ബദിയടുക്ക ഗവ. സ്‌കൂളില്‍ നിന്ന് പണം മോഷ്ടിച്ച കേസില്‍ പ്രതിയായ കല്ലുകെട്ട് മേസ്ത്രി അറസ്റ്റില്‍
ബദിയടുക്ക: ബദിയടുക്ക ഗവ. ഹൈസ്‌കൂളില്‍ നിന്ന് പണം മോഷ്ടിച്ച കല്ലുകെട്ട് മേസ്ത്രി പൊലീസ് പിടിയിലായി. ബദിയടുക്ക ചെന്നാര്‍കട്ടയില്‍ വാടക ക്വാര്‍ട്ടേഴ്‌സില്‍ താമസിക്കുന്ന പൈവളിഗെ സ്വദേശി രാധാകൃഷ്ണ (35)യാണ് അറസ്റ്റിലായത്. സ്‌കൂളിന്റെ ചുറ്റുമതില്‍ നിര്‍മ്മിച്ചത് രാധാകൃഷ്ണയായിരുന്നു. മറ്റു അറ്റകുറ്റപ്പണി ജോലിക്കും എത്തിയിരുന്നു. വെള്ളിയാഴ്ച പുലര്‍ച്ചെ മൂന്നരമണിയോടെ ബദിയടുക്ക പൊലീസ് പട്രോളിംഗ് നടത്തുന്നതിനിടെ സ്‌കൂള്‍ കോമ്പൗണ്ടിനകത്ത് സംശയസാഹചര്യത്തില്‍ കണ്ടതോടെയാണ് രാധാകൃഷ്ണനെ കസ്റ്റഡിയിലെടുത്തത്. സ്‌കൂളില്‍ നിന്ന് മോഷ്ടിച്ച പണം കൈവശമുണ്ടായിരുന്നു. തുടര്‍ന്ന് ചോദ്യം ചെയ്തപ്പോഴാണ് സ്‌കൂളില്‍ രണ്ടുതവണ മോഷണം നടത്തിയതിന് പിന്നില്‍ […]

ബദിയടുക്ക: ബദിയടുക്ക ഗവ. ഹൈസ്‌കൂളില്‍ നിന്ന് പണം മോഷ്ടിച്ച കല്ലുകെട്ട് മേസ്ത്രി പൊലീസ് പിടിയിലായി. ബദിയടുക്ക ചെന്നാര്‍കട്ടയില്‍ വാടക ക്വാര്‍ട്ടേഴ്‌സില്‍ താമസിക്കുന്ന പൈവളിഗെ സ്വദേശി രാധാകൃഷ്ണ (35)യാണ് അറസ്റ്റിലായത്. സ്‌കൂളിന്റെ ചുറ്റുമതില്‍ നിര്‍മ്മിച്ചത് രാധാകൃഷ്ണയായിരുന്നു. മറ്റു അറ്റകുറ്റപ്പണി ജോലിക്കും എത്തിയിരുന്നു. വെള്ളിയാഴ്ച പുലര്‍ച്ചെ മൂന്നരമണിയോടെ ബദിയടുക്ക പൊലീസ് പട്രോളിംഗ് നടത്തുന്നതിനിടെ സ്‌കൂള്‍ കോമ്പൗണ്ടിനകത്ത് സംശയസാഹചര്യത്തില്‍ കണ്ടതോടെയാണ് രാധാകൃഷ്ണനെ കസ്റ്റഡിയിലെടുത്തത്. സ്‌കൂളില്‍ നിന്ന് മോഷ്ടിച്ച പണം കൈവശമുണ്ടായിരുന്നു. തുടര്‍ന്ന് ചോദ്യം ചെയ്തപ്പോഴാണ് സ്‌കൂളില്‍ രണ്ടുതവണ മോഷണം നടത്തിയതിന് പിന്നില്‍ രാധാകൃഷ്ണയാണെന്ന് തെളിഞ്ഞത്. ഒന്നരവര്‍ഷംമുമ്പ് സ്‌കൂളിലെ ബി.ആര്‍.സി ഓഫീസ് പൊളിച്ച് രണ്ടു ലാപ്‌ടോപ്പുകളും അതിന് പിന്നാലെ പണവും മോഷണം പോയിരുന്നു.
എസ്.ഐ വി.കെ അനീഷിന്റെ നേതൃത്വത്തിലാണ് പ്രതിയെ അറസ്റ്റ് ചെയ്തത്. കോടതി റിമാണ്ട് ചെയ്തു. കൂടുതല്‍ ചോദ്യം ചെയ്യുന്നതിന് കസ്റ്റഡിയില്‍ വാങ്ങുമെന്ന് പൊലീസ് പറഞ്ഞു.