'കലയുടെ അടുക്കള'ക്ക് 10 വയസ്, വെള്ളിയാഴ്ച ബാര ഭാസ്‌കരന്റെ 'അടുക്കള' പുസ്തക പ്രകാശനം
കാസര്‍കോട്: 'കലയുടെ അടുക്കള'യില്‍ സാംസ്‌കാരിക രുചിയുള്ള 15 വിഭവങ്ങളൊരുക്കി 10 വര്‍ഷം പൂര്‍ത്തിയാക്കുന്ന കാസര്‍കോടന്‍ കൂട്ടായ്മ ബാര ഭാസ്‌കരന്റെ 'അടുക്കള' എന്ന പുസ്തകം കാസര്‍കോടിന് സമര്‍പ്പിക്കുന്നു. പുസ്തകത്തിന്റെ പ്രകാശനം 15ന് വെള്ളിയാഴ്ച 4 മണിക്ക് കാസര്‍കോട് സിറ്റി ടവര്‍ ഹാളില്‍ നടക്കും.നാം ജീവിക്കുന്ന കാലം കലുഷമാണെന്നും അവസ്ഥകള്‍ക്ക് രൂക്ഷതയേറുകയാണെന്നും തിരിച്ചറിഞ്ഞ് സാംസ്‌കാരിക പ്രവര്‍ത്തകന്‍ ജി.ബി വത്സന്റെ നേതൃത്വത്തില്‍ 2015 ജനുവരിയിലാണ് 'കലയുടെ അടുക്കള'യുമായി കാസര്‍കോട് കൂട്ടായ്മ കാസര്‍കോടന്‍ പരിസരത്ത് അടുപ്പ് കൂട്ടുന്നത്. ആ അടുപ്പത്ത് സാംസ്‌കാരിക വൈവിധ്യങ്ങളുടെ […]

കാസര്‍കോട്: 'കലയുടെ അടുക്കള'യില്‍ സാംസ്‌കാരിക രുചിയുള്ള 15 വിഭവങ്ങളൊരുക്കി 10 വര്‍ഷം പൂര്‍ത്തിയാക്കുന്ന കാസര്‍കോടന്‍ കൂട്ടായ്മ ബാര ഭാസ്‌കരന്റെ 'അടുക്കള' എന്ന പുസ്തകം കാസര്‍കോടിന് സമര്‍പ്പിക്കുന്നു. പുസ്തകത്തിന്റെ പ്രകാശനം 15ന് വെള്ളിയാഴ്ച 4 മണിക്ക് കാസര്‍കോട് സിറ്റി ടവര്‍ ഹാളില്‍ നടക്കും.
നാം ജീവിക്കുന്ന കാലം കലുഷമാണെന്നും അവസ്ഥകള്‍ക്ക് രൂക്ഷതയേറുകയാണെന്നും തിരിച്ചറിഞ്ഞ് സാംസ്‌കാരിക പ്രവര്‍ത്തകന്‍ ജി.ബി വത്സന്റെ നേതൃത്വത്തില്‍ 2015 ജനുവരിയിലാണ് 'കലയുടെ അടുക്കള'യുമായി കാസര്‍കോട് കൂട്ടായ്മ കാസര്‍കോടന്‍ പരിസരത്ത് അടുപ്പ് കൂട്ടുന്നത്. ആ അടുപ്പത്ത് സാംസ്‌കാരിക വൈവിധ്യങ്ങളുടെ നിരവധി രുചികള്‍ ചുട്ടെടുത്തു. ആദ്യത്തെ പരിപാടി 2015 ജനുവരി 25ന് നടന്ന ഗോപീകൃഷ്ണന്റെ 'ബിരിയാണി'-'ഒരു സസ്യേതര രാഷ്ട്രീയ കവിത' ആയിരുന്നു. പിന്നീട് കാസര്‍കോടിന്റെ മനസ് നിറച്ച വൈവിധ്യമാര്‍ന്ന വിവിധ സാംസ്‌കാരിക പരിപാടികള്‍ കലയുടെ അടുക്കളയില്‍ വെന്തു. എം.എന്‍ വിജയന്‍ മാഷിന്റെ ഓര്‍മ്മകള്‍ തുടിക്കുന്ന രണ്ട് പരിപാടികള്‍ അരങ്ങേറി. എം.എ റഹ്മാന്റെ സിനിമയും പുസ്തകവുമൊക്കെ ചര്‍ച്ച ചെയ്യപ്പെട്ടു. സുനില്‍ പി. ഇളയിടവും എം.എന്‍ കാരശ്ശേരി മാഷും എന്‍. ശശിധരനും അടക്കമുള്ളവര്‍ കലയുടെ അടുക്കളയില്‍ ഉണ്ണാനും പറയാനുമെത്തി. വരുന്ന ജനുവരിയില്‍ 10 വര്‍ഷം പൂര്‍ത്തിയാക്കുന്നൂവെന്ന സന്തോഷങ്ങള്‍ക്കിടയിലാണ് 'കലയുടെ അടുക്കള'യിലേക്ക് കേരളത്തിന്റെ ചിത്രവും ചരിത്രവും എഴുതുന്ന ബാര ഭാസ്‌കരന്‍ 'അടുക്കള' എന്ന തന്റെ പുതിയ പുസ്തകവുമായി വെള്ളിയാഴ്ച എത്തുന്നത്. മനോരമ ഹോര്‍ത്തൂസ് പ്രസിദ്ധീകരിച്ച പുസ്തകമാണിത്. കെ.സി നാരായണന്‍ എസ്. സിതാരക്ക് നല്‍കി പ്രകാശനം നിര്‍വഹിക്കും. ജി.ബി വത്സന്‍ സ്വാഗതം പറയും. 'അടുക്കള'യിലെ കാഴ്ചകളെ കുറിച്ച് ഇ.പി. രാജഗോപാലന്‍ പ്രഭാഷണം നടത്തും. ബാര: ചരാചരങ്ങള്‍ എന്ന വിഷയത്തില്‍ അംബികാസുതന്‍ മാങ്ങാടിന്റെ പ്രഭാഷണവും ഉണ്ട്. കെ.സി നാരായണന്‍, മാങ്ങാട് രത്‌നാകരന്‍, എസ്. സിതാര, ബാര ഭാസ്‌കരന്‍ സംസാരിക്കും.
ചിത്രകാരനില്‍ നിന്ന് പുസ്തകം കയ്യൊപ്പോടെ വാങ്ങാനും അവസരമുണ്ട്.