കാഞ്ഞങ്ങാട്ടെ വാഹനമോഷണശ്രമം: പ്രതിയെ കുടുക്കിയത് ഹൈടെക് സംവിധാനം

കാഞ്ഞങ്ങാട്: വാഹനം മോഷ്ടിക്കാനുള്ള ശ്രമത്തിനിടെ അറസ്റ്റിലായി റിമാണ്ടില്‍ കഴിയുന്ന തെക്കില്‍ സ്വദേശിയെ കുടുക്കിയത് വാഹനത്തിലെ ഹൈടെക് സംവിധാനം. മൊബൈല്‍ ആപ്പുമായി കാറിന്റെ ഡോര്‍ ലോക്ക് ബന്ധിപ്പിച്ചതാണ് പ്രതിയെ കുടുക്കിയത്. കാഞ്ഞങ്ങാട് സൗത്തിലെ മത്സ്യ വ്യാപാരി വി.പി. റിഷാദിന്റെ കാര്‍ മോഷ്ടിക്കാനുള്ള ശ്രമത്തിനിടെയാണ് തെക്കില്‍ അടിയത്ത് ഹൗസില്‍ മുഹമ്മദ് റംസാന്‍ (25) പിടിയിലായത്. റിഷാദ് സുരക്ഷയുടെ ഭാഗമായി ആപ്ലിക്കേഷന്‍ ഇന്‍സ്റ്റാള്‍ ചെയ്തിരുന്നു. കാറിന്റെ ലോക്ക് തുറക്കാന്‍ ശ്രമിച്ചാല്‍ മൊബൈലിലേക്ക് സന്ദേശമെത്തുന്നതാണ് ആപ്പ്. കഴിഞ്ഞ ദിവസം പുലര്‍ച്ചെ റംസാന്‍ കാര്‍ […]

കാഞ്ഞങ്ങാട്: വാഹനം മോഷ്ടിക്കാനുള്ള ശ്രമത്തിനിടെ അറസ്റ്റിലായി റിമാണ്ടില്‍ കഴിയുന്ന തെക്കില്‍ സ്വദേശിയെ കുടുക്കിയത് വാഹനത്തിലെ ഹൈടെക് സംവിധാനം. മൊബൈല്‍ ആപ്പുമായി കാറിന്റെ ഡോര്‍ ലോക്ക് ബന്ധിപ്പിച്ചതാണ് പ്രതിയെ കുടുക്കിയത്. കാഞ്ഞങ്ങാട് സൗത്തിലെ മത്സ്യ വ്യാപാരി വി.പി. റിഷാദിന്റെ കാര്‍ മോഷ്ടിക്കാനുള്ള ശ്രമത്തിനിടെയാണ് തെക്കില്‍ അടിയത്ത് ഹൗസില്‍ മുഹമ്മദ് റംസാന്‍ (25) പിടിയിലായത്. റിഷാദ് സുരക്ഷയുടെ ഭാഗമായി ആപ്ലിക്കേഷന്‍ ഇന്‍സ്റ്റാള്‍ ചെയ്തിരുന്നു. കാറിന്റെ ലോക്ക് തുറക്കാന്‍ ശ്രമിച്ചാല്‍ മൊബൈലിലേക്ക് സന്ദേശമെത്തുന്നതാണ് ആപ്പ്. കഴിഞ്ഞ ദിവസം പുലര്‍ച്ചെ റംസാന്‍ കാര്‍ മോഷ്ടിക്കാന്‍ ശ്രമിച്ചപ്പോള്‍ റിഷാദിന്റെ മൊബൈലിലേക്ക് സന്ദേശമെത്തി. ഇതോടെ പരിസരവാസികളെയും പൊലീസിനെയും വിവരമറിയിച്ചു. അതിനിടെ രക്ഷപ്പെടാന്‍ ശ്രമിച്ച റംസാനെ പിന്തുടര്‍ന്ന് പിടികൂടുകയായിരുന്നു. കേരളത്തില്‍ നിന്നും മോഷ്ടിക്കുന്ന കാറുകള്‍ ഗോവയിലും കര്‍ണാടകത്തിലും അവിടെ നിന്ന് മോഷ്ടിക്കുന്നവ തിരിച്ചും വില്‍പ്പന നടത്തുന്നതാണ് റംസാന്റെ രീതി. ഹൊസ്ദുര്‍ഗ്, കാസര്‍കോട്, മഞ്ചേശ്വരം, കുമ്പള, ബദിയടുക്ക, കണ്ണപുരം, കണ്ണൂര്‍ സിറ്റി സ്റ്റേഷന്‍ പരിധികളിലെ കേസുകളില്‍ പ്രതിയാണ് റംസാന്‍. ഇതര സംസ്ഥാനങ്ങളിലും കേസുണ്ട്.

Related Articles
Next Story
Share it