ആവേശം പകര്‍ന്ന് 40 പിന്നിട്ടവരുടെ കബഡി മത്സരം; പള്ളം ബ്ലൂ സ്റ്റാര്‍ ജേതാക്കള്‍

പാലക്കുന്ന്: നാല്‍പത് പിന്നിട്ടവരെ അണിനിരത്തി ഉദുമ പള്ളത്തില്‍ നടത്തിയ കബഡി മത്സരം കാണികള്‍ക്ക് ആവേശമായി. ഉദുമ, കാസര്‍കോട്, മഞ്ചേശ്വരം മേഖലയിലെ 40 പിന്നിട്ട കബഡി താരങ്ങളുടെ കൂട്ടായ്മയായ മാസ്റ്റേഴ്‌സ് കബഡി ഗ്രൂപ്പാണ് വ്യത്യസ്തമായ മത്സരം സംഘടിപ്പിച്ചത്. 12 ടീമുകള്‍ മത്സരത്തില്‍ പങ്കെടുത്തു. ബ്ലൂ സ്റ്റാര്‍ പള്ളം ചാമ്പ്യന്‍മാരായി. ഗോള്‍ഡന്‍ മാസ്റ്റേഴ്‌സ് കാസര്‍കോടാണ് രണ്ടാം സ്ഥാനക്കാര്‍. അഖിലേന്ത്യ കബഡി ഫെഡറേഷന്‍ അംഗം സുധിര്‍ കുമാര്‍ ഉദ്ഘാടനം ചെയ്തു. 60 പിന്നിട്ട ആദ്യകാല ജില്ല, സംസ്ഥാന, യൂണിവേഴ്‌സിറ്റി കബഡി താരങ്ങളായ […]

പാലക്കുന്ന്: നാല്‍പത് പിന്നിട്ടവരെ അണിനിരത്തി ഉദുമ പള്ളത്തില്‍ നടത്തിയ കബഡി മത്സരം കാണികള്‍ക്ക് ആവേശമായി. ഉദുമ, കാസര്‍കോട്, മഞ്ചേശ്വരം മേഖലയിലെ 40 പിന്നിട്ട കബഡി താരങ്ങളുടെ കൂട്ടായ്മയായ മാസ്റ്റേഴ്‌സ് കബഡി ഗ്രൂപ്പാണ് വ്യത്യസ്തമായ മത്സരം സംഘടിപ്പിച്ചത്. 12 ടീമുകള്‍ മത്സരത്തില്‍ പങ്കെടുത്തു. ബ്ലൂ സ്റ്റാര്‍ പള്ളം ചാമ്പ്യന്‍മാരായി. ഗോള്‍ഡന്‍ മാസ്റ്റേഴ്‌സ് കാസര്‍കോടാണ് രണ്ടാം സ്ഥാനക്കാര്‍. അഖിലേന്ത്യ കബഡി ഫെഡറേഷന്‍ അംഗം സുധിര്‍ കുമാര്‍ ഉദ്ഘാടനം ചെയ്തു. 60 പിന്നിട്ട ആദ്യകാല ജില്ല, സംസ്ഥാന, യൂണിവേഴ്‌സിറ്റി കബഡി താരങ്ങളായ പള്ളം തെക്കേക്കരയിലെ ടി. രാമന്‍, അംബിക നാഗറിലെ ശ്രീധരന്‍, കാസര്‍കോട്ടുകാരായ അച്യുത, മുകുന്ദരാജ് എന്നിവരെ ആദരിച്ചു.
സംഘാടക സമിതി ചെയര്‍മാന്‍ പ്രഭാകരന്‍ തെക്കേക്കര അധ്യക്ഷതവഹിച്ചു. കെ.ടി. പുരുഷോത്തമന്‍, കെ. ശ്രീധരന്‍, വിജയകുമാര്‍ ബേവൂരി, മുരളി വാഴുന്നോര്‍ വളപ്പ്, കൃഷ്ണന്‍ കുതിരക്കോട് പ്രസംഗിച്ചു. കൂട്ടായ്മ പ്രസിഡണ്ട് രാമകൃഷ്ണന്‍ പള്ളം ഫഌഗ് ഓഫ് ചെയ്തു. ഡോ. നൗഫല്‍ കളനാട് സമ്മാനദാനം ചെയ്തു.

Related Articles
Next Story
Share it