മൃദംഗ വിദ്വാന്‍ വരദറാവു കമലാകര റാവു അന്തരിച്ചു
കാഞ്ഞങ്ങാട്: ലോകപ്രശസ്ത മൃദംഗ വിദ്വാന്‍ വരദറാവു കമലാകര റാവു (88)അന്തരിച്ചു. കാഞ്ഞങ്ങാടിന്റെ മരുമകനും കാഞ്ഞങ്ങാട് നടന്നുവരുന്ന ത്യാഗരാജ സംഗീതോത്സവത്തിലെ ആദ്യകാലത്തെ നിറസാന്നിധ്യവുമായ കമലാകര റാവു ആന്ധ്ര സ്വദേശിയാണ്. സ്വന്തം ഗ്രാമമായ രാജമന്ത്രിയിലാണ് അന്ത്യം.കേന്ദ്ര സംഗീത നാടക അക്കാദമി അവാര്‍ഡ് അദ്ദേഹത്തിന് ലഭിച്ചിരുന്നു. റാവു ചെറുപ്രായത്തില്‍ തന്നെ മൃദംഗ വിദ്വാനായിരുന്നു. പ്രശസ്ത മൃദംഗ വിദ്വാന്‍ പാലക്കാട് മണി അയ്യരുടെ ശിഷ്യനായ അദ്ദേഹം കോളേജ് പഠനകാലത്ത് സര്‍വേപ്പള്ളി രാധാകൃഷ്ണനില്‍ നിന്ന് രാഷ്ട്രപതി മെഡല്‍ ഏറ്റുവാങ്ങി. വയലിനിസ്റ്റ് ദ്വാരം വെങ്കിടസ്വാമി നായിഡു, […]

കാഞ്ഞങ്ങാട്: ലോകപ്രശസ്ത മൃദംഗ വിദ്വാന്‍ വരദറാവു കമലാകര റാവു (88)അന്തരിച്ചു. കാഞ്ഞങ്ങാടിന്റെ മരുമകനും കാഞ്ഞങ്ങാട് നടന്നുവരുന്ന ത്യാഗരാജ സംഗീതോത്സവത്തിലെ ആദ്യകാലത്തെ നിറസാന്നിധ്യവുമായ കമലാകര റാവു ആന്ധ്ര സ്വദേശിയാണ്. സ്വന്തം ഗ്രാമമായ രാജമന്ത്രിയിലാണ് അന്ത്യം.
കേന്ദ്ര സംഗീത നാടക അക്കാദമി അവാര്‍ഡ് അദ്ദേഹത്തിന് ലഭിച്ചിരുന്നു. റാവു ചെറുപ്രായത്തില്‍ തന്നെ മൃദംഗ വിദ്വാനായിരുന്നു. പ്രശസ്ത മൃദംഗ വിദ്വാന്‍ പാലക്കാട് മണി അയ്യരുടെ ശിഷ്യനായ അദ്ദേഹം കോളേജ് പഠനകാലത്ത് സര്‍വേപ്പള്ളി രാധാകൃഷ്ണനില്‍ നിന്ന് രാഷ്ട്രപതി മെഡല്‍ ഏറ്റുവാങ്ങി. വയലിനിസ്റ്റ് ദ്വാരം വെങ്കിടസ്വാമി നായിഡു, ജി.എന്‍. ബാല സുബ്രഹ്മണ്യം, ശെമ്മാംഗുഡി, ശ്രീനിവാസ അയ്യര്‍, ചെമ്പൈ വൈദ്യനാഥ ഭാഗവതര്‍, മാന്‍ഡലിന്‍ മാന്ത്രികന്‍ ശ്രീനിവാസ് തുടങ്ങി പ്രമുഖ സംഗീതജ്ഞര്‍ക്ക് അദ്ദേഹം പക്ക മേളമൊരുക്കി. രാജ്യത്തിനകത്തും പുറത്തുമുള്ള എല്ലാ പ്രശസ്തമായ സംഗീത സഭകളിലും അദ്ദേഹത്തിന്റെ സാന്നിധ്യം ഉണ്ടായിരുന്നു. ന്യൂയോര്‍ക്കിലെ യുണൈറ്റഡ് നേഷന്‍സ് ഹാളിലും അദ്ദേഹം മൃദംഗവാദനം നടത്തിയിട്ടുണ്ട്. നിരവധി റേഡിയോ ദേശീയ സംഗീത പരിപാടികളിലും ദൂരദര്‍ശന്റെ പ്രത്യേക പരിപാടികളിലും കമലാകര റാവു മൃദംഗം അവതരിപ്പിക്കുകയും നിരവധി പുരസ്‌കാരങ്ങള്‍ നേടുകയും ചെയ്തു. മൃദംഗബാധനത്തിനിടയില്‍ ശ്രോതാക്കളുമായി രസകരമാം വിധം സംവദിക്കുന്നതും അദ്ദേഹത്തിന്റെ പ്രത്യേക കഴിവാണ്.
വെള്ളിക്കോത്ത് സ്വദേശിനി പരേതയായ അനസൂയ ഭായി ആണ് ഭാര്യ. മക്കള്‍: നിര്‍മ്മല (ബംഗളൂരു), യോഗീഷ് (ആന്ധ്ര), ജഗദീഷ് (ചെന്നൈ), ഹരീഷ് (ഹൈദരാബാദ്), ഷീല (യു.എസ്.എ). മരുമക്കള്‍: നന്ദകുമാര്‍ ഭട്ട് (ചെന്നൈ), സബിത (കാഞ്ഞങ്ങാട്), മഞ്ജുള (തലശ്ശേരി), അനുപമ (ബംഗളൂരു), പ്രഭാത് (ഹൈദരാബാദ്).