കാഞ്ഞങ്ങാട്ട് സംഘര്‍ഷം; ഡി.വൈ.എഫ്.ഐ പ്രവര്‍ത്തകന്‍ കുത്തേറ്റ് മരിച്ചു, ലീഗ് പ്രവര്‍ത്തകന്‍ ഗുരുതരനിലയില്‍ ആസ്പത്രിയില്‍

കാഞ്ഞങ്ങാട്: കാഞ്ഞങ്ങാട് കല്ലൂരാവിയില്‍ ഡി.വൈ.എഫ്.ഐ-ലീഗ് സംഘര്‍ഷം. ഡി.വൈ.എഫ്.ഐ പ്രവര്‍ത്തകനായ ഔഫ് അബ്ദുല്‍റഹ്‌മാന്‍(32) കുത്തേറ്റ് മരിച്ചു. കൊലപാതകത്തില്‍ പ്രതിഷേധിച്ച് കാഞ്ഞങ്ങാട് നഗരസഭ പരിധിയില്‍ വ്യാഴാഴ്ച എല്‍.ഡി.എഫ് ഹര്‍ത്താല്‍ ആചരിക്കുകയാണ്. ബുധനാഴ്ച രാത്രി കല്ലൂരാവി മുണ്ടത്തോട്ട് ലീഗ് മുണ്ടത്തോട് വാര്‍ഡ് സെക്രട്ടറി മുഹമ്മദ് ഇര്‍ഷാദിന് വേട്ടറ്റിരുന്നു. ഇദ്ദേഹത്തെ മംഗളൂരു ആസ് പത്രിയില്‍ പ്രവേശിപ്പിച്ചു. ഇതിന് പിന്നാലെയാണ് രാത്രി 10.30 മണിയോടെ കൊലപാതകം നടന്നത്. ബൈക്കില്‍ വരികയായിരുന്ന ഔഫിനെയും സുഹൃത്ത് ഷുഹൈബിനെയും ഒരു സംഘം തടഞ്ഞ് നിര്‍ത്തി അക്രമിക്കുകയായിരുന്നു. ഔഫ് സംഭവസ്ഥലത്ത് […]

കാഞ്ഞങ്ങാട്: കാഞ്ഞങ്ങാട് കല്ലൂരാവിയില്‍ ഡി.വൈ.എഫ്.ഐ-ലീഗ് സംഘര്‍ഷം. ഡി.വൈ.എഫ്.ഐ പ്രവര്‍ത്തകനായ ഔഫ് അബ്ദുല്‍റഹ്‌മാന്‍(32) കുത്തേറ്റ് മരിച്ചു. കൊലപാതകത്തില്‍ പ്രതിഷേധിച്ച് കാഞ്ഞങ്ങാട് നഗരസഭ പരിധിയില്‍ വ്യാഴാഴ്ച എല്‍.ഡി.എഫ് ഹര്‍ത്താല്‍ ആചരിക്കുകയാണ്.
ബുധനാഴ്ച രാത്രി കല്ലൂരാവി മുണ്ടത്തോട്ട് ലീഗ് മുണ്ടത്തോട് വാര്‍ഡ് സെക്രട്ടറി മുഹമ്മദ് ഇര്‍ഷാദിന് വേട്ടറ്റിരുന്നു. ഇദ്ദേഹത്തെ മംഗളൂരു ആസ് പത്രിയില്‍ പ്രവേശിപ്പിച്ചു. ഇതിന് പിന്നാലെയാണ് രാത്രി 10.30 മണിയോടെ കൊലപാതകം നടന്നത്. ബൈക്കില്‍ വരികയായിരുന്ന ഔഫിനെയും സുഹൃത്ത് ഷുഹൈബിനെയും ഒരു സംഘം തടഞ്ഞ് നിര്‍ത്തി അക്രമിക്കുകയായിരുന്നു. ഔഫ് സംഭവസ്ഥലത്ത് തന്നെ മരിച്ചു. ഷുഹൈബ് അക്രമികളെ ഭയന്ന് ഓടി രക്ഷപ്പെട്ടു. ഷുഹൈബിനും മുഖത്ത് പരിക്കുണ്ട്. മുസ്ലിം ലീഗാണ് അക്രമത്തിന് പിന്നിലെന്ന് സി.പി.എം ആരോപിച്ചു. പഴയ കടപ്പുറത്തെ ആയിഷയുടെ മകനാണ് കൊല്ലപ്പെട്ട ഔഫ്. ഭാര്യ: ഷാഹിന.

Related Articles
Next Story
Share it