കക്കുന്നം പത്മനാഭന് പട്ടും വളയും സമ്മാനിച്ച് പണിക്കര്‍ പദവി നല്‍കും

നീലേശ്വരം: പൂരക്കളി-മറത്തുകളി കലാകാരന്‍ കക്കുന്നം പത്മനാഭന് (61) പട്ടും വളയും സമ്മാനിച്ച് പണിക്കര്‍ പദവി നല്‍കും. നീലേശ്വരം പടിഞ്ഞാറ്റംകൊഴുവല്‍ പുളിയക്കാട്ട് പുതിയ സ്ഥാനം വിഷ്ണുമൂര്‍ത്തി ദേവസ്ഥാനമാണ് പട്ടും വളയും സമ്മാനിക്കുന്നത്.22ന് രാവിലെ നീലേശ്വരം കിണാവൂര്‍ കോവിലകത്താണ് ചടങ്ങ്. തൃക്കരിപ്പൂര്‍ കക്കുന്നം സ്വദേശിയായ സി. പത്മനാഭന്‍ കഥാപ്രസംഗവേദിയിലും സംഗീത വേദികളിലും സജീവമായിരുന്നു. തൃക്കരിപ്പൂരിലെ എ.കെ. കുഞ്ഞിരാമന്‍ പണിക്കരുടെ ശിക്ഷണത്തില്‍ 2014ലാണ് പൂരക്കളി-മറത്തുകളി രംഗത്തെത്തിയത്. കഥാപ്രാസംഗികന്‍ കെ.എന്‍. കീപ്പേരിയുടെ ശിക്ഷണത്തില്‍ 1995 വരെ കാസര്‍കോട്, കണ്ണൂര്‍ ജില്ലകളിലെ ഉത്സവവേദികളില്‍ കഥാപ്രസംഗങ്ങള്‍ […]

നീലേശ്വരം: പൂരക്കളി-മറത്തുകളി കലാകാരന്‍ കക്കുന്നം പത്മനാഭന് (61) പട്ടും വളയും സമ്മാനിച്ച് പണിക്കര്‍ പദവി നല്‍കും. നീലേശ്വരം പടിഞ്ഞാറ്റംകൊഴുവല്‍ പുളിയക്കാട്ട് പുതിയ സ്ഥാനം വിഷ്ണുമൂര്‍ത്തി ദേവസ്ഥാനമാണ് പട്ടും വളയും സമ്മാനിക്കുന്നത്.
22ന് രാവിലെ നീലേശ്വരം കിണാവൂര്‍ കോവിലകത്താണ് ചടങ്ങ്. തൃക്കരിപ്പൂര്‍ കക്കുന്നം സ്വദേശിയായ സി. പത്മനാഭന്‍ കഥാപ്രസംഗവേദിയിലും സംഗീത വേദികളിലും സജീവമായിരുന്നു. തൃക്കരിപ്പൂരിലെ എ.കെ. കുഞ്ഞിരാമന്‍ പണിക്കരുടെ ശിക്ഷണത്തില്‍ 2014ലാണ് പൂരക്കളി-മറത്തുകളി രംഗത്തെത്തിയത്. കഥാപ്രാസംഗികന്‍ കെ.എന്‍. കീപ്പേരിയുടെ ശിക്ഷണത്തില്‍ 1995 വരെ കാസര്‍കോട്, കണ്ണൂര്‍ ജില്ലകളിലെ ഉത്സവവേദികളില്‍ കഥാപ്രസംഗങ്ങള്‍ അവതരിപ്പിച്ചു. ആകാശവാണി കണ്ണൂര്‍ നിലയത്തിലെ യുവവാണി ഗായകര്‍ക്കായി 25ല്‍ അധികം ലളിതഗാനങ്ങള്‍ എഴുതി സ്വയം ചിട്ടപ്പെടുത്തി.
നീലേശ്വരം മര്‍ച്ചന്റ്‌സ് അസോസിയേഷന്‍ 1989ല്‍ ആദ്യമായി നടത്തിയ ഉത്തരമേഖലാ ലളിതഗാന മത്സരത്തിലെ വിജയിയായിരുന്നു. നാടകങ്ങള്‍ക്ക് വേണ്ടിയും ഭക്തിഗാനമേളകളിലും 10 വര്‍ഷത്തോളം പുല്ലാങ്കുഴല്‍ വായിച്ചു. 2002ല്‍ കെ.എസ്.ഇ.ബിയില്‍ ലൈന്‍മാന്‍ ആയി ജോലിയില്‍ പ്രവേശിച്ച് 2018ല്‍ ഓവര്‍സീയറായി വിരമിച്ചു. സര്‍വീസിലിരിക്കെ 2014ല്‍ ആണ് ആദ്യമായി പൂരക്കളി രംഗത്തെത്തിയത്.
ചെറുവാച്ചേരി പുതിയ ഭഗവതി ക്ഷേത്രത്തിലായിരുന്നു അരങ്ങേറ്റം.
പിന്നീട് രാമന്തളി കുറുവന്തട്ട കഴകം, നീലേശ്വരം പള്ളിക്കര പാലരെക്കീഴില്‍ വിഷ്ണുമൂര്‍ത്തി ക്ഷേത്രം എന്നിവിടങ്ങളിലും കളിച്ചു. പൂരക്കളി, മറുത്തുകളിയുടെ പ്രചാരണത്തിനായി സ്വന്തം പേരില്‍ യൂട്യൂബ് ചാനലും നടത്തി വരുന്നു.
ഭാര്യ: എം.പി. തമ്പായി. ഏക മകന്‍ ശ്രീലാല്‍ തൃക്കരിപ്പൂര്‍ കീബോര്‍ഡ് ആര്‍ട്ടിസ്റ്റ് ആണ്.

Related Articles
Next Story
Share it