കാഞ്ഞങ്ങാട്, നീലേശ്വരം നഗരസഭകള്‍ എല്‍.ഡി.എഫ്. നിലനിര്‍ത്തി

കാഞ്ഞങ്ങാട്: കാഞ്ഞങ്ങാട് നഗരസഭാതിരഞ്ഞെടുപ്പിന്റെ വോട്ടെണ്ണല്‍ പൂര്‍ത്തിയായപ്പോള്‍ എല്‍.ഡി.എഫിന് ലഭിച്ചത് 24 സീറ്റുകള്‍. ആകെ 43 വാര്‍ഡുകളാണ് കാഞ്ഞങ്ങാട് നഗരസഭയിലുള്ളത്. 24 സീറ്റുകള്‍ കിട്ടിയതോടെ എല്‍.ഡി.എഫിന് ഭരണം നിലനിര്‍ത്താന്‍ സാധിക്കും. യു.ഡി.എഫിന് 13 സീറ്റുകളും ബി.ജെ.പിക്ക് ആറ് സീറ്റുകളും ലഭിച്ചു. യു.ഡി.എഫ് പക്ഷത്ത് മുസ്ലിം ലീഗിന് 11 സീറ്റുകളും കോണ്‍ഗ്രസിന് രണ്ട് സീറ്റുകളും ലഭിച്ചു. കാഞ്ഞങ്ങാട് നഗരസഭാ മുന്‍ ചെയര്‍മാന്‍ വി.വി രമേശന്‍ വന്‍ഭൂരിപക്ഷത്തോടെ വിജയിച്ചു. നഗരസഭയിലെ 17-ാം വാര്‍ഡില്‍ എല്‍.ഡി.എഫ് സ്ഥാനാര്‍ഥിയായി മത്സരിച്ച രമേശന് 721 വോട്ടാണ് […]

കാഞ്ഞങ്ങാട്: കാഞ്ഞങ്ങാട് നഗരസഭാതിരഞ്ഞെടുപ്പിന്റെ വോട്ടെണ്ണല്‍ പൂര്‍ത്തിയായപ്പോള്‍ എല്‍.ഡി.എഫിന് ലഭിച്ചത് 24 സീറ്റുകള്‍. ആകെ 43 വാര്‍ഡുകളാണ് കാഞ്ഞങ്ങാട് നഗരസഭയിലുള്ളത്. 24 സീറ്റുകള്‍ കിട്ടിയതോടെ എല്‍.ഡി.എഫിന് ഭരണം നിലനിര്‍ത്താന്‍ സാധിക്കും. യു.ഡി.എഫിന് 13 സീറ്റുകളും ബി.ജെ.പിക്ക് ആറ് സീറ്റുകളും ലഭിച്ചു. യു.ഡി.എഫ് പക്ഷത്ത് മുസ്ലിം ലീഗിന് 11 സീറ്റുകളും കോണ്‍ഗ്രസിന് രണ്ട് സീറ്റുകളും ലഭിച്ചു. കാഞ്ഞങ്ങാട് നഗരസഭാ മുന്‍ ചെയര്‍മാന്‍ വി.വി രമേശന്‍ വന്‍ഭൂരിപക്ഷത്തോടെ വിജയിച്ചു. നഗരസഭയിലെ 17-ാം വാര്‍ഡില്‍ എല്‍.ഡി.എഫ് സ്ഥാനാര്‍ഥിയായി മത്സരിച്ച രമേശന് 721 വോട്ടാണ് ലഭിച്ചത്. യു.ഡി.എഫ് സ്ഥാനാര്‍ഥി ലക്ഷ്മണന് 530 വോട്ടുകള്‍ ലഭിച്ചു.
കാഞ്ഞങ്ങാട് നഗരസഭയിലെ നാലാം വാര്‍ഡായ അതിയാമ്പൂരില്‍ എല്‍.ഡി.എഫ് ചെയര്‍പേഴ്‌സണ്‍ സ്ഥാനാര്‍ഥി സുജാതടീച്ചര്‍ വിജയിച്ചു. 469 വോട്ടാണ് സുജാതക്ക് ലഭിച്ചത്. യു.ഡി.എഫിന്റെ സ്വതന്ത്രസ്ഥാനാര്‍ത്ഥിയായി മത്സരിച്ച ലീലക്ക് 231 വോട്ട് ലഭിച്ചു. ബി.ജെ.പി സ്ഥാനാര്‍ഥി വിജയാമുകുന്ദിന് 134 വോട്ടാണ് കിട്ടിയത്. കിനാനൂര്‍കരിന്തളം പഞ്ചായത്ത് അഞ്ചാംവാര്‍ഡില്‍ സി.പി.എം നേതാവ് ടി.കെ. രവിയും നീലേശ്വരം നഗരസഭയിലെ മൂന്നാംവാര്‍ഡില്‍ കോണ്‍ഗ്രസ് വിമത ഷീബയും വിജയിച്ചു. പരപ്പ ബ്ലോക്ക് പാണത്തൂര്‍ ഡിവിന്‍ എല്‍.ഡി.എഫ് സ്ഥാനാര്‍ത്ഥി പത്മകുമാരി 50 വോട്ടിന് വിജയിച്ചു.

നീലേശ്വരം നഗരസഭയില്‍ 18 സീറ്റുകള്‍ നേടി എല്‍.ഡി.എഫ്. ഭരണം നിലനിര്‍ത്തി. യു.ഡി.എഫിന് ഏഴ് സീറ്റുകള്‍ ലഭിച്ചു. മൂന്നിടത്ത് സ്വതന്ത്ര സ്ഥാനാര്‍ത്ഥികളും വിജയിച്ചു. നീലേശ്വരം പാലക്കാട്ട് വാര്‍ഡില്‍ യു.ഡി.എഫ്. സ്ഥാനാര്‍ത്ഥി ഇ. അശ്വതിയും ചിറപ്പുറം വാര്‍ഡില്‍ എല്‍.ഡി.എഫ്. സ്ഥാനാര്‍ത്ഥി പി.പി. മുഹമ്മദ് റാഫിയും പട്ടേന വാര്‍ഡില്‍ എല്‍.ഡി.എഫ്. സ്ഥാനാര്‍ത്ഥി ദാക്ഷായണിയും വിജയിച്ചു. ഒന്നാംവാര്‍ഡില്‍ എല്‍.ഡി.എഫ് സ്ഥാനാര്‍ത്ഥി പി. ഭാര്‍ഗവി 190 വോട്ടിന്റെ ഭൂരിപക്ഷത്തില്‍ വിജയിച്ചു. നാലാംവാര്‍ഡില്‍ യു.ഡി.എഫിനാണ് ജയം.

Related Articles
Next Story
Share it