കാലിന് ശസ്ത്രക്രിയ കഴിഞ്ഞ നടന്‍ കമല്‍ ഹാസന്‍ ആശുപത്രി വിട്ടു

ചെന്നൈ: കാലിന് ശസ്ത്രക്രിയ കഴിഞ്ഞ നടനും നീതി മയ്യം പാര്‍ട്ടി സ്ഥാപകനുമായ കമല്‍ ഹാസന്‍ ആശുപത്രി വിട്ടു. കഴിഞ്ഞ ഒരാഴ്ചയിലേറെയായി ചെന്നൈ ശ്രീ രാമചന്ദ്രാ ആശുപത്രിയില്‍ ചികിത്സയില്‍ കഴിയുകയായിരുന്നു അദ്ദേഹം. കഴിഞ്ഞ ചൊവ്വാഴ്ചയാണ് താരം ശസ്ത്രക്രിയയ്ക്ക് വിധേയനായത്. ഇടത്തെ കാലിനാണ് ശസ്ത്രക്രിയ നടത്തിയത്. കുറച്ച് വര്‍ഷങ്ങള്‍ക്ക് മുമ്പ് ഒരു അപകടത്തില്‍ കാലിനേറ്റ പരിക്കിന്റെ ചികിത്സയുടെ ഭാഗമായിരുന്നു ശസ്ത്രക്രിയ. താരം ആരോഗ്യം വീണ്ടെടുത്തെന്നും ഡിസ്ചാര്‍ജ്ജ് ചെയ്തതായും ആശുപത്രി അധികൃതര്‍ അറിയിച്ചു. കുറച്ചുദിവസത്തെ വിശ്രമത്തിന് ശേഷം തെരഞ്ഞെടുപ്പ് പ്രചാരണത്തില്‍ സജീവമായേക്കും.

ചെന്നൈ: കാലിന് ശസ്ത്രക്രിയ കഴിഞ്ഞ നടനും നീതി മയ്യം പാര്‍ട്ടി സ്ഥാപകനുമായ കമല്‍ ഹാസന്‍ ആശുപത്രി വിട്ടു. കഴിഞ്ഞ ഒരാഴ്ചയിലേറെയായി ചെന്നൈ ശ്രീ രാമചന്ദ്രാ ആശുപത്രിയില്‍ ചികിത്സയില്‍ കഴിയുകയായിരുന്നു അദ്ദേഹം. കഴിഞ്ഞ ചൊവ്വാഴ്ചയാണ് താരം ശസ്ത്രക്രിയയ്ക്ക് വിധേയനായത്.

ഇടത്തെ കാലിനാണ് ശസ്ത്രക്രിയ നടത്തിയത്. കുറച്ച് വര്‍ഷങ്ങള്‍ക്ക് മുമ്പ് ഒരു അപകടത്തില്‍ കാലിനേറ്റ പരിക്കിന്റെ ചികിത്സയുടെ ഭാഗമായിരുന്നു ശസ്ത്രക്രിയ. താരം ആരോഗ്യം വീണ്ടെടുത്തെന്നും ഡിസ്ചാര്‍ജ്ജ് ചെയ്തതായും ആശുപത്രി അധികൃതര്‍ അറിയിച്ചു. കുറച്ചുദിവസത്തെ വിശ്രമത്തിന് ശേഷം തെരഞ്ഞെടുപ്പ് പ്രചാരണത്തില്‍ സജീവമായേക്കും.

Related Articles
Next Story
Share it