കാഞ്ഞങ്ങാട് നഗരം പ്രകൃതി രമണീയമാക്കി നന്മമരം; കൂട്ടിന് മില്ലത്ത് സാന്ത്വനം പ്രവര്‍ത്തകരും

കാഞ്ഞങ്ങാട്: നഗര സംരക്ഷണം സര്‍ക്കാരിന്റെ മാത്രം ഉത്തരവാദിത്വം അല്ലെന്നും പൊതു ജനങ്ങള്‍ക്കും തുല്യ ഉത്തരവാദിത്വം ഉണ്ടെന്നും സമൂഹത്തിനു സന്ദേശം നല്‍കുന്ന പ്രവര്‍ത്തനവുമായി മാതൃകയാവുകയാണ് കാഞ്ഞങ്ങാട്ടെ നന്മമരം പ്രവര്‍ത്തകര്‍. മൂന്നാഴ്ചയോളമായി കാഞ്ഞങ്ങാട് നഗരത്തില്‍ വിവിധ സംഘടനകളുടെ പങ്കാളിത്തത്തോട് കൂടി അലങ്കാര ചെടികള്‍ നടുകയാണ് ഇവര്‍. എല്ലാ ദിവസവും രാവിലെ 7 മണി മുതല്‍ 8 മണി വരെയാണ് പ്രവര്‍ത്തനം. കഴിഞ്ഞ ദിവസം അജാനൂര്‍ പഞ്ചായത്തിലെ മില്ലത്ത് സാന്ത്വനം പ്രവര്‍ത്തകരാണ് നന്മ മരവുമായി സഹകരിച്ചത്. കാഞ്ഞങ്ങാട് സ്മൃതി മണ്ഡപത്തിനു മുന്നിലും […]

കാഞ്ഞങ്ങാട്: നഗര സംരക്ഷണം സര്‍ക്കാരിന്റെ മാത്രം ഉത്തരവാദിത്വം അല്ലെന്നും പൊതു ജനങ്ങള്‍ക്കും തുല്യ ഉത്തരവാദിത്വം ഉണ്ടെന്നും സമൂഹത്തിനു സന്ദേശം നല്‍കുന്ന പ്രവര്‍ത്തനവുമായി മാതൃകയാവുകയാണ് കാഞ്ഞങ്ങാട്ടെ നന്മമരം പ്രവര്‍ത്തകര്‍. മൂന്നാഴ്ചയോളമായി കാഞ്ഞങ്ങാട് നഗരത്തില്‍ വിവിധ സംഘടനകളുടെ പങ്കാളിത്തത്തോട് കൂടി അലങ്കാര ചെടികള്‍ നടുകയാണ് ഇവര്‍. എല്ലാ ദിവസവും രാവിലെ 7 മണി മുതല്‍ 8 മണി വരെയാണ് പ്രവര്‍ത്തനം.
കഴിഞ്ഞ ദിവസം അജാനൂര്‍ പഞ്ചായത്തിലെ മില്ലത്ത് സാന്ത്വനം പ്രവര്‍ത്തകരാണ് നന്മ മരവുമായി സഹകരിച്ചത്. കാഞ്ഞങ്ങാട് സ്മൃതി മണ്ഡപത്തിനു മുന്നിലും എല്‍.വി. ടെമ്പിളിന് മുന്നിലും അലങ്കാര ചെടികള്‍ വെച്ച് പിടിപ്പിച്ചു.
നന്മ മരം പ്രവര്‍ത്തകരായ ഹരി നോര്‍ത്ത് കോട്ടച്ചേരി, സലാം കേരള, മുന്‍ നഗരസഭ ചെയര്‍മാന്‍ വി.വി. രമേശന്‍, വിനോദ് ടി.കെ., ശുഭ സി.പി., സന്തോഷ് കുശാല്‍ നഗര്‍, രാജന്‍, ദിനേശന്‍, മില്ലത്ത് സാന്ത്വനം അംഗങ്ങളായ റിയാസ് അമലടുക്കം, സി.എച്ച്. ഹസൈനാര്‍ , ഗഫൂര്‍ ബാവ തുടങ്ങിയവര്‍ സംബന്ധിച്ചു.

Related Articles
Next Story
Share it