ജി. സുകുമാരന്‍ നായര്‍ക്ക് വ്യക്തമായ രാഷ്ട്രീയമുണ്ടെന്ന് ഇപ്പോള്‍ മനസിലായല്ലോ; കേരളത്തില്‍ തുടര്‍ഭരണമുണ്ടാകുമെന്ന് കാനം രാജേന്ദ്രന്‍

കോട്ടയം: ജി. സുകുമാരന്‍ നായരുടെ നിലപാടിനെ വിമര്‍ശിച്ച് സിപിഐ സംസ്ഥാന സെക്രട്ടറി കാനം രാജേന്ദ്രന്‍. സുകുമാരന്‍ നായര്‍ക്ക് വ്യക്തമായ രാഷ്ട്രീയമുണ്ടെന്ന് വ്യക്തമായെന്ന് കാനം പ്രതികരിച്ചു. വിശ്വാസികളും അവിശ്വാസികളും തമ്മിലുള്ള മത്സരം എന്നായിരുന്നു സുകുമാരന്‍ നായരുടെ പ്രസ്താവന. തെരഞ്ഞെടുപ്പ് ദിനത്തില്‍ മറ്റു സമുദായ നേതാക്കള്‍ നടത്താത്ത പ്രസ്താവനയാണ് അദ്ദേഹം നടത്തിയതെന്നും കാനം വിമര്‍ശിച്ചു. ഭരണമാറ്റമാണ് ജനം ആഗ്രഹിക്കുന്നതെന്ന് ജി. സുകുമാരന്‍ നായര്‍ നേരത്തെ പറഞ്ഞിരുന്നു. ഭരണ മാറ്റം ജനങ്ങള്‍ ആഗ്രഹിക്കുന്നുണ്ടെന്ന് ഞാന്‍ മനസ്സിലാക്കുന്നുവെന്നും നാട്ടില്‍ സമാധാനവും സൈ്വര്യവും ഉണ്ടാക്കുന്ന […]

കോട്ടയം: ജി. സുകുമാരന്‍ നായരുടെ നിലപാടിനെ വിമര്‍ശിച്ച് സിപിഐ സംസ്ഥാന സെക്രട്ടറി കാനം രാജേന്ദ്രന്‍. സുകുമാരന്‍ നായര്‍ക്ക് വ്യക്തമായ രാഷ്ട്രീയമുണ്ടെന്ന് വ്യക്തമായെന്ന് കാനം പ്രതികരിച്ചു. വിശ്വാസികളും അവിശ്വാസികളും തമ്മിലുള്ള മത്സരം എന്നായിരുന്നു സുകുമാരന്‍ നായരുടെ പ്രസ്താവന. തെരഞ്ഞെടുപ്പ് ദിനത്തില്‍ മറ്റു സമുദായ നേതാക്കള്‍ നടത്താത്ത പ്രസ്താവനയാണ് അദ്ദേഹം നടത്തിയതെന്നും കാനം വിമര്‍ശിച്ചു.

ഭരണമാറ്റമാണ് ജനം ആഗ്രഹിക്കുന്നതെന്ന് ജി. സുകുമാരന്‍ നായര്‍ നേരത്തെ പറഞ്ഞിരുന്നു. ഭരണ മാറ്റം ജനങ്ങള്‍ ആഗ്രഹിക്കുന്നുണ്ടെന്ന് ഞാന്‍ മനസ്സിലാക്കുന്നുവെന്നും നാട്ടില്‍ സമാധാനവും സൈ്വര്യവും ഉണ്ടാക്കുന്ന സര്‍ക്കാര്‍ വരണമെന്നും സുകുമാരന്‍ നായര്‍ പറഞ്ഞു. കേരളത്തില്‍ തുടര്‍ഭരണമുണ്ടാകുമെന്ന് കാനം രാജേന്ദ്രന്‍ പ്രതികരിച്ചു.

എല്ലാ വിശ്വാസങ്ങളും സംരക്ഷിക്കുന്ന നിലപാടാണ് എല്‍.ഡി.എഫിനുള്ളത്. പ്രതിപക്ഷത്തിനും ബിജെപിക്കും മറ്റൊരു വിഷയവും സര്‍ക്കാരിനെതിരെ പറയാനില്ലാത്തതിനാലാണ് ശബരിമലയെക്കുറിച്ചുള്ള വിഷയങ്ങള്‍ ആവര്‍ത്തിക്കുന്നതെന്നും കാനം കൂട്ടിച്ചേര്‍ത്തു.

Related Articles
Next Story
Share it