പാലാ ബിഷപ്പിന്റെ നാര്‍ക്കോട്ടിക് ജിഹാദ് വിഷയത്തില്‍ സമുദായ നേതാക്കളുടെ യോഗം വേണ്ടെന്ന് കാനം രാജേന്ദ്രന്‍

തിരുവനന്തപുരം: പാലാ ബിഷപ്പിന്റെ നാര്‍ക്കോട്ടിക് ജിഹാദ് വിഷയത്തില്‍ സമുദായ നേതാക്കളുടെ യോഗം വിളിക്കേണ്ടതില്ലെന്ന് സിപിഐ സംസ്ഥാന സെക്രട്ടറി കാനം രാജേന്ദ്രന്‍. ലൗ ജിഹാദ്, നാര്‍ക്കോട്ടിക് ജിഹാദ് എന്നെല്ലാം ആരെങ്കിലും പറയുന്നതിന്റെ അടിസ്ഥാനത്തില്‍ അന്വേഷണം നടത്താനാവില്ലെന്നും പാലാ ബിഷപ്പ് അദ്ദേഹത്തിന്റെ പരാമര്‍ശം പരിശോധിക്കട്ടെയെന്നും കാനം മാധ്യമങ്ങളോട് പറഞ്ഞു. പ്രതിപക്ഷം വിഷയം ചര്‍ച്ച ചെയ്ത് വഷളാക്കുകയാണെന്നും അദ്ദേഹം ആരോപിച്ചു. മനുഷ്യനുള്ള കാലം മുതല്‍ പ്രണയവും വിവാഹവുമുണ്ട്. അതിന് മതത്തിന്റെ പരിവേഷം നല്‍കരുത്. അത് ആധുനിക സമൂഹത്തിന് ഒട്ടും ചേര്‍ന്നതല്ല. എല്ലാവരും […]

തിരുവനന്തപുരം: പാലാ ബിഷപ്പിന്റെ നാര്‍ക്കോട്ടിക് ജിഹാദ് വിഷയത്തില്‍ സമുദായ നേതാക്കളുടെ യോഗം വിളിക്കേണ്ടതില്ലെന്ന് സിപിഐ സംസ്ഥാന സെക്രട്ടറി കാനം രാജേന്ദ്രന്‍. ലൗ ജിഹാദ്, നാര്‍ക്കോട്ടിക് ജിഹാദ് എന്നെല്ലാം ആരെങ്കിലും പറയുന്നതിന്റെ അടിസ്ഥാനത്തില്‍ അന്വേഷണം നടത്താനാവില്ലെന്നും പാലാ ബിഷപ്പ് അദ്ദേഹത്തിന്റെ പരാമര്‍ശം പരിശോധിക്കട്ടെയെന്നും കാനം മാധ്യമങ്ങളോട് പറഞ്ഞു. പ്രതിപക്ഷം വിഷയം ചര്‍ച്ച ചെയ്ത് വഷളാക്കുകയാണെന്നും അദ്ദേഹം ആരോപിച്ചു.

മനുഷ്യനുള്ള കാലം മുതല്‍ പ്രണയവും വിവാഹവുമുണ്ട്. അതിന് മതത്തിന്റെ പരിവേഷം നല്‍കരുത്. അത് ആധുനിക സമൂഹത്തിന് ഒട്ടും ചേര്‍ന്നതല്ല. എല്ലാവരും സംയമനം പാലിക്കേണ്ട സന്ദര്‍ഭമാണ്. ജാതിയുടെ പേരിലായാലും മതത്തിന്റെ പേരിലായാലും വിഭാഗീയതയ്ക്ക് ആരും ഇടയുണ്ടാക്കരുത്. മാധ്യമങ്ങളും ഇതിന് കൂട്ടുനില്‍ക്കരുത്. കാനം കൂട്ടിച്ചേര്‍ത്തു.

Related Articles
Next Story
Share it