കൈത്താങ്ങായ് ജനമൈത്രി പൊലീസ്; നിര്‍ധന വീട്ടില്‍ വെളിച്ചമെത്തി
ബദിയടുക്ക: ജനമൈത്രി പൊലീസിന്റെ ഇടപെടലില്‍ നിര്‍ധന കുടുംബത്തിന് വൈദ്യുതി കണക്ഷന്‍ ലഭിച്ചു. മാവിനക്കട്ട പള്ളത്തുമൂലയിലെ മൊയ്തുവിനും കുടുംബത്തിനും ഇതോടെ ഇരുട്ടില്‍ നിന്ന് മോചനമായി. ആറുവര്‍ഷത്തോളം വാടക വീട്ടില്‍ കഴിഞ്ഞിരുന്ന കുടുംബത്തിന് ഭൂരഹിത കേരളം പദ്ധതി പ്രകാരം നാല് സെന്റ് സ്ഥലം ലഭിച്ചതോടെയാണ് വീട് എന്ന സ്വപ്‌നം പൂവണിയാന്‍ അവസരമുണ്ടായത്. ലൈഫ് മിഷന്‍ പദ്ധതി പ്രകാരമാണ് വീടൊരുക്കിയത്. എന്നാല്‍ വൈദ്യുതി ലഭിക്കുന്നതിനായി മൊയ്തു നെട്ടോട്ടത്തിലായിരുന്നു. സമീപത്തെ വൈദ്യുതി തൂണുകളില്‍ നിന്ന് കണക്ഷന്‍ ലഭിക്കുന്നതിന് സമ്മതപത്രം ലഭിക്കാത്തതാണ് വിനയായത്. മാസങ്ങള്‍ക്ക് […]

ബദിയടുക്ക: ജനമൈത്രി പൊലീസിന്റെ ഇടപെടലില്‍ നിര്‍ധന കുടുംബത്തിന് വൈദ്യുതി കണക്ഷന്‍ ലഭിച്ചു. മാവിനക്കട്ട പള്ളത്തുമൂലയിലെ മൊയ്തുവിനും കുടുംബത്തിനും ഇതോടെ ഇരുട്ടില്‍ നിന്ന് മോചനമായി. ആറുവര്‍ഷത്തോളം വാടക വീട്ടില്‍ കഴിഞ്ഞിരുന്ന കുടുംബത്തിന് ഭൂരഹിത കേരളം പദ്ധതി പ്രകാരം നാല് സെന്റ് സ്ഥലം ലഭിച്ചതോടെയാണ് വീട് എന്ന സ്വപ്‌നം പൂവണിയാന്‍ അവസരമുണ്ടായത്. ലൈഫ് മിഷന്‍ പദ്ധതി പ്രകാരമാണ് വീടൊരുക്കിയത്. എന്നാല്‍ വൈദ്യുതി ലഭിക്കുന്നതിനായി മൊയ്തു നെട്ടോട്ടത്തിലായിരുന്നു. സമീപത്തെ വൈദ്യുതി തൂണുകളില്‍ നിന്ന് കണക്ഷന്‍ ലഭിക്കുന്നതിന് സമ്മതപത്രം ലഭിക്കാത്തതാണ് വിനയായത്. മാസങ്ങള്‍ക്ക് മുമ്പ് കെ.എസ്.ഇ.ബി. അധികൃതര്‍ക്കും ജില്ലാ കലക്ടര്‍ക്കും പരാതി നല്‍കിയിരുന്നു. പക്ഷെ നടപടിയൊന്നുമുണ്ടായില്ല. അതിനിടെയാണ് മൊയ്തുവിന്റെ മൂന്നാംക്ലാസില്‍ പഠിക്കുന്ന മകള്‍ ഫാത്തിമത്ത് ഷബാന സര്‍ക്കാറിന്റെ 'ചിരി' പദ്ധതിയിലേക്ക് അധ്യാപകന്‍ നിര്‍മ്മല്‍ മാഷിന്റെ സഹായത്തോടെ ഫോണില്‍ വിളിച്ച് ദുരിതമറിയിച്ചത്.
സംഭവം ശ്രദ്ധയില്‍പെട്ട് ബദിയടുക്ക ജനമൈത്രി പൊലീസുകാരായ അനൂപും മഹേഷും മുന്‍കൈയെടുത്തതോടെയാണ് വൈദ്യുതി കണക്ഷന്‍ ലഭിക്കുന്നത്. നാല് തൂണുകള്‍ സ്ഥാപിച്ചാണ് വീട്ടിലേക്ക് വൈദ്യുതി എത്തിക്കുന്നത്. ഇതിന്റെ സ്വിച്ച് ഓണ്‍ ബദിയടുക്ക സി.ഐ. സി.കെ. സലീം നിര്‍വഹിച്ചു. മൊയ്തുവിന്റെ വീട് ഡി.വൈ.എസ്.പി. ബാലകൃഷ്ണന്‍ നേരത്തെ സന്ദര്‍ശിച്ചിരുന്നു.