കടപ്പുറം ശ്രീ കുറുംബാ ഭഗവതി ക്ഷേത്ര ഭരണി മഹോത്സവത്തിന് തുടക്കമായി

കാസര്‍കോട്: കടപ്പുറം ശ്രീ കുറുംബാ ഭഗവതി ക്ഷേത്രം ഭരണി മഹോത്സവത്തിന് ഭക്തിസാന്ദ്രമായ തുടക്കം. രാവിലെ ഉത്സവ കൊടിയേറ്റം നടന്നു. ക്ഷേത്ര സ്ഥാനികരും ഭരണ സമിതി അംഗങ്ങളും നിരവധി ഭക്തജനങ്ങളും സംബന്ധിച്ചു. കൊടിയേറ്റത്തിന് ശേഷം ആചാരവെടി നടന്നു. ഇന്ന് മുതല്‍ 25 വരെ വിവിധ പരിപാടികള്‍ നടക്കും. ഉത്സവത്തിന്റെ ഭാഗമായി എല്ലാ ദിവസവും രാവിലെ 7 മണി, ഉച്ചയ്ക്ക് 12 മണി, വൈകിട്ട് 6 മണി, രാത്രി 8 മണിക്ക് പൂജ നടക്കും. ഇന്ന് രാത്രി 7 മണിക്ക് […]

കാസര്‍കോട്: കടപ്പുറം ശ്രീ കുറുംബാ ഭഗവതി ക്ഷേത്രം ഭരണി മഹോത്സവത്തിന് ഭക്തിസാന്ദ്രമായ തുടക്കം. രാവിലെ ഉത്സവ കൊടിയേറ്റം നടന്നു. ക്ഷേത്ര സ്ഥാനികരും ഭരണ സമിതി അംഗങ്ങളും നിരവധി ഭക്തജനങ്ങളും സംബന്ധിച്ചു. കൊടിയേറ്റത്തിന് ശേഷം ആചാരവെടി നടന്നു. ഇന്ന് മുതല്‍ 25 വരെ വിവിധ പരിപാടികള്‍ നടക്കും. ഉത്സവത്തിന്റെ ഭാഗമായി എല്ലാ ദിവസവും രാവിലെ 7 മണി, ഉച്ചയ്ക്ക് 12 മണി, വൈകിട്ട് 6 മണി, രാത്രി 8 മണിക്ക് പൂജ നടക്കും. ഇന്ന് രാത്രി 7 മണിക്ക് കോല്‍ക്കളി നടക്കും. രാത്രി 9 മണിക്ക് ഉത്സവം, 10 മണിക്ക് എസ്.എസ് ഓര്‍ക്കസ്ട്ര നയിക്കുന്ന ഗാനമേള. നാളെ രാത്രി 10 മണിക്ക് കണ്ണൂര്‍ വടക്കന്‍സ് അവതരിപ്പിക്കുന്ന അവതരിപ്പിക്കുന്ന മാമാങ്കം നാടന്‍ കലാമേള. 23ന് കൊച്ചിന്‍ സില്‍വര്‍ സ്റ്റാര്‍ അവതരിപ്പിക്കുന്ന കോമഡി മെഗാ ഷോ നടക്കും.
24 ന് കാഴ്ചാ സമര്‍പ്പണം. രാത്രി 10 മണിക്ക് ഗാനമേള, 12 മണിക്ക് മഹോത്സവം കടപ്പുറം എഴുന്നള്ളത്ത്, തുടര്‍ന് ആചാരവെടി. 25 ന് വൈകിട്ട് 3 മണിക്ക് മഹോത്സവം ഭരണകുളി, തുടര്‍ന് നേര്‍ച്ചകള്‍ സമര്‍പ്പിക്കല്‍, പൂജ, കോല്‍ക്കളി, തുടര്‍ന്ന് കൊടിയിറക്കം. ഈ മാസം 21 മുതല്‍ 25 വരെ രാവിലെ 8 മുതല്‍ 10 മണി വരെ കുറുംബാ ആരാധ്യ സംഘം നേതൃത്വത്തില്‍ സഹസ്രനാമ പാരായണം നടക്കും.

Related Articles
Next Story
Share it