തിരുവനന്തപുരം ചീഫ് ജുഡീഷ്യല്‍ മജിസ്ട്രേറ്റും പെരുമ്പള സ്വദേശിയുമായ കെ. വിദ്യാധരന് ജില്ലാ ജഡ്ജിയായി സ്ഥാനക്കയറ്റം
കാഞ്ഞങ്ങാട്: തിരുവനന്തപുരം ചീഫ് ജുഡീഷ്യല്‍ മജിസ്ട്രേറ്റും പെരുമ്പള സ്വദേശിയുമായ കെ. വിദ്യാധരന് ജില്ലാ ജഡ്ജിയായി സ്ഥാനക്കയറ്റം. 2010ല്‍ തിരുവനന്തപുരം മുന്‍സിഫ് ആയാണ് ജുഡീഷ്യല്‍ സര്‍വീസില്‍ പ്രവേശിച്ചത്. തിരുവനന്തപുരം, തളിപ്പറമ്പ് എന്നിവിടങ്ങളില്‍ മുന്‍സിഫ്, പയ്യന്നൂര്‍, പത്തനംതിട്ട, കോഴിക്കോട്, ഹൊസ്ദുര്‍ഗ് എന്നിവിടങ്ങളില്‍ മജിസ്ട്രേറ്റ്, ഹൊസ്ദുര്‍ഗ്, കൊല്ലം എന്നിവിടങ്ങളില്‍ സബ്ജഡ്ജി എന്നീ നിലകളില്‍ സേവനമനുഷ്ഠിച്ചു. തിരുവനന്തപുരം ജില്ലാ ലീഗല്‍ സര്‍വീസസ് അതോറിറ്റി സെക്രട്ടറിയായും സേവനമനുഷ്ഠിച്ചു. തിരുവനന്തപുരം ജില്ലാ ലീഗല്‍ സര്‍വീസസ് അതോറിറ്റി സെക്രട്ടറിയായിരിക്കെ തിരുവനന്തപുരം സംസ്ഥാനത്തെ മികച്ച രണ്ടാമത്തെ ലീഗല്‍ സര്‍വീസസ് […]

കാഞ്ഞങ്ങാട്: തിരുവനന്തപുരം ചീഫ് ജുഡീഷ്യല്‍ മജിസ്ട്രേറ്റും പെരുമ്പള സ്വദേശിയുമായ കെ. വിദ്യാധരന് ജില്ലാ ജഡ്ജിയായി സ്ഥാനക്കയറ്റം. 2010ല്‍ തിരുവനന്തപുരം മുന്‍സിഫ് ആയാണ് ജുഡീഷ്യല്‍ സര്‍വീസില്‍ പ്രവേശിച്ചത്. തിരുവനന്തപുരം, തളിപ്പറമ്പ് എന്നിവിടങ്ങളില്‍ മുന്‍സിഫ്, പയ്യന്നൂര്‍, പത്തനംതിട്ട, കോഴിക്കോട്, ഹൊസ്ദുര്‍ഗ് എന്നിവിടങ്ങളില്‍ മജിസ്ട്രേറ്റ്, ഹൊസ്ദുര്‍ഗ്, കൊല്ലം എന്നിവിടങ്ങളില്‍ സബ്ജഡ്ജി എന്നീ നിലകളില്‍ സേവനമനുഷ്ഠിച്ചു. തിരുവനന്തപുരം ജില്ലാ ലീഗല്‍ സര്‍വീസസ് അതോറിറ്റി സെക്രട്ടറിയായും സേവനമനുഷ്ഠിച്ചു. തിരുവനന്തപുരം ജില്ലാ ലീഗല്‍ സര്‍വീസസ് അതോറിറ്റി സെക്രട്ടറിയായിരിക്കെ തിരുവനന്തപുരം സംസ്ഥാനത്തെ മികച്ച രണ്ടാമത്തെ ലീഗല്‍ സര്‍വീസസ് അതോറിറ്റിയായി തിരഞ്ഞെടുക്കുകയുണ്ടായി. എഴുത്തുകാരന്‍കൂടിയാണ്. കാസര്‍കോട് ഗവ. കോളേജില്‍ നിന്ന് ജിയോളജിയില്‍ ബിരുദവും മംഗളൂരു എസ്.ഡി.എം കോളേജില്‍ നിന്ന് നിയമബിരുദവും നേടി. ഹൈസ്‌കൂള്‍ അധ്യാപികയും കൊല്ലം ബി.ആര്‍.സിയില്‍ ട്രെയിനറുമായ വി.എസ് ഗീതയാണ് ഭാര്യ. പ്ലസ്ടു വിദ്വാര്‍ത്ഥി അനന്തജിത് മകനാണ്.