കൊച്ചി: ഈ മാസം 29ന് ഞായറാഴ്ച കളമശേരിയിലെ കണ്വെന്ഷന് സെന്ററില്‍ യഹോവ സാക്ഷികളുടെ യോഗത്തിനിടെ ഉണ്ടായ സ്ഫോടനത്തില്‍ മരണം നാലായി. കളമശേരി സ്വദേശിനി മോളി ജോയ് (61) ആണ് ഒരാഴ്ചയായി മരണവുമായി മല്ലിടിച്ച് ഇന്ന് രാവിലെ 6.30ന് മരണത്തിന് കീഴടങ്ങിയത്. മോളിക്ക് 80 ശതമാനത്തോളം പൊള്ളലേറ്റിരുന്നു.
അതേസമയം, കളമശേരി സ്ഫോടന കേസിലെ പ്രതി ഡൊമനിക് മാര്‍ട്ടിനെ കസ്റ്റഡിയില്‍ ആവശ്യപ്പെട്ട് പൊലീസ് നല്കിയ ഹര്‍ജി എറണാകുളം ജില്ലാ സെഷന്‍സ് കോടതി ഇന്ന് പരിഗണിക്കും. 10 ദിവസം കസ്റ്റഡിയില്‍ വേണമെന്നാണ് ആവശ്യം. കേസില്‍ കൂടുതല്‍ പ്രതികള്‍ ഉള്‍പ്പെട്ടിട്ടുണ്ടോ എന്നതടക്കമുള്ളതില്‍ വ്യക്തത വരുത്തുകയാണ് ലക്ഷ്യം.
കളമശേരി സ്ഫോടനത്തില്‍ കൊല്ലപ്പെട്ട 12 വയസുകാരി ലിബ്നയുടെ സംസ്കാര ചടങ്ങുകള്‍ നാലിനാണ് നടന്നത്. ലിബ്നയുടെ സഹോദരന്മാരും അമ്മയും പൊള്ളലേറ്റ് ചികിത്സയില്‍ കഴിയുകയാണ്. ഇവരെ കാണിക്കാന്‍ വേണ്ടി അഞ്ചു ദിവസം കാത്തിരിക്കുകയായിരുന്നു. എന്നാല്‍ ഇവരുടെ ആരോഗ്യനില ഗുരുതരമായി തുടരുകയാണ്. മലയാറ്റൂര്‍ നീലീശ്വരത്തെ സ്കൂളിലും വീട്ടിലും വികാരനിര്‍ഭരമായ യാത്രയയപ്പാണ് ലിബ്നക്ക് സഹപാഠികള്‍ നല്‍കിയത്.