100 രൂപ കൊടുത്താല്‍ ഷഹീന്‍ബാഗിലും കര്‍ഷക സമരത്തിലും ദീദിയുണ്ടാകും; ഷഹീന്‍ബാഗ് സമരനായിക ബില്‍ക്കീസിനെ അധിക്ഷേപിച്ച് ബോളിവുഡ് നടി കങ്കണ റണാവത്തിന്റെ വ്യാജ പ്രചരണം

മുംബൈ: 100 രൂപ കൊടുത്താല്‍ ഷഹീന്‍ബാഗിലും കര്‍ഷക സമരത്തിലും ദീദിയുണ്ടാകും. ഷഹീന്‍ബാഗ് സമരനായിക ബില്‍ക്കീസിനെതിരെ അധിക്ഷേപം ചൊരിഞ്ഞ് ബോളിവുഡ് നടി കങ്കണ റണാവത്തിന്റെ വ്യാജ പ്രചരണം. ഷഹീന്‍ബാഗ് സമരത്തിലും ഇപ്പോള്‍ കര്‍ഷക സമരത്തിലും ബില്‍ക്കീസ് പങ്കെടുക്കുന്നുണ്ടെന്നാണ് വ്യാജ ചിത്രങ്ങള്‍ പങ്കുവെച്ച് കങ്കണ സോഷ്യല്‍ മീഡിയയില്‍ കുറിച്ചത്. വെറും നൂറ് രൂപ കൊടുത്താല്‍ ഏത് സമരത്തിലും പങ്കെടുക്കാന്‍ വരുന്ന സമരനായികയാണ് ബല്‍ക്കീസ് എന്ന് പറഞ്ഞ കങ്കണ വ്യാജ പ്രചാരണത്തിനെതിരെ പ്രതിഷേധം ഉയര്‍ന്നതോടെ പോസ്റ്റ് ഡിലീറ്റ് ചെയ്തു. "ടൈം മാഗസിന്‍െ്‌റ […]

മുംബൈ: 100 രൂപ കൊടുത്താല്‍ ഷഹീന്‍ബാഗിലും കര്‍ഷക സമരത്തിലും ദീദിയുണ്ടാകും. ഷഹീന്‍ബാഗ് സമരനായിക ബില്‍ക്കീസിനെതിരെ അധിക്ഷേപം ചൊരിഞ്ഞ് ബോളിവുഡ് നടി കങ്കണ റണാവത്തിന്റെ വ്യാജ പ്രചരണം. ഷഹീന്‍ബാഗ് സമരത്തിലും ഇപ്പോള്‍ കര്‍ഷക സമരത്തിലും ബില്‍ക്കീസ് പങ്കെടുക്കുന്നുണ്ടെന്നാണ് വ്യാജ ചിത്രങ്ങള്‍ പങ്കുവെച്ച് കങ്കണ സോഷ്യല്‍ മീഡിയയില്‍ കുറിച്ചത്.

വെറും നൂറ് രൂപ കൊടുത്താല്‍ ഏത് സമരത്തിലും പങ്കെടുക്കാന്‍ വരുന്ന സമരനായികയാണ് ബല്‍ക്കീസ് എന്ന് പറഞ്ഞ കങ്കണ വ്യാജ പ്രചാരണത്തിനെതിരെ പ്രതിഷേധം ഉയര്‍ന്നതോടെ പോസ്റ്റ് ഡിലീറ്റ് ചെയ്തു.

"ടൈം മാഗസിന്‍െ്‌റ ലോകത്തിലെ ഏറ്റവും സ്വാധീനം ചെലുത്തിയ നൂറുപേരുടെ പട്ടികയില്‍ ഇടം പിടിച്ച അതേ ദീദി. ഷഹീന്‍ബാഗിലും കര്‍ഷക സ്ത്രീയായും നൂറ് രൂപയ്ക്ക് ദീദിയെ ലഭ്യമാണ്. ഭക്ഷണം, വസ്ത്രം, അവാര്‍ഡ്, പോക്കറ്റ് മണി ഇത്രയും കൊടുത്താല്‍ മതി. കോണ്‍ടാക്ട് ചെയ്യേണ്ടത് രാഹുല്‍ ഗാന്ധി, പ്രിയങ്കാ ഗാന്ധി, ഇന്ത്യന്‍ നാഷണല്‍ കോണ്‍ഗ്രസ് ഓഫീസ്, 24 അക്ബര്‍ റോഡ് ന്യൂഡല്‍ഹി". എന്നായിരുന്നു കങ്കണയുടെ അധിക്ഷേപം.

ഷഹീന്‍ബാഗ് സമരത്തിലിരിക്കുന്ന ബില്‍ക്കീസിന്റെ ചിത്രവും റോഡിലൂടെ കര്‍ഷക സമരത്തില്‍ പങ്കെടുക്കുന്ന വിധമുള്ള വ്യാജ ചിത്രവും ഉള്‍പ്പെടെയായിരുന്നു കങ്കണയുടെ ട്വീറ്റ്. സര്‍ക്കാരിന്റെ പാവകള്‍ പ്രതിഷേധക്കാരെ അപകീര്‍ത്തിപ്പെടുത്താന്‍ ശ്രമിക്കുന്നത് ഇങ്ങനെയാണെന്ന് യൂട്യുബര്‍ ധ്രുവ് റാഠി വിമര്‍ശിച്ചു. സി.എ.എ വിരുദ്ധരെയും കര്‍ഷക പ്രതിഷേധക്കാരെയും ലക്ഷ്യമിട്ടാണ് കങ്കണ ഈ വ്യാജ വാര്‍ത്ത തയ്യാറാക്കിയത്. തികച്ചും തെറ്റാണിത്. പിടിക്കപ്പെട്ട ശേഷം അവര്‍ പോസ്റ്റ് ഡിലീറ്റ് ചെയ്തുവെന്നും ധ്രുവ് പറഞ്ഞു.

ടൈം മാഗസിന്റെ ലോകത്തിലെ ഏറ്റവും സ്വാധീനം ചെലുത്തിയ നൂറുപേരുടെ പട്ടികയില്‍ ഉള്‍പ്പെട്ട വനിതയാണ് ഷഹീന്‍ ബാഗ് സമരനായിക ബല്‍ക്കീസ്. 2019ല്‍ വിവിധ മേഖലകളില്‍ നിന്ന് സ്വാധീനം ചെലുത്തിയവരെ തിരഞ്ഞെടുത്ത പട്ടികയിലാണ് അവരും ഉള്‍പ്പെട്ടത്.

Kangana slammed for claiming ‘Shaheen Bagh Dadi’ was at farmers’ protest

Related Articles
Next Story
Share it