കാഞ്ഞങ്ങാട്: ഡി.സി.സി മുന്‍ പ്രസിഡണ്ട് പരേതനായ കെ. വെളുത്തമ്പുവിന്റെ ഭാര്യ എന്‍. കൗസല്യ ടീച്ചര്‍ (82) അന്തരിച്ചു. ഉദിനൂര്‍ സെന്‍ട്രല്‍ എ.യു.പി. സ്‌കൂള്‍ റിട്ട. പ്രഥമാധ്യാപികയാണ്. മക്കള്‍: എന്‍. വത്സരാജ് (ഫെഡറല്‍ ബാങ്ക് റിട്ട. റീജ്യണല്‍ മാനേജര്‍), ഉഷ (റിട്ട. അധ്യാപിക ഉദിനൂര്‍ എച്ച്.എസ്.എസ്), വിനയരാജ് (എഞ്ചിനീയര്‍). മരുമക്കള്‍: കെ. രവീന്ദ്രന്‍ (റിട്ട.ഫെഡറല്‍ ബാങ്ക്), ബിന്ദു, രമ്യ (അധ്യാപിക ഇരിണാവ് സ്‌കൂള്‍). സഹോദരങ്ങള്‍: പരേതരായ രാഘവന്‍, ഡോ. സരോജിനി.