തീപൊരി നേതാക്കളായ കനയ്യകുമാറും ജിഗ്നേഷ് മെവാനിയും കോണ്‍ഗ്രസിലേക്ക് തന്നെ; 28ന് കോണ്‍ഗ്രസില്‍ ചേരുമെന്ന് മെവാനി

ന്യൂഡെല്‍ഹി: അനിശ്ചിതത്വങ്ങള്‍ക്കൊടുവില്‍ പ്രതിപക്ഷത്തെ തീപൊരി യുവ നേതാക്കളായ കനയ്യകുമാറും ജിഗ്നേഷ് മെവാനിയും കോണ്‍ഗ്രസിലേക്ക് തന്നെയെന്ന് ഏതാണ്ട് ഉറപ്പായി. 28ന് കോണ്‍ഗ്രസില്‍ ചേരുമെന്ന് മെവാനി ഔദ്യോഗികമായി വെളിപ്പെടുത്തി കഴിഞ്ഞു. കനയ്യകുമാറും ചേരുമെന്നാണ് റിപോര്‍ട്ട്. ഗുജറാത്തില്‍ അടുത്ത വര്‍ഷം നടക്കുന്ന തെരഞ്ഞെടുപ്പിന് മുന്നോടിയായാണ് മെവാനിയുടെ കൂടുമാറ്റം. നിലവില്‍ വഡ്ഗാം നിയോജകമണ്ഡലത്തില്‍ നിന്നുള്ള എംഎല്‍എയാണ് മെവാനി. ഗുജറാത്തിലെ പ്രമുഖ ദലിത് നേതാവായ മെവാനി 2017ല്‍ കോണ്‍ഗ്രസ് പിന്തുണയോടെ സ്വതന്ത്രനായാണ് നിയമസഭയിലെത്തിയത്. ഗുജറാത്ത് കോണ്‍ഗ്രസ് നേതാവ് ഹര്‍ദിക് പട്ടേലിന്റെ സാന്നിധ്യത്തില്‍ ഡെല്‍ഹിയിലായിരിക്കും ഇരുവരുടെയും […]

ന്യൂഡെല്‍ഹി: അനിശ്ചിതത്വങ്ങള്‍ക്കൊടുവില്‍ പ്രതിപക്ഷത്തെ തീപൊരി യുവ നേതാക്കളായ കനയ്യകുമാറും ജിഗ്നേഷ് മെവാനിയും കോണ്‍ഗ്രസിലേക്ക് തന്നെയെന്ന് ഏതാണ്ട് ഉറപ്പായി. 28ന് കോണ്‍ഗ്രസില്‍ ചേരുമെന്ന് മെവാനി ഔദ്യോഗികമായി വെളിപ്പെടുത്തി കഴിഞ്ഞു. കനയ്യകുമാറും ചേരുമെന്നാണ് റിപോര്‍ട്ട്.

ഗുജറാത്തില്‍ അടുത്ത വര്‍ഷം നടക്കുന്ന തെരഞ്ഞെടുപ്പിന് മുന്നോടിയായാണ് മെവാനിയുടെ കൂടുമാറ്റം. നിലവില്‍ വഡ്ഗാം നിയോജകമണ്ഡലത്തില്‍ നിന്നുള്ള എംഎല്‍എയാണ് മെവാനി. ഗുജറാത്തിലെ പ്രമുഖ ദലിത് നേതാവായ മെവാനി 2017ല്‍ കോണ്‍ഗ്രസ് പിന്തുണയോടെ സ്വതന്ത്രനായാണ് നിയമസഭയിലെത്തിയത്.

ഗുജറാത്ത് കോണ്‍ഗ്രസ് നേതാവ് ഹര്‍ദിക് പട്ടേലിന്റെ സാന്നിധ്യത്തില്‍ ഡെല്‍ഹിയിലായിരിക്കും ഇരുവരുടെയും കോണ്‍ഗ്രസ് പ്രവേശമെന്നാണ് സൂചന. രാഹുല്‍ ഗാന്ധി ചടങ്ങില്‍ പങ്കെടുത്തേക്കും.

Related Articles
Next Story
Share it