കല്ലട്ര അബ്ബാസ് ഹാജി സ്മരണിക പ്രകാശനം ചെയ്തു

മലപ്പുറം: മുസ്ലിം ലീഗ് നേതാവായിരുന്ന കല്ലട്ര അബ്ബാസ് ഹാജിയുടെ വേര്‍പാടിന്റെ പത്താം വാര്‍ഷികത്തില്‍ തയ്യാറാക്കിയ സ്മരണികയുടെ പ്രകാശന കര്‍മ്മം മുസ്ലിം ലീഗ് ദേശീയ ജനറല്‍ സെക്രട്ടറി പി.കെ.കുഞ്ഞാലിക്കുട്ടി എം.പി. നിര്‍വഹിച്ചു. മുസ്ലിം ലീഗ് കാസര്‍കോട് ജില്ല ട്രഷറര്‍ കല്ലട്ര മാഹിന്‍ ഹാജി ഏറ്റുവാങ്ങി. മലപ്പുറത്ത് കുഞ്ഞാലിക്കുട്ടിയുടെ വസതിയില്‍ നടന്ന ചടങ്ങില്‍ ചെമ്മനാട് ഗ്രാമ പഞ്ചായത്ത് പ്രസിഡണ്ട് കല്ലട്ര അബ്ദുല്‍ ഖാദര്‍ അധ്യക്ഷത വഹിച്ചു. കാസര്‍കോട് പ്രദേശത്തിന്റെ നൈതികയുടെ ശബ്ദമായിരുന്നു അബ്ബാസ് ഹാജിയെന്നും കാസര്‍കോട് ജില്ല മുസ്ലിം ലീഗിന്റെ […]

മലപ്പുറം: മുസ്ലിം ലീഗ് നേതാവായിരുന്ന കല്ലട്ര അബ്ബാസ് ഹാജിയുടെ വേര്‍പാടിന്റെ പത്താം വാര്‍ഷികത്തില്‍ തയ്യാറാക്കിയ സ്മരണികയുടെ പ്രകാശന കര്‍മ്മം മുസ്ലിം ലീഗ് ദേശീയ ജനറല്‍ സെക്രട്ടറി പി.കെ.കുഞ്ഞാലിക്കുട്ടി എം.പി. നിര്‍വഹിച്ചു.
മുസ്ലിം ലീഗ് കാസര്‍കോട് ജില്ല ട്രഷറര്‍ കല്ലട്ര മാഹിന്‍ ഹാജി ഏറ്റുവാങ്ങി. മലപ്പുറത്ത് കുഞ്ഞാലിക്കുട്ടിയുടെ വസതിയില്‍ നടന്ന ചടങ്ങില്‍ ചെമ്മനാട് ഗ്രാമ പഞ്ചായത്ത് പ്രസിഡണ്ട് കല്ലട്ര അബ്ദുല്‍ ഖാദര്‍ അധ്യക്ഷത വഹിച്ചു.
കാസര്‍കോട് പ്രദേശത്തിന്റെ നൈതികയുടെ ശബ്ദമായിരുന്നു അബ്ബാസ് ഹാജിയെന്നും കാസര്‍കോട് ജില്ല മുസ്ലിം ലീഗിന്റെ അനിഷേധ്യനായ നേതാവായിരുന്നു അദ്ദേഹമെന്നും പി.കെ. കുഞ്ഞാലിക്കുട്ടി പറഞ്ഞു. സ്മരണികയുടെ സബ് എഡിറ്റര്‍ മുസ്തഫ മച്ചിനടുക്കം സ്വാഗതവും ഇക്ബാല്‍ കല്ലട്ര നന്ദിയും പറഞ്ഞു. മുനീര്‍ ഒറവങ്കര, അഹ്മദ് കുഞ്ഞി, ഹനീഫ, ഉമ്പു നടക്കാല്‍ സംസാരിച്ചു.

Related Articles
Next Story
Share it