കയ്യൂര്‍ ഗവ. ഐടിഐ അന്താരാഷ്ട്ര നിലവാരത്തിലേക്ക്; കൈപിടിച്ചുയര്‍ത്താന്‍ കിഫ്ബി, നിര്‍മ്മാണ പ്രവര്‍ത്തനങ്ങളുടെ ശിലാസ്ഥാപനം തൊഴില്‍ മന്ത്രി നിര്‍വഹിച്ചു

കാസര്‍കോട്: കയ്യൂര്‍ ഇ കെ നായനാര്‍ സ്മാരക ഗവ. ഐടിഐ കിഫ്ബി പദ്ധതിയില്‍ ഉള്‍പ്പെടുത്തി അന്താരാഷ്ട്ര നിലവാരത്തിലേക്ക് ഉയര്‍ത്തുന്നതിന്റെ നിര്‍മ്മാണ പ്രവര്‍ത്തനങ്ങളുടെ ശിലാസ്ഥാപനം തൊഴില്‍-എക്സൈസ് വകുപ്പ് മന്ത്രി ടിപി രാമകൃഷ്ണന്‍ നിര്‍വഹിച്ചു. ഐടിഐ വിദ്യാര്‍ഥിനികള്‍ക്കും വനിതാ ജീവനക്കാര്‍ക്കുമായി നിര്‍മ്മിച്ച വനിതാ വിശ്രമ കേന്ദ്രത്തിന്റെ ഉദ്ഘാടനവും മന്ത്രി നിര്‍വഹിച്ചു. തൊഴില്‍മേഖലയിലും വിപണിയിലും ഉണ്ടായ മാറ്റങ്ങള്‍ക്കനുസൃതമായി പരിശീലനത്തിനൊപ്പം നൈപുണ്യ വികസനവും ആവശ്യമാണെന്ന് മന്ത്രി പറഞ്ഞു. വിദ്യാര്‍ഥികള്‍ക്ക് കൂടുതല്‍ സാധ്യതകള്‍ ഒരുക്കാന്‍ ഐടിഐകളും വ്യവസായ സംരംഭങ്ങളും തമ്മിലെ ബന്ധം വിപുലീകരിക്കാനുള്ള പ്രവര്‍ത്തനങ്ങളും […]

കാസര്‍കോട്: കയ്യൂര്‍ ഇ കെ നായനാര്‍ സ്മാരക ഗവ. ഐടിഐ കിഫ്ബി പദ്ധതിയില്‍ ഉള്‍പ്പെടുത്തി അന്താരാഷ്ട്ര നിലവാരത്തിലേക്ക് ഉയര്‍ത്തുന്നതിന്റെ നിര്‍മ്മാണ പ്രവര്‍ത്തനങ്ങളുടെ ശിലാസ്ഥാപനം തൊഴില്‍-എക്സൈസ് വകുപ്പ് മന്ത്രി ടിപി രാമകൃഷ്ണന്‍ നിര്‍വഹിച്ചു. ഐടിഐ വിദ്യാര്‍ഥിനികള്‍ക്കും വനിതാ ജീവനക്കാര്‍ക്കുമായി നിര്‍മ്മിച്ച വനിതാ വിശ്രമ കേന്ദ്രത്തിന്റെ ഉദ്ഘാടനവും മന്ത്രി നിര്‍വഹിച്ചു.

തൊഴില്‍മേഖലയിലും വിപണിയിലും ഉണ്ടായ മാറ്റങ്ങള്‍ക്കനുസൃതമായി പരിശീലനത്തിനൊപ്പം നൈപുണ്യ വികസനവും ആവശ്യമാണെന്ന് മന്ത്രി പറഞ്ഞു. വിദ്യാര്‍ഥികള്‍ക്ക് കൂടുതല്‍ സാധ്യതകള്‍ ഒരുക്കാന്‍ ഐടിഐകളും വ്യവസായ സംരംഭങ്ങളും തമ്മിലെ ബന്ധം വിപുലീകരിക്കാനുള്ള പ്രവര്‍ത്തനങ്ങളും നടന്നുവരുന്നു. സംസ്ഥാനത്തെ ഐടിഐകളെ അന്താരാഷ്ട്ര നിലവാരത്തിലേക്ക് ഉയര്‍ത്തുന്നതില്‍ ആദ്യഘട്ടത്തില്‍ കിഫ്ബിയില്‍ പത്ത് ഐടിഐകളും തനത് ഫണ്ടില്‍ രണ്ട് ഐടിഐകളുമാണ് ഉള്‍പ്പെട്ടിരിക്കുന്നത്.

വിവിധ ഘട്ടങ്ങളിലായി എല്ലാ ഐടിഐകളും അന്താരാഷ്ട്ര നിലവാരത്തിലേക്ക് ഉയരും. കയ്യൂര്‍ ഐടിഐയുടെ 20 ഏക്കര്‍ സ്ഥലത്ത് ആധുനിക വര്‍ക്ക് ഷോപ്പുകള്‍, ഹോസ്റ്റല്‍ സൗകര്യം തുടങ്ങിയവ നിര്‍മ്മിക്കണമെന്ന് മന്ത്രി നിര്‍ദേശിച്ചു. കയ്യൂര്‍ ഐടിഐയില്‍ സോളാര്‍ വൈദ്യുതി ഉത്പാദിപ്പിക്കാന്‍ മികച്ച സാധ്യതയുണ്ട്. ഇതിന്റെ പ്രവര്‍ത്തനങ്ങള്‍ കെഎസ്ഇബിയുടെ അനര്‍ട്ടിന്റെയും സഹായത്തോടെ ആവിഷ്‌കരിച്ചു നടപ്പാക്കാനായി പ്രിന്‍സിപ്പലിനെയും രക്ഷാകര്‍തൃ സമിതിയെയും മന്ത്രി ചുമതലപ്പെടുത്തി.

കയ്യൂര്‍ ഐടിഐയില്‍ 6.5 കോടി രൂപയുടെ വികസനപ്രവര്‍ത്തനങ്ങള്‍ക്കാണ് ഭരണാനുമതി ലഭിച്ചത്. ഒന്നാംഘട്ട നിര്‍മ്മാണത്തിന് 4.23 കോടി രൂപയാണ് കിഫ്ബി ലഭ്യമാക്കിയത്. 1997 നാല് ട്രേഡുകളോടെ ആരംഭിച്ച ഇവിടെ ഇന്ന് 13 ട്രേഡുകളിലായി അഞ്ഞൂറിലധികം വിദ്യാര്‍ഥികള്‍ പരിശീലനം നേടുന്നു. 2007ല്‍ കേരളത്തിലെ ഒരേയൊരു മോഡല്‍ ഐടിഐ എന്ന നിലയിലും ഉയര്‍ത്തപ്പെട്ടിരുന്നു.

Related Articles
Next Story
Share it