കൈതപ്രം വിശ്വനാഥന്‍ നമ്പൂതിരി അനുസ്മരണം: സംഘാടക സമിതി രൂപീകരിച്ചു

നീലേശ്വരം: സംഗീത സംവിധായകനും നീലേശ്വരം രാജാസ് ഹയര്‍സെക്കണ്ടറി സ്‌കൂള്‍ സംഗീതാധ്യാപകനുമായിരുന്ന കൈതപ്രം വിശ്വനാഥന്‍ നമ്പൂതിരിയുടെ ഒന്നാം ചരമവാര്‍ഷികത്തോടനുബന്ധിച്ച് നീലേശ്വരത്ത് അനുസ്മരണവും സംഗീതാര്‍ച്ചനയും നടത്തും. ഡിസംബര്‍ 17ന് പാലസ് ഗ്രൗണ്ടില്‍ നടക്കുന്ന പരിപാടിയുടെ നടത്തിപ്പിനായി സംഘാടക സമിതി രൂപീകരിച്ചു. പ്രൊഫ.കെ.പി.ജയരാജന്‍ രൂപീകരണ യോഗം ഉദ്ഘാടനം ചെയ്തു. പ്രസ്‌ഫോറം പ്രസിഡണ്ട് സര്‍ഗം വിജയന്‍ അധ്യക്ഷത വഹിച്ചു. പി.വി. തുളസി രാജ് പരിപാടികള്‍ വിശദീകരിച്ചു. അഡ്വ.കെ.വി. രാജേന്ദ്രന്‍, ഡോ.ജി.കെ. സീമ, ശ്യാംബാബു വെള്ളിക്കോത്ത്, എം.വി. ഭരതന്‍, സന്തോഷ് നീലേശ്വരം, രജിത സുരേഷ് […]


നീലേശ്വരം: സംഗീത സംവിധായകനും നീലേശ്വരം രാജാസ് ഹയര്‍സെക്കണ്ടറി സ്‌കൂള്‍ സംഗീതാധ്യാപകനുമായിരുന്ന കൈതപ്രം വിശ്വനാഥന്‍ നമ്പൂതിരിയുടെ ഒന്നാം ചരമവാര്‍ഷികത്തോടനുബന്ധിച്ച് നീലേശ്വരത്ത് അനുസ്മരണവും സംഗീതാര്‍ച്ചനയും നടത്തും. ഡിസംബര്‍ 17ന് പാലസ് ഗ്രൗണ്ടില്‍ നടക്കുന്ന പരിപാടിയുടെ നടത്തിപ്പിനായി സംഘാടക സമിതി രൂപീകരിച്ചു. പ്രൊഫ.കെ.പി.ജയരാജന്‍ രൂപീകരണ യോഗം ഉദ്ഘാടനം ചെയ്തു. പ്രസ്‌ഫോറം പ്രസിഡണ്ട് സര്‍ഗം വിജയന്‍ അധ്യക്ഷത വഹിച്ചു. പി.വി. തുളസി രാജ് പരിപാടികള്‍ വിശദീകരിച്ചു. അഡ്വ.കെ.വി. രാജേന്ദ്രന്‍, ഡോ.ജി.കെ. സീമ, ശ്യാംബാബു വെള്ളിക്കോത്ത്, എം.വി. ഭരതന്‍, സന്തോഷ് നീലേശ്വരം, രജിത സുരേഷ് തുടങ്ങിയവര്‍ പ്രസംഗിച്ചു. കെ. സുകുമാരന്‍ സ്വാഗതവും വിപിന്‍ രാഗവീണ നന്ദിയും പറഞ്ഞു. ഭാരവാഹികള്‍: രാജ്‌മോഹന്‍ ഉണ്ണിത്താന്‍ എം.പി, നീലേശ്വരം നഗരസഭ ചെയര്‍പേഴ്‌സണ്‍ ടി.വി. ശാന്ത, ടി.സി. ഉദയവര്‍മ രാജ (മുഖ്യ രക്ഷാധികാരികള്‍), കെ.പി. രവീന്ദ്രന്‍, എം. രാധാകൃഷ്ണന്‍ നായര്‍, കെ.സി. മാനവര്‍മ രാജ, എന്‍. വെങ്കിടേഷ് പ്രഭു, (രക്ഷാധികാരികള്‍) പ്രൊഫ.കെ.പി. ജയരാജന്‍(ചെയ.), കെ. സുകുമാരന്‍ (വര്‍ക്കിങ്ങ് ചെയ.), ഡോ.വി. സുരേശന്‍, ഡോ.എം. രാധാകൃഷ്ണന്‍ നായര്‍, ടി.ജെ. സന്തോഷ്, പി. രാധാകൃഷ്ണന്‍ നായര്‍ (വൈസ് ചെയ.), പി.വി.തുളസിരാജ്(ജന. കണ്‍.),ഡോ.ജി.കെ.സീമ (ട്രഷ.).
വിവിധ സബ് കമ്മിറ്റികളും രൂപീകരിച്ചു. ഭാരവാഹികള്‍: ഫിനാന്‍സ്: അഡ്വ.കെ.വി. രാജേന്ദ്രന്‍ (ചെയ.), അനില്‍ പട്ടേന (കണ്‍.), പ്രോഗ്രാം: വിപിന്‍ രാഗവീണ (ചെയ.), എം. ഗണേശന്‍ (കണ്‍.), മീഡിയ: സര്‍ഗം വിജയന്‍ (ചെയ.), എം.വി. ഭരതന്‍(കണ്‍.), പബ്ലിസിറ്റി: സേതു ബങ്കളം(ചെയ.), സി. മനു (കണ്‍), സ്റ്റേജ് ആന്റ് ഡക്കറേഷന്‍: ആര്‍ട്ടിസ്റ്റ് മനോജ് (ചെയ.), സി.വി. പ്രദീപ് കുമാര്‍ (കണ്‍.), റിസപ്ഷന്‍: കെ.വി. സുരേഷ് കുമാര്‍ (ചെയ.), സന്തോഷ് നീലേശ്വരം (കണ്‍.). സംഗീതാര്‍ച്ചന: ഗോപി മരങ്ങാട്(ചെയ.), രജിത സുരേഷ് (കണ്‍.

Related Articles
Next Story
Share it