സംഘര്‍ഷം പതിവായ കല്ല്യോട്ട് പൊലീസ് നിരീക്ഷണം ശക്തമാക്കി; ക്യാമറകള്‍ സ്ഥാപിച്ചു

പെരിയ: നിരന്തരം രാഷ്ട്രീയസംഘര്‍ഷങ്ങളുണ്ടാകുന്ന പശ്ചാത്തലത്തില്‍ കല്ല്യോട്ടെ പൊലീസ് കണ്‍ട്രോള്‍ റൂമില്‍ ബേക്കല്‍ പൊലീസ് അത്യാധുനിക സംവിധാനങ്ങളുള്ള നിരീക്ഷണ ക്യാമറകള്‍ സ്ഥാപിച്ചു. 2019 ഫെബ്രുവരി 19നുണ്ടായ ഇരട്ട കൊലപാതകത്തിന് ശേഷം അടിക്കടി ഉണ്ടാകുന്ന രാഷ്ട്രീയ സംഘര്‍ഷങ്ങള്‍ തടയാന്‍ 24 മണിക്കൂറും പ്രവര്‍ത്തിക്കുന്ന പൊലീസ് കണ്‍ട്രോള്‍ റൂമാണ് കല്ല്യോട്ട് സ്ഥാപിച്ചിരിക്കുന്നത്. ക്രമസമാധാന പ്രശ്നങ്ങളില്‍ സത്വരമായ നടപടികള്‍ സ്വീകരിക്കാന്‍ ഒരു സബ് ഇന്‍സ്പെക്ടറുടെ കീഴില്‍ സ്ഥലത്തും പരിസരത്തും 24 മണിക്കൂറും റോന്തു ചുറ്റുന്നുണ്ട്. മറ്റ് പ്രശ്നങ്ങള്‍ ഉണ്ടാകാതിരിക്കാന്‍ എച്ചിലടുക്കം, പെരിയ, പെരിയ […]

പെരിയ: നിരന്തരം രാഷ്ട്രീയസംഘര്‍ഷങ്ങളുണ്ടാകുന്ന പശ്ചാത്തലത്തില്‍ കല്ല്യോട്ടെ പൊലീസ് കണ്‍ട്രോള്‍ റൂമില്‍ ബേക്കല്‍ പൊലീസ് അത്യാധുനിക സംവിധാനങ്ങളുള്ള നിരീക്ഷണ ക്യാമറകള്‍ സ്ഥാപിച്ചു.
2019 ഫെബ്രുവരി 19നുണ്ടായ ഇരട്ട കൊലപാതകത്തിന് ശേഷം അടിക്കടി ഉണ്ടാകുന്ന രാഷ്ട്രീയ സംഘര്‍ഷങ്ങള്‍ തടയാന്‍ 24 മണിക്കൂറും പ്രവര്‍ത്തിക്കുന്ന പൊലീസ് കണ്‍ട്രോള്‍ റൂമാണ് കല്ല്യോട്ട് സ്ഥാപിച്ചിരിക്കുന്നത്. ക്രമസമാധാന പ്രശ്നങ്ങളില്‍ സത്വരമായ നടപടികള്‍ സ്വീകരിക്കാന്‍ ഒരു സബ് ഇന്‍സ്പെക്ടറുടെ കീഴില്‍ സ്ഥലത്തും പരിസരത്തും 24 മണിക്കൂറും റോന്തു ചുറ്റുന്നുണ്ട്. മറ്റ് പ്രശ്നങ്ങള്‍ ഉണ്ടാകാതിരിക്കാന്‍ എച്ചിലടുക്കം, പെരിയ, പെരിയ ബസാര്‍ എന്നീ സ്ഥലങ്ങളില്‍ പിക്കറ്റ് പോസ്റ്റും സ്ഥാപിച്ചു. പ്രദേശത്ത് സംഘര്‍ഷ സമയങ്ങളില്‍ ഉള്‍പ്പെടുന്ന വ്യക്തികളെയും വാഹങ്ങളെയും സംഘര്‍ഷ സാധ്യതയുള്ള സ്ഥലത്തു കൂടി പോകുന്ന വാഹനങ്ങളെയും നിരീക്ഷിക്കേണ്ടത് അനിവാര്യമായതിനാല്‍ പൊലീസ് വാഹനങ്ങളുടെ നമ്പര്‍ പ്ലേറ്റ് കൃത്യമായും വ്യക്തമാകുന്ന തരത്തിലുള്ള നിരീക്ഷണ ക്യാമറകളാണ് സ്ഥാപിച്ചത്. ഇതിന്റെ ഉദ്ഘാടനം ജില്ലാ പൊലീസ് മേധാവി പി.ബി രാജീവ് നിര്‍വഹിച്ചു. ബേക്കല്‍ ഡി.വൈ.എസ്.പി സി.കെ സുനില്‍കുമാര്‍ അധ്യക്ഷത വഹിച്ചു. പൊലീസ് ഓഫീസേര്‍സ് അസോസിയേഷന്‍ ജില്ലാ പ്രസിഡണ്ട് ഉണ്ണികൃഷ്ണന്‍, കേരള പൊലീസ് അസോസിയേഷന്‍ ജില്ലാ ട്രഷറര്‍ രാജ്കുമാര്‍ അടക്കമുള്ളവര്‍ സംബന്ധിച്ചു. ബേക്കല്‍ പൊലീസ് ഇന്‍സ്പെക്ടര്‍ യു.പി വിപിന്‍ സ്വാഗതവും സബ് ഇന്‍സ്പെക്ടര്‍ രാജീവ് നന്ദിയും പറഞ്ഞു.

Related Articles
Next Story
Share it