത്തതില്‍ പ്രതിഷേധിച്ച് സമൂഹത്തിന്റെ വിവിധതുറകളില്‍പ്പെട്ടവര്‍ കര്‍മസമിതി രൂപീകരിച്ച് അനിശ്ചിതകാല നിരാഹാരസമരം നടത്തിയിരുന്നു.ഇതേത്തുടര്‍ന്നാണ് അധികൃതര്‍ തീരുമാനം പിന്‍വലിക്കാന്‍ നിര്‍ബന്ധിതരായത്.

Related Articles
Next Story
Share it