കള്ളാര്‍ അബ്ദുല്‍ ഖാദര്‍ മുസ്ലിയാര്‍: കഥാപ്രസംഗ വേദിയിലെ അത്യുജ്ജ്വല പ്രഭാഷകന്‍
'കള്ളാറില്‍ നിന്ന് ഞാന്‍ ബസ് കേറി... കോട്ടച്ചേരിയില്‍ വന്നിറങ്ങി... ആളുകള്‍ കണ്ടെന്നെ സ്വീകരിച്ചു... ഹോട്ടലില്‍ പോയി ഞാന്‍ ചായ കുടിച്ചൂ...' കഥാപ്രസംഗ വേദിയില്‍ നിന്ന് ആമുഖമായി തുടങ്ങുമ്പോള്‍ ആദ്യമായി കേട്ട പാട്ടാണിത്. അതാത് സ്ഥലത്ത് എത്തുമ്പോള്‍ അതിന് അനുസരിച്ച് പാട്ടും കഥാ പ്രസംഗവേദിയില്‍ ജനഹൃദയങ്ങളെ കോരിത്തരിപ്പിക്കാന്‍ കഴിവുള്ള അത്യുജ്ജ്വല കഥാപ്രസംഗ കാഥികനായികുന്നു കള്ളാര്‍ അബ്ദുല്‍ ഖാദര്‍ മുസ്ലിയാര്‍. അദ്ദേഹത്തിന്റെ വേര്‍പാട് വല്ലാതെ ദുഃഖകരമാക്കി. ഇത്ര പെട്ടന്ന് വിട പറയുമെന്ന് ആരും കരുതിയതേ അല്ല. പച്ചമ്പളം മഖാമില്‍ ഒരുപാട് […]
'കള്ളാറില്‍ നിന്ന് ഞാന്‍ ബസ് കേറി... കോട്ടച്ചേരിയില്‍ വന്നിറങ്ങി... ആളുകള്‍ കണ്ടെന്നെ സ്വീകരിച്ചു... ഹോട്ടലില്‍ പോയി ഞാന്‍ ചായ കുടിച്ചൂ...' കഥാപ്രസംഗ വേദിയില്‍ നിന്ന് ആമുഖമായി തുടങ്ങുമ്പോള്‍ ആദ്യമായി കേട്ട പാട്ടാണിത്. അതാത് സ്ഥലത്ത് എത്തുമ്പോള്‍ അതിന് അനുസരിച്ച് പാട്ടും കഥാ പ്രസംഗവേദിയില്‍ ജനഹൃദയങ്ങളെ കോരിത്തരിപ്പിക്കാന്‍ കഴിവുള്ള അത്യുജ്ജ്വല കഥാപ്രസംഗ കാഥികനായികുന്നു കള്ളാര്‍ അബ്ദുല്‍ ഖാദര്‍ മുസ്ലിയാര്‍. അദ്ദേഹത്തിന്റെ വേര്‍പാട് വല്ലാതെ ദുഃഖകരമാക്കി. ഇത്ര പെട്ടന്ന് വിട പറയുമെന്ന് ആരും കരുതിയതേ അല്ല. പച്ചമ്പളം മഖാമില്‍ ഒരുപാട് […]
'കള്ളാറില്‍ നിന്ന് ഞാന്‍ ബസ് കേറി...
കോട്ടച്ചേരിയില്‍ വന്നിറങ്ങി...
ആളുകള്‍ കണ്ടെന്നെ സ്വീകരിച്ചു...
ഹോട്ടലില്‍ പോയി ഞാന്‍ ചായ കുടിച്ചൂ...'
കഥാപ്രസംഗ വേദിയില്‍ നിന്ന് ആമുഖമായി തുടങ്ങുമ്പോള്‍ ആദ്യമായി കേട്ട പാട്ടാണിത്. അതാത് സ്ഥലത്ത് എത്തുമ്പോള്‍ അതിന് അനുസരിച്ച് പാട്ടും കഥാ പ്രസംഗവേദിയില്‍ ജനഹൃദയങ്ങളെ കോരിത്തരിപ്പിക്കാന്‍ കഴിവുള്ള അത്യുജ്ജ്വല കഥാപ്രസംഗ കാഥികനായികുന്നു കള്ളാര്‍ അബ്ദുല്‍ ഖാദര്‍ മുസ്ലിയാര്‍. അദ്ദേഹത്തിന്റെ വേര്‍പാട് വല്ലാതെ ദുഃഖകരമാക്കി.
ഇത്ര പെട്ടന്ന് വിട പറയുമെന്ന് ആരും കരുതിയതേ അല്ല. പച്ചമ്പളം മഖാമില്‍ ഒരുപാട് കാലം സ്വലാത്തിനും ദുആക്കും നേതൃത്വം വഹിച്ച ആളായിരുന്നു. അവിടെ മുടക്കമില്ലാതെ നിന്നു.
അസുഖമുള്ളതിനാല്‍ ജോലിയില്‍ നിന്ന് മാറി നിന്നു. മതസാമൂഹ്യ സാംസ്‌കാരിക രംഗങ്ങളിലും കഥാ പ്രസംഗ വേദികളിലും നിറഞ്ഞു നിന്നു. കള്ളാര്‍ ഉസ്താദിന്റെ കഥാ പ്രസംഗം കേള്‍ക്കാന്‍ പല ഭാഗങ്ങളില്‍ നിന്നായി ജനം ഓടിയെത്തുമായിരുന്നു.
രസകരമായ അവതരണത്തിലൂടെ കൂടിയവരെയെല്ലാം കീഴടക്കുക തന്നെ ചെയ്യും. മാപ്പിളപ്പാട്ടിന്റെ ശബ്ദമാധുര്യത്തോടെ ശ്രോതാക്കളെ പിടിച്ചിരുത്താനുള്ള ഒരു കഴിവ് കള്ളാര്‍ ഉസ്താദിന് ഉണ്ടായിരുന്നു.
ഏണിയാടി ഒറവങ്കര, അങ്ങനെ ഒരു പാട് സ്ഥലങ്ങിളില്‍ കള്ളാര്‍ ഉസ്താദിന്റെ കൂടെ പിന്നണി ഗായകനാകാന്‍ എനിക്ക് ഭാഗ്യം ലഭിച്ചിട്ടുണ്ട്. ഞങ്ങള്‍ക്ക് കുഞ്ഞുനാള്‍ മുതല്‍ക്കെ സുഹൃദ് ബന്ധം സ്ഥാപിക്കാന്‍ സാധിച്ചിട്ടുണ്ട്. ആളൊരു ധൈര്യവാനാണ്. ആരെയും ഓശാനിച്ച് നിക്കൂല സത്യം തുറന്ന് പറയും. സഹായിക്കേണ്ടവരെ സഹായിക്കാന്‍ മുന്നിട്ടിറങ്ങും.
കള്ളാര്‍ ഉസ്താദിനെ യുവാക്കള്‍ക്കും കുട്ടികള്‍ക്കും ഒരു ഹരമായിരുന്നു. കള്ളാര്‍ ഉസ്താദിന്റെ ജേഷ്ഠന്‍ അബ്ദുല്‍ റഹ്‌മാന്‍ മുസ്ലിയാര്‍ കഥാ പ്രാസംഗികനായിരുന്നു. അവരില്‍ നിന്നാണ് പ്രചോദനം ലഭിച്ചത്. പിന്നീട് വടക്കേ മലബാറിലെ അറിയപ്പെട്ട കഥാ പ്രസംഗ വേദികളില്‍ തിളങ്ങാന്‍ കഴിഞ്ഞു. ബന്തിയോട് പച്ചമ്പളം മഖാമില്‍ സ്വലാത്തിനും ദുആക്കും നേതൃത്വം നല്‍കിയത് കാരണത്താല്‍ പച്ചമ്പളം ഉസ്താദെന്ന് ഓമനപ്പേരായി വിളിക്കാന്‍ തുടങ്ങി.
കാഞ്ഞങ്ങാട് പാണത്തൂര്‍ റൂട്ടില്‍ കള്ളാറിലായിരുന്നു തറവാട്. ചെട്ടുംകുഴി ഇസ്സത്ത് നഗറിലാണ് പിന്നീട് താമസിച്ചത്. നായന്മാര്‍മൂല ജാമിഅ ഇര്‍ഫാനിയ മസ്ജിദില്‍ മുഅദ്ദീനായി ജോലി ചെയ്യാന്‍ വര്‍ഷങ്ങള്‍ക്ക് മുമ്പ് സാധിച്ചിട്ടുണ്ട്.
ലഭിച്ച അറിവ് മൂടി വെക്കാനല്ല ആവശ്യമുള്ളവര്‍ക്ക് പറഞ്ഞുകൊടുക്കാനാണെന്ന് പറഞ്ഞ് യുവാക്കളെയും കുട്ടികളെയും അടുത്ത് വിളിച്ചിരുത്തി ഇല്‍മ് പറഞ്ഞു കൊടുക്കുന്നത് അദ്ദേഹത്തിന്റെ ശീലമായിരുന്നു. ആരും തെറ്റുകളിലേക്ക് ചെന്ന് ചാടാതിരിക്കാന്‍ പ്രത്യേകം ശ്രദ്ധിക്കും,. മരണമെന്ന സിംഹാസനം എല്ലാവര്‍ക്കും വരാനുണ്ട്.
തെറ്റുകളിലേക്ക് പോകല്ലേ എന്ന് ഉപദേശ നിര്‍ദ്ദേശങ്ങള്‍ നല്‍കിക്കൊണ്ടേ ഇരിക്കും. കാണുമ്പോഴൊക്കെ ഒരു പാട് ഉപദേശങ്ങള്‍ നല്‍കിയ മഹാനാണ് കള്ളാര്‍ ഉസ്താദ്.
അദ്ദേഹത്തിന്റെ ഖബറിടം റബ്ബ് സന്തോഷത്തിലാക്കട്ടെ ആമീന്‍...