നടന്‍ കലാഭവന്‍ ഷാജോണ്‍ കോണ്‍ഗ്രസില്‍ ചേര്‍ന്നോ? വിശദീകരണവുമായി നടന്‍ തന്നെ രംഗത്ത്

കൊച്ചി: നടന്‍ കലാഭവന്‍ ഷാജോണ്‍ കോണ്‍ഗ്രസില്‍ ചേര്‍ന്നുവെന്ന പ്രചരണത്തില്‍ വിശദീകരണവുമായി താരം തന്നെ രംഗത്ത്. ഞാന്‍ ഒരു പാര്‍ട്ടിയിലും ചേര്‍ന്നിട്ടില്ലെന്നും തെരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട് വരുന്ന ഇത്തരം വാര്‍ത്തകള്‍ വിശ്വസിക്കരുതെന്നും കലാഭവന്‍ ഷാജോണ്‍ തന്റെ ഫേസ്ബുക്ക് പേജില്‍ പങ്കുവെച്ച കുറിപ്പില്‍ വ്യക്തമാക്കി. താനും കുടുംബവും കോണ്‍ഗ്രസില്‍ ചേര്‍ന്നുവെന്ന പോസ്റ്റിന്റെ സ്‌ക്രീന്‍ ഷോട്ട് സഹിതമാണ് അദ്ദേഹത്തിന്റെ പോസ്റ്റ്. നേരത്തെ കലാഭവന്‍ ഷാജോണും കുടുംബവും കോണ്‍ഗ്രസില്‍ ചേര്‍ന്നുവെന്ന അടിക്കുറിപ്പുമായി അദ്ദേഹത്തിന്റെ കുടുംബചിത്രം സമൂഹമാധ്യമങ്ങളിലൂടെ പ്രചരിപ്പിച്ചിരുന്നു. ഇതേതുടര്‍ന്നാണ് അദ്ദേഹത്തിന്റെ വിശദീകരണം. ഇത്തവണ നിരവധി […]

കൊച്ചി: നടന്‍ കലാഭവന്‍ ഷാജോണ്‍ കോണ്‍ഗ്രസില്‍ ചേര്‍ന്നുവെന്ന പ്രചരണത്തില്‍ വിശദീകരണവുമായി താരം തന്നെ രംഗത്ത്. ഞാന്‍ ഒരു പാര്‍ട്ടിയിലും ചേര്‍ന്നിട്ടില്ലെന്നും തെരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട് വരുന്ന ഇത്തരം വാര്‍ത്തകള്‍ വിശ്വസിക്കരുതെന്നും കലാഭവന്‍ ഷാജോണ്‍ തന്റെ ഫേസ്ബുക്ക് പേജില്‍ പങ്കുവെച്ച കുറിപ്പില്‍ വ്യക്തമാക്കി. താനും കുടുംബവും കോണ്‍ഗ്രസില്‍ ചേര്‍ന്നുവെന്ന പോസ്റ്റിന്റെ സ്‌ക്രീന്‍ ഷോട്ട് സഹിതമാണ് അദ്ദേഹത്തിന്റെ പോസ്റ്റ്.

നേരത്തെ കലാഭവന്‍ ഷാജോണും കുടുംബവും കോണ്‍ഗ്രസില്‍ ചേര്‍ന്നുവെന്ന അടിക്കുറിപ്പുമായി അദ്ദേഹത്തിന്റെ കുടുംബചിത്രം സമൂഹമാധ്യമങ്ങളിലൂടെ പ്രചരിപ്പിച്ചിരുന്നു. ഇതേതുടര്‍ന്നാണ് അദ്ദേഹത്തിന്റെ വിശദീകരണം. ഇത്തവണ നിരവധി സിനിമാ പ്രവര്‍ത്തകര്‍ നിയമസഭാ തിരഞ്ഞെടുപ്പില്‍ മത്സരിക്കുന്നുണ്ട്. എല്‍ഡിഎഫ് സ്ഥാനാര്‍ത്ഥിയായ നടന്‍ ഗണേഷ് കുമാര്‍ നേരത്തെ രാഷ്ട്രീയത്തില്‍ സജീവമാണെങ്കിലും പുതുമുഖങ്ങളായി രാഷ്ട്രീയത്തിലെത്തിയവരുണ്ട് ഇത്തവണ. നടന്‍ കൃഷ്ണകുമാര്‍ ബിജെപിക്കും ധരമജന്‍ ബോള്‍ഗാട്ടി കോണ്‍ഗ്രസിന് വേണ്ടിയും മത്സരരംഗത്തുണ്ട്. നടന്‍ മുകേഷ് കൊല്ലത്ത് സിപിഎം സ്ഥാനാര്‍ത്ഥിയാണ്. സുരേഷ് ഗോപി തൃശൂരില്‍ ബിജെപി സ്ഥാനാര്‍ത്ഥിയാണ്. നേരത്തെ കഴിഞ്ഞ തവണ ജഗദീഷ് കോണ്‍ഗ്രസിനുവേണ്ടിയും, ഭീമന്‍ രഘു ബിജെപിക്ക് വേണ്ടിയും മത്സരിച്ചിരുന്നു.

തെരഞ്ഞെടുപ്പിന് മുമ്പ് രമേശ് പിഷാരടിയും കോണ്‍ഗ്രസ് പ്രവേശനം നടത്തിയിരുന്നു. ധര്‍മ്മജന് വോട്ട് ചോദിച്ച് പിഷാരടിയും തെസ്‌നി ഖാനുമടക്കമുള്ളവര്‍ പ്രചരണത്തിനിറങ്ങി. എന്നാല്‍ പത്തനാപുരത്ത് ഗണേഷ് കുമാറിന് വേണ്ടി പ്രചരണത്തിനിറങ്ങിയും വോട്ട് ചോദിച്ചും രംഗത്തുള്ളത് സാക്ഷാല്‍ മോഹന്‍ലാല്‍ തന്നെയാണ്.

Related Articles
Next Story
Share it