സി.ബി.ഐ കേസ് ഏറ്റെടുക്കേണ്ടത് സംസ്ഥാനസര്‍ക്കാരിന്റെ അറിവോടെ മാത്രം-കാനം

തിരുവനന്തപുരം: സംസ്ഥാന സര്‍ക്കാറിന്റെ അറിവോടെ മാത്രമേ സി.ബി.ഐ കേസ് ഏറ്റെടുക്കാന്‍ പാടുള്ളൂവെന്ന് സി.പി.ഐ സംസ്ഥാന സെക്രട്ടറി കാനം രാജേന്ദ്രന്‍. പോലീസ് അന്വേഷിക്കുന്ന കേസുകള്‍ സി.ബി.ഐ ഏറ്റെടുക്കുന്ന രീതി ശരിയല്ല. സംസ്ഥാനം ആവശ്യപ്പെടുന്ന കേസുകള്‍ സി.ബി.ഐ ഏറ്റെടുക്കുന്നില്ല. ഇക്കാര്യത്തില്‍ സി.ബി.ഐ വിവേചനം കാണിക്കുന്നു. സി.ബി.ഐ രാജ്യത്തിന്റെ അന്വേഷണ ഏജന്‍സിയാണ്. കേന്ദ്രമന്ത്രി വി മുരളീധരന്റെ കുടുംബസ്വത്തല്ല. സി.ബി.ഐ അന്വേഷണം നടത്തുന്നുണ്ടെങ്കില്‍ കര്‍ണാടക മുഖ്യമന്ത്രി ബി.എസ് യെദ്യൂരപ്പക്കെതിരേയാണ് വേണ്ടതെന്നും കാനം പറഞ്ഞു. Kanam Rajendran against CBI

തിരുവനന്തപുരം: സംസ്ഥാന സര്‍ക്കാറിന്റെ അറിവോടെ മാത്രമേ സി.ബി.ഐ കേസ് ഏറ്റെടുക്കാന്‍ പാടുള്ളൂവെന്ന് സി.പി.ഐ സംസ്ഥാന സെക്രട്ടറി കാനം രാജേന്ദ്രന്‍. പോലീസ് അന്വേഷിക്കുന്ന കേസുകള്‍ സി.ബി.ഐ ഏറ്റെടുക്കുന്ന രീതി ശരിയല്ല.

സംസ്ഥാനം ആവശ്യപ്പെടുന്ന കേസുകള്‍ സി.ബി.ഐ ഏറ്റെടുക്കുന്നില്ല. ഇക്കാര്യത്തില്‍ സി.ബി.ഐ വിവേചനം കാണിക്കുന്നു. സി.ബി.ഐ രാജ്യത്തിന്റെ അന്വേഷണ ഏജന്‍സിയാണ്. കേന്ദ്രമന്ത്രി വി മുരളീധരന്റെ കുടുംബസ്വത്തല്ല. സി.ബി.ഐ അന്വേഷണം നടത്തുന്നുണ്ടെങ്കില്‍ കര്‍ണാടക മുഖ്യമന്ത്രി ബി.എസ് യെദ്യൂരപ്പക്കെതിരേയാണ് വേണ്ടതെന്നും കാനം പറഞ്ഞു.

Kanam Rajendran against CBI

Related Articles
Next Story
Share it