കരുത്ത് തെളിയിച്ച് കാഞ്ഞങ്ങാട്ട് കോണ്‍ഗ്രസ് റാലി

കാഞ്ഞങ്ങാട്: അടിത്തറ ഭദ്രമാക്കുക എന്നതുള്‍പ്പെടെയുള്ള മാറ്റത്തിന്റെ ആവേശം ഉള്‍കൊണ്ടതിന്റെ തെളിവായി ഇന്നലെ കാഞ്ഞങ്ങാട് നടന്ന കോണ്‍ഗ്രസ് റാലി. ആയിരങ്ങള്‍ അണിനിരന്ന റാലി ജില്ലയിലെ കോണ്‍ഗ്രസിന്റെ സമീപകാല ചരിത്രത്തിലുണ്ടായിട്ടില്ല. കെ.പി. കുഞ്ഞിക്കണ്ണന്‍ ഡി.സി.സി പ്രസിഡണ്ടായിരുന്നപ്പോള്‍ നടന്ന ഗ്രാമയാത്രയ്ക്ക് ശേഷം ജില്ലയിലെ കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ ഒഴുകിയെത്തിയ റാലിയായിരുന്നു ഇന്നലെ നടന്നത്. കോണ്‍ഗ്രസിന്റെ സംസ്ഥാനത്തെ പുതിയ നേതൃമാറ്റത്തെ ഉള്‍ക്കൊണ്ടതിന്റെ തെളിവായി സ്ത്രീകളുള്‍പ്പെടെ ആയിരങ്ങളാണ് നഗരത്തിലേക്ക് ഒഴുകിയെത്തിയത്. ഒരു പോയിന്റ് കടക്കാന്‍ ഒരു മണിക്കൂറിലേറെയാണ് സമയമെടുത്തത്. പ്രതിപക്ഷനേതാവ് വി.ഡി സതീശന്‍, കെ.പി.സി.സി വര്‍ക്കിങ്ങ് […]

കാഞ്ഞങ്ങാട്: അടിത്തറ ഭദ്രമാക്കുക എന്നതുള്‍പ്പെടെയുള്ള മാറ്റത്തിന്റെ ആവേശം ഉള്‍കൊണ്ടതിന്റെ തെളിവായി ഇന്നലെ കാഞ്ഞങ്ങാട് നടന്ന കോണ്‍ഗ്രസ് റാലി. ആയിരങ്ങള്‍ അണിനിരന്ന റാലി ജില്ലയിലെ കോണ്‍ഗ്രസിന്റെ സമീപകാല ചരിത്രത്തിലുണ്ടായിട്ടില്ല. കെ.പി. കുഞ്ഞിക്കണ്ണന്‍ ഡി.സി.സി പ്രസിഡണ്ടായിരുന്നപ്പോള്‍ നടന്ന ഗ്രാമയാത്രയ്ക്ക് ശേഷം ജില്ലയിലെ കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ ഒഴുകിയെത്തിയ റാലിയായിരുന്നു ഇന്നലെ നടന്നത്. കോണ്‍ഗ്രസിന്റെ സംസ്ഥാനത്തെ പുതിയ നേതൃമാറ്റത്തെ ഉള്‍ക്കൊണ്ടതിന്റെ തെളിവായി സ്ത്രീകളുള്‍പ്പെടെ ആയിരങ്ങളാണ് നഗരത്തിലേക്ക് ഒഴുകിയെത്തിയത്. ഒരു പോയിന്റ് കടക്കാന്‍ ഒരു മണിക്കൂറിലേറെയാണ് സമയമെടുത്തത്.
പ്രതിപക്ഷനേതാവ് വി.ഡി സതീശന്‍, കെ.പി.സി.സി വര്‍ക്കിങ്ങ് പ്രസിഡണ്ട് അഡ്വ. ടി. സിദ്ദീഖ് എം.എല്‍.എ, രാജ്‌മോഹന്‍ ഉണ്ണിത്താന്‍ എം.പി എന്നിവര്‍ റാലിയില്‍ അണിനിരന്നത് ആവേശം ഇരട്ടിയാക്കി. മുഴുവന്‍ മണ്ഡലം കമ്മിറ്റികളും അവരവരുടെ ബാനറുകള്‍ക്ക് പിന്നാലെയാണ് നടന്നുനീങ്ങിയതെന്നത് പ്രാതിനിധ്യം കൂടി തെളിയിക്കാനായി. കാഞ്ഞങ്ങാട് സൗത്ത് ജംഗ്ഷനില്‍ നിന്ന് ആരംഭിച്ച റാലി നഗരത്തിലൂടെ കടന്ന് അജാനൂര്‍ തെക്കേപ്പുറം മന്‍സൂര്‍ ഹോസ്പിറ്റലിന് മുന്‍വശത്തെ ഗ്രൗണ്ടിലാണ് സമാപിച്ചത്. ഇവിടെയാണ് സമാപന സമ്മേളനം നടന്നത്.
ഡി.സി.സി പ്രസിഡണ്ട് പി.കെ ഫൈസല്‍, മുന്‍ പ്രസിഡണ്ടുമാരായ കെ.പി. കുഞ്ഞിക്കണ്ണന്‍, ഹക്കീം കുന്നില്‍, കെ.പി.സി.സി ജനറല്‍ സെക്രട്ടറി സോണി സെബാസ്റ്റ്യന്‍, യു.ഡി.എഫ് ജില്ലാ കണ്‍വീനര്‍ എ. ഗോവിന്ദന്‍ നായര്‍, കെ. നീലകണ്ഠന്‍, എം. അസിനാര്‍, സി. ബാലകൃഷ്ണന്‍, ഗോവിന്ദന്‍ നായര്‍, എം.സി പ്രഭാകരന്‍, ടോമി പ്ലാച്ചേരി, പി.ജി. ദേവ്, പി.വി സുരേഷ്, പി.എ. അഷറഫലി, ധന്യാ സുരേഷ് തുടങ്ങിയവര്‍ നേതൃത്വം നല്‍കി.

Related Articles
Next Story
Share it