ഈ സീനുകള്‍ ഇങ്ങനെയാണ് ചിത്രീകരിക്കുന്നത്; കളയിലെ മേക്കിംഗ് വീഡിയോ പുറത്തുവിട്ട് ടൊവീനോ

കൊച്ചി: തീയറ്ററുകളില്‍ പ്രദര്‍ശനം തുടരുന്ന 'കള'യുടെ മേക്കിംഗ് വീഡിയോ പുറത്തുവിട്ട് നായകന്‍ ടൊവീനോ തോമസ്. ചിത്രത്തിലെ ഒരു റൊമാന്റിക് രംഗത്തിന്റെ മേക്കിംഗ് വീഡിയോ ആണ് താരം തന്റെ സോഷ്യല്‍ മീഡിയയിലൂടെ പങ്കുവെച്ചിരിക്കുന്നത്. ഞാന്‍ വാക്കുപാലിച്ചു എന്ന ഹാഷ്ടാഗോടു കൂടിയാണ് വീഡിയോ ഷയര്‍ ചെയ്തിരിക്കുന്നത്. സൈക്കോ ത്രില്ലര്‍ ചിത്രമായ കളയില്‍ ഷാജി എന്ന കഥാപാത്രമായിട്ടാണ് ടൊവിനൊ എത്തുന്നത്. സംഘട്ടനരംഗങ്ങളാണ് കളയുടെ ഹൈലൈറ്റ്. ഫൈറ്റ് സീനുകളെല്ലാം വളരെ റിയലിസ്റ്റിക്കായാണ് ഒരുക്കിയിരിക്കുന്നത്. ടൊവിനോയ്ക്ക് ഒപ്പത്തിനൊപ്പം നില്‍ക്കുകയാണ് സുമേഷ് മൂര്‍ എന്ന നടനും. […]

കൊച്ചി: തീയറ്ററുകളില്‍ പ്രദര്‍ശനം തുടരുന്ന 'കള'യുടെ മേക്കിംഗ് വീഡിയോ പുറത്തുവിട്ട് നായകന്‍ ടൊവീനോ തോമസ്. ചിത്രത്തിലെ ഒരു റൊമാന്റിക് രംഗത്തിന്റെ മേക്കിംഗ് വീഡിയോ ആണ് താരം തന്റെ സോഷ്യല്‍ മീഡിയയിലൂടെ പങ്കുവെച്ചിരിക്കുന്നത്. ഞാന്‍ വാക്കുപാലിച്ചു എന്ന ഹാഷ്ടാഗോടു കൂടിയാണ് വീഡിയോ ഷയര്‍ ചെയ്തിരിക്കുന്നത്.

സൈക്കോ ത്രില്ലര്‍ ചിത്രമായ കളയില്‍ ഷാജി എന്ന കഥാപാത്രമായിട്ടാണ് ടൊവിനൊ എത്തുന്നത്. സംഘട്ടനരംഗങ്ങളാണ് കളയുടെ ഹൈലൈറ്റ്. ഫൈറ്റ് സീനുകളെല്ലാം വളരെ റിയലിസ്റ്റിക്കായാണ് ഒരുക്കിയിരിക്കുന്നത്. ടൊവിനോയ്ക്ക് ഒപ്പത്തിനൊപ്പം നില്‍ക്കുകയാണ് സുമേഷ് മൂര്‍ എന്ന നടനും.

രോഹിത് വിഎസ് സംവിധാനം ചെയ്ത ചിത്രത്തില്‍ ഭാര്യയും, അച്ഛനും, കുട്ടിയുമടങ്ങുന്ന ഷാജിയെന്ന കഥാപാത്രത്തിന്റെ വീട്ടില്‍ തുടര്‍ച്ചയായി നടക്കുന്ന സംഭവവികാസങ്ങളാണ് പറയുന്നത്.

Related Articles
Next Story
Share it