കളമശേരി മെഡിക്കല്‍ കോളേജില്‍ ചികിത്സാപിഴവ് മൂലം രോഗി മരിച്ച സംഭവം; പൊലീസ് ആസ്പത്രി അധികൃതരുടെ മൊഴിയെടുത്തു

കൊച്ചി: കളമശേരി മെഡിക്കല്‍ കോളേജില്‍ ചികിത്സാപിഴവ് മൂലം രോഗി മരിച്ച സംഭവത്തില്‍ പൊലീസ് അന്വേഷണം ഊര്‍ജിതമാക്കി. ബന്ധുക്കളുടെ പരാതിയുടെ അടിസ്ഥാനത്തില്‍ പൊലീസ് ആസ്പത്രി അധികൃതരുടെ മൊഴിയെടുത്തു. ഫോര്‍ട്ട് കൊച്ചി സ്വദേശി ഹാരിസിന്റെ മരണം ചികിത്സാ പിഴവ് മൂലമാണെന്ന ശബ്ദസന്ദേശത്തിന്റെ അടിസ്ഥാനത്തിലാണ് അന്വേഷണം നടത്തുന്നത്. കളമശേരി സിഐ പി.ആര്‍. സന്തോഷാണ് ആശുപത്രി സുപ്രണ്ട് അടക്കമുള്ളവരുടെ മൊഴി രേഖപ്പെടുത്തുന്നത്. ഹാരിസ് മരിച്ച ദിവസം ഡ്യൂട്ടിയിലുണ്ടായിരുന്ന മുഴുവന്‍ ജീവനക്കാരുടെയും മൊഴി ശേഖരിക്കും. അതേസമയം, സമൂഹമാധ്യമങ്ങളിലുള്‍പ്പടെ വ്യക്തിഹത്യ നടന്നുവെന്ന ഡോ. നജ്മ സലീം […]

കൊച്ചി: കളമശേരി മെഡിക്കല്‍ കോളേജില്‍ ചികിത്സാപിഴവ് മൂലം രോഗി മരിച്ച സംഭവത്തില്‍ പൊലീസ് അന്വേഷണം ഊര്‍ജിതമാക്കി. ബന്ധുക്കളുടെ പരാതിയുടെ അടിസ്ഥാനത്തില്‍ പൊലീസ് ആസ്പത്രി അധികൃതരുടെ മൊഴിയെടുത്തു. ഫോര്‍ട്ട് കൊച്ചി സ്വദേശി ഹാരിസിന്റെ മരണം ചികിത്സാ പിഴവ് മൂലമാണെന്ന ശബ്ദസന്ദേശത്തിന്റെ അടിസ്ഥാനത്തിലാണ് അന്വേഷണം നടത്തുന്നത്.

കളമശേരി സിഐ പി.ആര്‍. സന്തോഷാണ് ആശുപത്രി സുപ്രണ്ട് അടക്കമുള്ളവരുടെ മൊഴി രേഖപ്പെടുത്തുന്നത്. ഹാരിസ് മരിച്ച ദിവസം ഡ്യൂട്ടിയിലുണ്ടായിരുന്ന മുഴുവന്‍ ജീവനക്കാരുടെയും മൊഴി ശേഖരിക്കും. അതേസമയം, സമൂഹമാധ്യമങ്ങളിലുള്‍പ്പടെ വ്യക്തിഹത്യ നടന്നുവെന്ന ഡോ. നജ്മ സലീം നല്‍കിയ പരാതിയില്‍ അവരുടെയും മൊഴിയെടുക്കും.

Kalamashery medical college issue: Police taken statement from hospital officials

Related Articles
Next Story
Share it