കുന്താപുരത്ത് ബൈക്ക് നിയന്ത്രണം വിട്ട് മറിഞ്ഞ് വനിതാപഞ്ചായത്ത് പ്രസിഡണ്ട് മരിച്ചു

കുന്താപൂരം: കുന്താപുരത്ത് ബൈക്ക് നിയന്ത്രണം വിട്ട് മറിഞ്ഞ് പഞ്ചായത്ത് പ്രസിഡണ്ട് മരിച്ചു. കുന്താപുരം കലോത്തോട് ഗ്രാമപഞ്ചായത്ത് പ്രസിഡണ്ട് ലളിത ഷെട്ടി (55)യാണ് മരിച്ചത്. കലോത്തോട് മുരൂരിലാണ് അപകടമുണ്ടായത്. ലളിതാഷെട്ടി യോഗത്തില്‍ പങ്കെടുത്ത ശേഷം ഗ്രാമപഞ്ചായത്തില്‍ നിന്ന് ഉച്ചഭക്ഷണത്തിനായി വീട്ടിലേക്ക് പോകുന്നതിനിടെ ബൈക്ക് നിന്ത്രണം വിട്ട് മറിയുകയായിരുന്നു. ബൈക്കില്‍ നിന്ന് തെറിച്ച് വീണ ലളിതയുടെ തലയ്ക്ക് ഗുരുതരമായി പരിക്കേറ്റു. ഉടന്‍ തന്നെ കുന്താപുരത്തെ ആസ്പത്രിയിലെത്തിച്ചെങ്കിലും മരണം സംഭവിച്ചു. കലോത്തോട് ഗ്രാമപഞ്ചായത്തംഗമായി ലളിതാഷെട്ടി രണ്ടാം തവണയാണ് തെരഞ്ഞെടുക്കപ്പെട്ടത്. ഇത്തവണ ഗ്രാമപഞ്ചായത്ത് […]

കുന്താപൂരം: കുന്താപുരത്ത് ബൈക്ക് നിയന്ത്രണം വിട്ട് മറിഞ്ഞ് പഞ്ചായത്ത് പ്രസിഡണ്ട് മരിച്ചു. കുന്താപുരം കലോത്തോട് ഗ്രാമപഞ്ചായത്ത് പ്രസിഡണ്ട് ലളിത ഷെട്ടി (55)യാണ് മരിച്ചത്. കലോത്തോട് മുരൂരിലാണ് അപകടമുണ്ടായത്. ലളിതാഷെട്ടി യോഗത്തില്‍ പങ്കെടുത്ത ശേഷം ഗ്രാമപഞ്ചായത്തില്‍ നിന്ന് ഉച്ചഭക്ഷണത്തിനായി വീട്ടിലേക്ക് പോകുന്നതിനിടെ ബൈക്ക് നിന്ത്രണം വിട്ട് മറിയുകയായിരുന്നു.
ബൈക്കില്‍ നിന്ന് തെറിച്ച് വീണ ലളിതയുടെ തലയ്ക്ക് ഗുരുതരമായി പരിക്കേറ്റു. ഉടന്‍ തന്നെ കുന്താപുരത്തെ ആസ്പത്രിയിലെത്തിച്ചെങ്കിലും മരണം സംഭവിച്ചു. കലോത്തോട് ഗ്രാമപഞ്ചായത്തംഗമായി ലളിതാഷെട്ടി രണ്ടാം തവണയാണ് തെരഞ്ഞെടുക്കപ്പെട്ടത്. ഇത്തവണ ഗ്രാമപഞ്ചായത്ത് പ്രസിഡന്റായിരുന്നു. ഇവര്‍ നേരത്തെ കലോത്തോട് മേഖലയില്‍ 10 വര്‍ഷം ആശാ വര്‍ക്കറായി സേവനമനുഷ്ഠിച്ചിട്ടുണ്ട്.

Related Articles
Next Story
Share it