കാനം രാജേന്ദ്രന് വിടചൊല്ലി തലസ്ഥാനം; അന്ത്യാഞ്ജലി അര്‍പ്പിക്കാന്‍ നിരവധി പേര്‍

കൊച്ചി: സി.പി.ഐ സംസ്ഥാന സെക്രട്ടറി കാനം രാജേന്ദ്രന് രാഷ്ട്രീയ കേരളത്തിന്റെ അന്ത്യാഞ്ജലി. കാനം രാജേന്ദ്രന്റെ ഭൗതീക ശരീരം കൊച്ചി അമൃത ആസ്പത്രിയില്‍ നിന്ന് കൊച്ചി വിമാനത്താവളത്തിലെത്തിച്ച് അവിടെ നിന്ന് പ്രത്യേക വിമാനത്തില്‍ തലസ്ഥാനത്തെത്തിച്ചു. മൃതദേഹത്തെ അനുഗമിച്ച് മന്ത്രിമാരായ കെ. രാജന്‍, പി. പ്രസാദ്, സി.പി.ഐ നേതാവ് ബിനോയ് വിശ്വം, കാനത്തിന്റെ മകന്‍ സന്ദീപ് എന്നിവരും വിമാനത്തില്‍ ഒപ്പം ഉണ്ടായിരുന്നു. വിമാനത്താവളത്തില്‍ പ്രവര്‍ത്തകര്‍ കാനത്തിന് അന്ത്യാഞ്ജലി അര്‍പ്പിച്ചു. മന്ത്രി ജി.ആര്‍ അനില്‍, മുതിര്‍ന്ന നേതാക്കള്‍ തുടങ്ങിയവര്‍ തിരുവനന്തപുരം വിമാനത്താവളത്തില്‍ […]

കൊച്ചി: സി.പി.ഐ സംസ്ഥാന സെക്രട്ടറി കാനം രാജേന്ദ്രന് രാഷ്ട്രീയ കേരളത്തിന്റെ അന്ത്യാഞ്ജലി. കാനം രാജേന്ദ്രന്റെ ഭൗതീക ശരീരം കൊച്ചി അമൃത ആസ്പത്രിയില്‍ നിന്ന് കൊച്ചി വിമാനത്താവളത്തിലെത്തിച്ച് അവിടെ നിന്ന് പ്രത്യേക വിമാനത്തില്‍ തലസ്ഥാനത്തെത്തിച്ചു. മൃതദേഹത്തെ അനുഗമിച്ച് മന്ത്രിമാരായ കെ. രാജന്‍, പി. പ്രസാദ്, സി.പി.ഐ നേതാവ് ബിനോയ് വിശ്വം, കാനത്തിന്റെ മകന്‍ സന്ദീപ് എന്നിവരും വിമാനത്തില്‍ ഒപ്പം ഉണ്ടായിരുന്നു. വിമാനത്താവളത്തില്‍ പ്രവര്‍ത്തകര്‍ കാനത്തിന് അന്ത്യാഞ്ജലി അര്‍പ്പിച്ചു. മന്ത്രി ജി.ആര്‍ അനില്‍, മുതിര്‍ന്ന നേതാക്കള്‍ തുടങ്ങിയവര്‍ തിരുവനന്തപുരം വിമാനത്താവളത്തില്‍ എത്തിയിരുന്നു.
നേരത്തെ തിരുവനന്തപുരത്ത് ഇടപ്പഴഞ്ഞിയിലെ മകന്റെ വീട്ടില്‍ പൊതുദര്‍ശനത്തിന് വെക്കാന്‍ ആലോചിച്ചതാണെങ്കിലും സമയ പരിമിതിമൂലം വെച്ചില്ല. പട്ടം പി.എസ് സ്മാരകത്തില്‍ പൊതുദര്‍ശനത്തിന് വെച്ച മൃതദേഹത്തില്‍ പാര്‍ട്ടി പ്രവര്‍ത്തകരും വിവിധ രാഷ്ട്രീയ കക്ഷി നേതാക്കളുമടക്കം നൂറുകണക്കിനാളുകള്‍ അന്തിമോപചാരം അര്‍പ്പിച്ചു. ഇവിടെ നിന്ന് 2 മണിക്ക് ശേഷം കോട്ടയത്തേക്ക് കൊണ്ടുപോകും. നാളെ രാവിലെ 11 മണിക്ക് വാഴൂരിലാണ് സംസ്‌കാര ചടങ്ങുകള്‍.
കാനത്തിന്റെ മരണത്തെ തുടര്‍ന്ന് നവകേരള സദസ്സിന്റെ ഇന്നത്തെ പരിപാടികള്‍ മാറ്റിവെച്ചു. തൃപ്പൂണിത്തുറ, തൃക്കാക്കര, പിറവം, കുന്നത്തുനാട് എന്നീ മണ്ഡലങ്ങളിലാണ് ഇന്ന് നവകേരള സദസ് നടക്കേണ്ടിയിരുന്നത്. നാളെ ഉച്ചയ്ക്ക് രണ്ട് മണിക്ക് ശേഷം പെരുമ്പാവൂരില്‍ നിന്ന് പര്യടനം തുടരും.
ഇടതുപക്ഷ രാഷ്ട്രീയത്തിന്റെ ഇന്ത്യയിലെ തന്നെ ശക്തനായ നേതാക്കളില്‍ ഒരാളായ കാനം രാജേന്ദ്രന്‍ കൊച്ചിയിലെ സ്വകാര്യ ആസ്പത്രിയില്‍ ചികിത്സയിലിരിക്കെ ഇന്നലെ വൈകീട്ടാണ് അന്തരിച്ചത്. മുഖ്യമന്ത്രിയും മന്ത്രിമാരും നവകേരള സദസ്സിനിടെ ആസ്പത്രിയിലെത്തി ഇന്നലെ തന്നെ ആദരാഞ്ജലി അര്‍പ്പിച്ചിരുന്നു.

Related Articles
Next Story
Share it